Jio Data Plans : ഫുട്ബോൾ ആരാധാകർക്ക് കിടലൻ പ്ലാനുമായി ജിയോ; ഇനി ഫിഫ ലോകകപ്പ് തടസ്സമില്ലാതെ ആസ്വദിക്കാം

Jio New Data Plan : 222 രൂപയുടെ 30 ദിവസത്ത ഡാറ്റ പ്ലാനാണ് ജിയോ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Dec 8, 2022, 04:57 PM IST
  • 30 ദിവസത്തേക്കുള്ള 50 ജിബി ഡേറ്റ് പായ്ക്കാണ് ജിയോ തങ്ങളുടെ 222 രൂപ റീച്ചാർജിലൂടെ അവതരിപ്പിച്ചിരിക്കുന്നത്
  • 50 ജിബി ലിമിറ്റ് പൂർത്തിയായതിന് ശേഷം 64 കെബിപഎസിൽ സ്പീഡ് കുറയുന്നതാണ്.
  • ഈ 4ജി പ്ലാൻ മൈജിയോ ആപ്പിലൂടെ നേടാവുന്നതാണ്
Jio Data Plans : ഫുട്ബോൾ ആരാധാകർക്ക് കിടലൻ പ്ലാനുമായി ജിയോ; ഇനി ഫിഫ ലോകകപ്പ് തടസ്സമില്ലാതെ ആസ്വദിക്കാം

ഖത്തർ ലോകകപ്പ് ക്വാർട്ടറിലേക്ക് കടക്കുമ്പോൾ ആരാധകരെ കൂടുതൽ ആവേശത്തിലാക്കി ജിയോയുടെ പുതിയ പ്ലാൻ. ഇനി ഡാറ്റാ തീർന്നുയെന്ന് കരുതി വിശമിക്കേണ്ട അധികം നെറ്റ് നൽകുന്ന പ്ലാനാണ് ജിയോ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. 222 രൂപയുടെ പ്രത്യേക പ്ലാനിൽ 50 ജിബി ഡാറ്റായാണ് ജിയോ നൽകുന്നത്. അടിസ്ഥാനപരമായി അൺലിമിറ്റഡ് പ്ലാനിനോടൊപ്പം അധികമായി 5 ജിബി ഉപയോഗിക്കാനുള്ള പ്ലാനാണ് ജിയോ 222 രൂപയിലൂടെ നൽകുന്നുത്. 

ജിയോയുടെ 222 രൂപ ഡാറ്റാ പായ്ക്ക്

30 ദിവസത്തേക്കുള്ള 50 ജിബി ഡേറ്റ് പായ്ക്കാണ് ജിയോ തങ്ങളുടെ 222 രൂപ റീച്ചാർജിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. അതായത് ഒരു ജിബിക്ക് 4.44 രൂപയാണ് ജിയോ ഏർപ്പെടുത്തുന്നത്. അടിസ്ഥാന പ്ലാനിനൊപ്പമുള്ള അധിക ഡാറ്റ് പായ്ക്കായതിനാൽ പ്രതിദിനമുള്ള ഇന്റർനെറ്റിന് പൂർത്തിയായതിന് ശേഷമെ ഈ ഡാറ്റ ഉപയോഗിക്കൂ. 50 ജിബി ലിമിറ്റ് പൂർത്തിയായതിന് ശേഷം 64 കെബിപഎസിൽ സ്പീഡ് കുറയുന്നതാണ്. 

ALSO READ : New Recharge Plans: 149 രൂപയ്ക്ക് ഒരു മാസത്തേക്ക് ഡാറ്റയും കോളുകളും, ജിയോയുടെ ഇത്തരമൊരു പ്ലാൻ അറിഞ്ഞിരിക്കണം

നിലവിൽ പുരോഗമിക്കുന്ന ഫുട്ബോൾ ലോകകപ്പിനോട് അനുബന്ധിച്ചാണ് ഈ ഡാറ്റ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ജിയോയുടെ ഒടിടി പ്ലാറ്റ്ഫോമായ ജിയോ സിനിമയിലാണ് ലോകകപ്പ് മത്സരങ്ങൾ ഓൺലൈനിലൂടെ സംപ്രേഷണം ചെയ്യുന്നത്. ഇതിലൂടെ ജിയോ തങ്ങളുടെ ഉപയോക്താക്കൾക്ക് തടസ്സം കൂടാതെ ഫുട്ബോൾ മത്സരം കാണാൻ അവസരം ഒരുക്കുകയാണ്. മറ്റൊരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് ലോകകപ്പിന് ശേഷം ജിയോ ചിലപ്പോൾ ഈ പ്ലാനുകൾ പിൻവലിച്ചേക്കാം.

എങ്ങനെ 222 രൂപ പ്ലാൻ സ്വന്തമാക്കാം?

നിങ്ങൾ ഒരു ജിയോ ഉപയോക്താവാണെങ്കിൽ ഈ 4ജി പ്ലാൻ മൈജിയോ ആപ്പിലൂടെ നേടാവുന്നതാണ്. മൈജിയോ ആപ്പിൽ പ്രവേശിച്ച് 222 രൂപയുടെ പ്ലാൻ തിരഞ്ഞെടുത്ത് റിച്ചാർജ് ചെയ്യാൻ സാധിക്കും. മൈജിയോ ആപ്പിന് പുറമെ ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഈ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്.

ജിയോയുടെ പ്രതിമാസത്തെ പ്രീപേയ്ഡ് പ്ലാനുകൾ പരിശോധിക്കാം

209 രൂപയുടെ പ്ലാൻ - പ്രതിദിനം ഒരു ജിബി നെറ്റും 100 എസ്എംഎസും ഈ പ്ലാനിൽ ലഭിക്കും. അതോടൊപ്പം അൺലിമിറ്റഡ് കോളും ലഭ്യമാണ്. 28 ദിവസത്തെയാണ് പ്ലാൻ

239 രൂപയുടെ പ്ലാൻ - പ്രതിദിനം 1.5 ജിബി നെറ്റും 100 എസ്എംഎസും ഈ പ്ലാനിൽ ലഭിക്കും. അതോടൊപ്പം അൺലിമിറ്റഡ് കോളും ലഭ്യമാണ്. 28 ദിവസത്തെയാണ് പ്ലാൻ

259 രൂപയുടെ പ്ലാൻ - പ്രതിദിനം 1.5 ജിബി നെറ്റും 100 എസ്എംഎസും ഈ പ്ലാനിൽ ലഭിക്കും. അതോടൊപ്പം അൺലിമിറ്റഡ് കോളും ലഭ്യമാണ്. 30 ദിവസത്തേക്കാണ് പ്ലാൻ

299 രൂപയുടെ പ്ലാൻ - പ്രതിദിനം 2 ജിബി നെറ്റും 100 എസ്എംഎസും ഈ പ്ലാനിൽ ലഭിക്കും. അതോടൊപ്പം അൺലിമിറ്റഡ് കോളും ലഭ്യമാണ്. 30 ദിവസക്കേക്കാണ് പ്ലാൻ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News