Vikram-S Launched: രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം എസ് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപിച്ചത്. സ്‌കൈറൂട്ട് എയറോസ്പേസ് ഡെന്ന സ്റ്റാർട്ടപ്പിന്റെ വിക്രം എസ് 3 ഉപഗ്രഹങ്ങളെയാണ് ഭ്രമണപഥത്തിലെത്തിക്കുന്നത്.
Mission Prarambh is successfully accomplished.
Congratulations @SkyrootA
Congratulations India! @INSPACeIND pic.twitter.com/PhRF9n5Mh4— ISRO (@isro) November 18, 2022
89.5 Kms peak altitude achieved. Vikram-S rocket meets all flight parameters. It's history in the making for India. Keep watching https://t.co/p2DOuRFiIA#Prarambh #OpeningSpaceForAll
— Skyroot Aerospace (@SkyrootA) November 18, 2022
ഹൈദരാബാദ് ആസ്ഥാനമായുള്ള സ്കൈറൂട്ട് എയ്‌റോസ്‌പേസ് ഐഎസ്ആർഒയുടെ സഹകരണത്തോടെയാണു റോക്കറ്റ് നിർമ്മിച്ചിരിക്കുന്നത്. 'പ്രാരംഭ്' എന്ന് പേരിട്ടിരിക്കുന്ന ദൗത്യം വഴി ചെന്നൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് സ്‌പേസ് കിഡ്‌സ്, ആന്ധ്രപ്രദേശ് ആസ്ഥാനമായുള്ള എൻ-സ്‌പേസ്‌ടെക്, അർമേനിയൻ ബസൂംക്യു സ്‌പേസ് റിസർച്ച് ലാബ് എന്നിവയുടെ ഉപഗ്രഹങ്ങളാണ് ഇന്ന് ഭ്രമണപഥത്തിലെത്തിക്കുന്നത്. റോക്കറ്റിന്റെ വികസനവും രൂപകല്‍പനയും ദൗത്യങ്ങളുമെല്ലാം ഏകോപിപ്പിച്ചിരിക്കുന്നത് ഐഎസ്ആർഒയാണ്.
Also Read: Vikram S Launch: ഇന്ത്യയുടെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം എസ് വിക്ഷേപണം ഇന്ന്
ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ സ്ഥാപകനും വിഖ്യാത ശാസ്ത്രജ്ഞനുമായ ഡോ.വിക്രം സാരാഭായിയോടുള്ള ആദരസൂചകമായാണ് സ്കൈറൂട്ട് എയ്‌റോസ്‌പേസ് നിർമ്മിക്കുന്ന വിക്ഷേപണ വാഹനങ്ങൾക്ക് വിക്രം എന്ന് പേരിട്ടിരിക്കുന്നതെന്നാണ് റോപ്പോർട്ട്. സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ കീഴില്‍ ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത 2.5 കിലോഗ്രാം പേലോഡ് ഉള്‍പ്പെടെ മൂന്ന് പേലോഡുകളുമായിട്ടാണ് വിക്രം എസ് വിക്ഷേപിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...