WhatsApp Privacy Policy അംഗീകരിക്കേണ്ട ആവശ്യമില്ല, ഇത് അറിയിച്ചു കൊണ്ട് വാട്സ്ആപ്പ് മലയാളം ഉൾപ്പെടെ പത്ത് ഭാഷകളിൽ അറിയിപ്പ് നൽകും

ഇപ്പോൾ വാട്സ്ആപ്പ് തങ്ങളുടെ നയം നവീകരിക്കുമ്പോൾ മലയാളം അടക്കം ഇന്ത്യയിലെ പത്ത് ഔദ്യോഗിക ഭാഷകളിലാണ് ഉപഭോക്താക്കൾക്ക് അറിയിപ്പ് ലഭിക്കുന്നതാണ്.

Written by - Zee Malayalam News Desk | Last Updated : May 26, 2021, 12:25 AM IST
  • ഇപ്പോൾ വാട്സ്ആപ്പ് തങ്ങളുടെ നയം നവീകരിക്കുമ്പോൾ മലയാളം അടക്കം ഇന്ത്യയിലെ പത്ത് ഔദ്യോഗിക ഭാഷകളിലാണ് ഉപഭോക്താക്കൾക്ക് അറിയിപ്പ് ലഭിക്കുന്നതാണ്.
  • മലയാളവും ഇംഗ്ലീഷും കൂടാതെ ഹിന്ദി, ബാംഗ്ലാ, പഞ്ചാബി, തെലുഗു, മറാത്തി, തമിഴ്, ഉറുദു, ഗുജറാത്തി, കന്നടാ എന്നീ ഭാഷകളിലാണ് വാട്സ്ആപ്പ് അറിയിപ്പുകൾ അയക്കുന്നത്.
  • മെയ് 18നായിരുന്നു കേന്ദ്ര സർക്കാർ വാട്സ്ആപ്പിനോട് ആ വിവാദ പ്രൈവസി നയം പിൻവലിക്കാൻ ആവശ്യപ്പെട്ട് ഉത്തരവിറക്കിയത്
  • വാട്സ്ആപ്പ് തങ്ങളുടെ ഉപഭോക്താവിന്റെ വിവരങ്ങൾ മതൃസ്ഥാപനമായ ഫേസ്ബുക്കിന് കൈമാറുമെന്ന് സ്വകാര്യത നയമാണ് പുതുക്കാൻ തയ്യറായത്.
WhatsApp Privacy Policy അംഗീകരിക്കേണ്ട ആവശ്യമില്ല, ഇത് അറിയിച്ചു കൊണ്ട് വാട്സ്ആപ്പ് മലയാളം ഉൾപ്പെടെ പത്ത് ഭാഷകളിൽ അറിയിപ്പ് നൽകും

New Delhi : വലിയ തോതിൽ വിവാദമായതായിരുന്നു ഫേസ്ബുക്കിന്റെ (Facebook) അധീനതിയിലുള്ള വാട്സ്ആപ്പിന്റെ പുതിയ പ്രൈവസി നയം (WhatsApp Privacy Policy). അവസാനം സർക്കാരും ഉപഭോക്താക്കളും പ്രൈവസി പൊളീസിക്കെതിരെ തിരഞ്ഞപ്പോൾ അമേരിക്കൻ സോഷ്യൽ മീഡിയ ഭീമിന് തങ്ങളുടെ പുതിയ പ്രൈവസി പോളിസി മടക്കി വെക്കേണ്ടി വന്നു.

ഇപ്പോൾ വാട്സ്ആപ്പ് തങ്ങളുടെ നയം നവീകരിക്കുമ്പോൾ മലയാളം അടക്കം ഇന്ത്യയിലെ പത്ത് ഔദ്യോഗിക ഭാഷകളിലാണ് ഉപഭോക്താക്കൾക്ക് അറിയിപ്പ് ലഭിക്കുന്നതാണ്.

