Electric Bill Reduce: ഗാർഹിക വൈദ്യുതി ബിൽ പകുതിയായി കുറയ്ക്കാൻ ഉടൻ ചെയ്യേണ്ടത്!

Electric Bill Reduce: ശൈത്യകാലമാകുമ്പോൾ വർധിക്കുന്ന വൈദ്യുതി ബിൽ പകുതിയായി കുറയ്ക്കാനായി ചില ലളിതമായ ടിപ്പുകൾ നമ്മവ സഹായിക്കുമെന്നത് നിങ്ങൾക്ക് അറിയാമോ? 

Written by - Ajitha Kumari | Last Updated : Dec 4, 2022, 08:58 PM IST
  • ശൈത്യകാലത്ത് ഉയർന്ന വൈദ്യുതി ഉപഭോഗം കാരണം ഇലക്ട്രിസിറ്റി ബില്ല് കൂട്ടും
  • വൈദ്യുതി ബിൽ പകുതിയാക്കാൻ ഈ സിമ്പിൾ ട്രിക്ക് ഉപയോഗിക്കുക
Electric Bill Reduce: ഗാർഹിക വൈദ്യുതി ബിൽ പകുതിയായി കുറയ്ക്കാൻ ഉടൻ ചെയ്യേണ്ടത്!

Electric Bill Reduce: നിങ്ങളിൽ പലർക്കും ഒരു ചിന്തയുണ്ടാകും അല്ലെ അതായത് ശൈത്യകാലം തുടങ്ങിയാൽ പിന്നെ ഇലക്ട്രിസിറ്റി ബിൽ  കുറയുമെന്ന്.  കാരണം ആ സമയത്ത് എസി ഉപയോഗിക്കുന്നില്ലല്ലോ.  എന്നാൽ അതൊരു തെറ്റായ ചിന്തയാണ് കാരണം എയർകണ്ടീഷണറിനുപകരം വൈദ്യുതി ബിൽ ഗണ്യമായി കൂട്ടുന്ന മറ്റ് ചില ഉപകരണങ്ങൾ നമ്മൾ ഈ സമയത്ത് ഉപയോഗിക്കുന്നുണ്ട്. അത് നിങ്ങളുടെ പ്രതിമാസ ബജറ്റിനെ തകിടം മറിക്കും.  ഇനി നിങ്ങളും ശൈത്യകാലത്ത് വർദ്ധിച്ചുവരുന്ന വൈദ്യുതി ബില്ലിൽ  ബുദ്ധിമുട്ടുന്നവരാണെങ്കിൽ വൈദ്യുതി ബിൽ കുറയ്ക്കാൻ കഴിയുന്ന ചില ഉപകരണങ്ങളെ മാറ്റുക ഇതിലൂടെ നിങ്ങൾക്ക് ഇലക്ട്രിസിറ്റി ബിൽ കുറയ്ക്കാൻ കഴിയും. 

Also Read: Netflix Subscription Fraud : നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്ഷൻ പുതുക്കാൻ ശ്രമിച്ചു; ബിസിനസുകാരന് നഷ്ടപ്പെട്ടത് ഒരു ലക്ഷം രൂപ

ശൈത്യകാലത്ത് തണുപ്പിൽ നിന്നും രക്ഷനേടാൻ അതായത് ചെറിയ ചൂട് ലഭിക്കാനായി നിങ്ങൾ എയർകണ്ടീഷണർ (ഹീറ്റർ) ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് ഇനി വേണ്ട പകരം കുറഞ്ഞ ചെലവിൽ ഉപയോഗിക്കാൻ കഴിയുന്ന ഗ്യാസ് ഹീറ്റർ ഉപയോഗിക്കുക ഇതിലൂടെ ഇലക്ട്രിസിറ്റിയും ഓണവും ലാഭിക്കാം. 

നിങ്ങൾ നിങ്ങളുടെ വീട്ടിൽ ബേക്കിംഗിനായി എയർ ഫ്രയർ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ ആരോഗ്യകരമായ പാചകത്തിന് നല്ലതാണെങ്കിലും ഇതിന്റെ ഉപയോഗം വളരെയധികം വൈദ്യുതി ചെലവാക്കും.  അത് നിങ്ങളുടെ പോക്കറ്റ് കാലിയാക്കും.  അതുകൊണ്ട് ഇത്തരം കാര്യങ്ങൾക്ക് ഓവൻ ഉപയോഗിക്കുന്നതോ അല്ലെങ്കിൽ ഗാസിൽ തന്നെ പാചകം ചെയ്യുന്നതോ ആയിരിക്കും കുറച്ചുകൂടി നല്ലത്.   

Also Read: അമിതവണ്ണത്തിൽ നിന്നും മുക്തി നേടാൻ രാവിലെ ഈ സ്പെഷ്യൽ ചായ കുടിക്കൂ! 

മറ്റൊന്ന് നിങ്ങൾ നിങ്ങളുടെ വീട്ടിൽ ഹൈ പവർ ഹീറ്ററാണ് ഉപയോഗിക്കുന്നതെങ്കിൽ അത് മാറ്റുക കാരണം ഇപ്പോൾ വിപണിയിൽ കുറഞ്ഞ വൈദ്യുതി ഉപഭോഗം ഉള്ള വലിപ്പം കുറഞ്ഞ ഇലക്ട്രിക് ബ്ലോവറുകൾ ലഭിക്കുന്നുണ്ട്. ഇത് ഉപയോഗിക്കുന്നതിലൂടെ നിങ്ങൾക്ക് വൈദ്യുതി ഉപയോഗം കുറയ്ക്കാം. 

നിങ്ങൾ നിങ്ങളുടെ വീട്ടിൽ ഇപ്പോഴും പഴയ 100 വാട്ട് ബൾബുകളാണ് ഉപയോഗിക്കുന്നതെങ്കിൽ ഇനിയെങ്കിലും അത് മാറുക പകരം എൽഇഡി ബൾബുകളോ ട്യൂബ് ലൈറ്റുകളോ ആക്കുക.  ഇതിലൂടെ നിങ്ങളുടെ വൈദ്യുതി ബിൽ പകുതിയായി കുറയ്ക്കാം. കാരണം പഴയ ബൾബുകൾ കൂടുതൽ വൈദ്യുതി ഉപയോഗിക്കും അത് ബില്ല് കൂട്ടാനും നിങ്ങളുടെ പോക്കറ്റ് കാലിയാക്കാനും കാരണമാകും.  

Also Read: അതിഥികളെ പോലും ഞെട്ടിച്ചുകൊണ്ട് വധുവരന്മാരുടെ 'ഹുക്ക കിസ്' വീഡിയോ വൈറൽ

അതുപോലെ നിങ്ങൾ നിങ്ങളുടെ വീട്ടിൽ ഇലക്‌ട്രിക് ഗീസർ ആണ് ഉപയോഗിക്കുന്നതെങ്കിൽ ശൈത്യകാലത്ത് വൈദ്യുതി ബിൽ കൂട്ടുന്നതിന് ഇത് കാരണമാകും. അതുകൊണ്ട് നിങ്ങൾ ഗ്യാസ് ഗീസർ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങളുടെ വൈദ്യുതി ബിൽ പകുതിയാക്കും. ഗ്യാസ് ഗീസർ വിപണിയിൽ സുലഭമായി ലഭിക്കാറുണ്ട് അത് സാധാരണ ഇലക്ട്രിക് ഗീസറിനെപ്പോലെ പ്രവർത്തിക്കുകയും മിനിറ്റുകൾക്കുള്ളിൽ വെള്ളം ചൂടാക്കുകയും ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News