ആഗോള മൊബൈൽ നിർമ്മാതാക്കളായ ഷവോമി, ഒപ്പോ എന്നീ കമ്പനികൾക്ക് 1000 കോടിയുടെ പിഴ. കമ്പനികളുടെ നികുതി അടവിലെ പ്രശ്നം കണ്ടെത്തിയതിന് പിന്നാലെയാണ് പിഴയിട്ടിരിക്കുന്നത്.
കഴിഞ്ഞ മാസം നടത്തിയ ഇൻകം ടാക്സ് റെയിഡുകളുടെ പശ്ചാത്തലത്തിലാണ് നടപടി. ഇന്ത്യയിലെ ഇ മൊബൈൽ കമ്പനികളുടെ നിർമ്മാണ പ്ലാൻറുകളിലടക്കമാണ് പരിശോധന നടന്നത്. പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ്, ബിഹാർ, രാജസ്ഥാൻ, തമിഴ്നാട്, അസം, മഹാരാഷ്ട്ര, ഡൽഹി എൻസിആർ, കർണാടക, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് കഴിഞ്ഞയാഴ്ച ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.
Xiaomi, Oppo തുടങ്ങിയ രണ്ട് വൻകിട സ്‌മാർട്ട്‌ഫോൺ കമ്പനികളും വിദേശത്തുള്ള തങ്ങളുടെ ഗ്രൂപ്പ് കമ്പനികൾക്ക് റോയൽറ്റിയായി പണം അയച്ചതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിലാണ് വെട്ടിപ്പ് നടന്നിരിക്കുന്നത്.
ALSO READ: 5G സേവനങ്ങൾ 2022 മുതൽ, ആദ്യം തുടങ്ങുക 13 നഗരങ്ങളിൽ
5,500 കോടിയിലധികം രൂപയാണ് ഇതിനോടകം കമ്പനികൾ അയച്ചിരിക്കുന്നത്. ഇതിന് കാര്യമായ രേഖകളോ, തെളിവോ ഇല്ലെന്നതാണ് പ്രശ്നം. സ്‌മാർട്ട്‌ഫോണുകൾ നിർമ്മിക്കുന്നതിനുള്ള ഘടകങ്ങൾ ശേഖരിക്കുന്ന രീതിയിലും ചില പ്രശ്നങ്ങളുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...