ALSO READ : WhatsApp New update: പുതിയ ഫോണിലെ പുത്തൻ നമ്പരിലേക്ക് പഴയ ചാറ്റുകൾ മാറ്റാം

എന്നാൽ അവിടെയും അമേരിക്കൻ സോഷ്യൽ മീഡിയ ഭീമിന്റെ ഒരു തന്ത്രം ഒളിഞ്ഞിരിക്കാൻ സാധ്യത ഉണ്ട്. ഇപ്പോൾ ഒരു ഉപഭോക്താവ് തന്റെ ഫോണിൽ പ്രദേശികമായ ഒരു ഭാഷ പ്രധാന ഭാഷയായി ക്രമീകരിച്ചെങ്കിൽ ആ ഉപഭോക്തമാവിന് മറ്റേതെങ്കിലും ഭാഷയിൽ അറയിപ്പ് നൽകാൻ വാട്സാപ്പ് നൽകാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.  അതായത് ഇപ്പോൾ നിങ്ങൾ മലയാളം നിങ്ങളുടെ ഡിഫോൾട്ട് ഭാഷയായി (Default Lamguage) തിരഞ്ഞെടുത്തെങ്കിൽ നിങ്ങൾക്ക് ചിലപ്പോൾ ലഭിക്കുന്നത് തെലുഗു ഭാഷയിലെ അറിയിപ്പായിരിക്കും.

അങ്ങനെയാകുമ്പോൾ നമ്മൾ അറിയാതെ തന്നെ അവരുടെ സ്വാകര്യ നയം സ്വീകരിക്കാൻ സാധ്യത വളരെ അധികമാണ്. എന്നാൽ ഇംഗ്ലീഷ് ഡിഫോൾട്ട് ലാഗ്വേജായി തിരഞ്ഞെടുത്തവരെ ഇത് ബാധിക്കില്ല. അവർക്ക് ഇംഗ്ലീഷിൽ തന്നെ അറിയിപ്പ് ലഭിക്കുന്നതാണ്.

ALSO READ : Facebook ഉം Twitter ഉം മെയ് 26 ന് ശേഷം ഇന്ത്യയിൽ ബാൻ ചെയ്യപ്പെടുമോ?

മലയാളവും ഇംഗ്ലീഷും കൂടാതെ ഹിന്ദി, ബാംഗ്ലാ, പഞ്ചാബി, തെലുഗു, മറാത്തി, തമിഴ്, ഉറുദു, ഗുജറാത്തി, കന്നടാ എന്നീ ഭാഷകളിലാണ് വാട്സ്ആപ്പ് അറിയിപ്പുകൾ അയക്കുന്നത്. 

മെയ് 18നായിരുന്നു കേന്ദ്ര സർക്കാർ വാട്സ്ആപ്പിനോട് ആ വിവാദ പ്രൈവസി നയം പിൻവലിക്കാൻ ആവശ്യപ്പെട്ട് ഉത്തരവിറക്കിയത്. ഇന്ത്യൻ ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്കും അവകാശങ്ങൾക്കും ഭംഗം വരുത്തുന്ന ഒരു നയം അനുവദിക്കില്ലയെന്ന് കേന്ദ്ര സർക്കാർ ഫേസ്ബുക്കിനെ അറിയിച്ചു.

ALSO READ : Facebook കേന്ദ്ര സർക്കാരിന്റെ പുതിയ നയങ്ങങൾ പാലിക്കാം തയ്യാർ, പക്ഷെ ചില മാർഗനിർദേശങ്ങളിൽ വ്യക്തത വേണമെന്ന് ഫേസ്ബുക്ക്

വാട്സ്ആപ്പ് തങ്ങളുടെ ഉപഭോക്താവിന്റെ വിവരങ്ങൾ മതൃസ്ഥാപനമായ ഫേസ്ബുക്കിന് കൈമാറുമെന്ന് സ്വകാര്യത നയമാണ് പുതിക്കാൻ തയ്യറായത്. നയം അംഗീകരിക്കാത്ത ഉപഭോക്താക്കളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യുമെന്ന് വാട്സ്ആപ്പ് അറിയിച്ചു. ഇത് പിന്നീട് വലിയ വിവാദമായതിനെ തുടർന്ന് കോടതിയും സർക്കാരും ഇടപെടുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News