EBay Layoffs 2023: ഇബേ 500 ജോലികൾ വെട്ടിക്കുറയ്ക്കും, 4% ജീവനക്കാരെ പിരിച്ചുവിടും!

eBay Layoffs 2023: EBay 4% തൊഴിലാളികളെ കുറയ്ക്കുന്നതിനായി 500 തൊഴിലുകൾ വെട്ടികുറയ്ക്കുന്നുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Feb 13, 2023, 12:23 PM IST
  • നിരവധി ടെക് ഭീമന്മാർ 2023 ൽ വൻതോതിൽ പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്
  • EBay Inc ആഗോളതലത്തിൽ 500 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്
EBay Layoffs 2023: ഇബേ 500 ജോലികൾ വെട്ടിക്കുറയ്ക്കും, 4% ജീവനക്കാരെ പിരിച്ചുവിടും!

Google, Amazon, Meta, Microsoft എന്നിവയുൾപ്പെടെ നിരവധി ടെക് ഭീമന്മാർ 2023 ൽ വൻതോതിൽ പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്.  ഇപ്പോഴിതാ ഇ-കൊമേഴ്‌സ് സ്ഥാപനമായ eBay Inc ആഗോളതലത്തിൽ 500 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. പിരിച്ചുവിടേണ്ട ജീവനക്കാരുടെ എണ്ണം കമ്പനിയുടെ മൊത്തം ജീവനക്കാരിൽ 4% ആണ്.

Also Read: Facebook Lay Off : 'ക്ഷമിക്കണമെന്ന് സക്കർബർഗ്'; ഫേസ്ബുക്കിലും കൂട്ടപ്പിരിച്ചുവിടൽ; മെറ്റ പിരിച്ചുവിട്ടത് 11,000 ജീവനക്കാരെ

CNBC റിപ്പോർട്ട് അനുസരിച്ച്, eBay CEO Jamie Iannone  ജോലി വെട്ടിക്കുറയ്ക്കൽ പ്രഖ്യാപിക്കുന്ന ഒരു മെമ്മോ ജീവനക്കാരുമായി പങ്കിട്ടിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആഗോള മാക്രോ ഇക്കണോമിക് അന്തരീക്ഷം വിശകലനം ചെയ്തതിന് ശേഷമാണ് കമ്പനി ജീവനക്കാരെയും അവസരങ്ങളെയും വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതെന്ന് ഇയാനോൺ വ്യക്തമാക്കുന്നുണ്ട്.  മാത്രമല്ല ഈ പിരിച്ചുവിടലുകൾ ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകാനുള്ള eBay-യുടെ കഴിവിനെ ശക്തിപ്പെടുത്തുമെന്നും ഇയാനോൺ വ്യക്തമാക്കുന്നു. തൊഴിൽ വെട്ടിക്കുറയ്ക്കൽ പ്രഖ്യാപിച്ചതിന് ശേഷം യുഎസ് ആസ്ഥാനമായുള്ള ഇ-ടെയ്‌ലറിന്റെ ഓഹരികൾ മാർക്കറ്റിൽ ഏകദേശം 1% നേട്ടമുണ്ടാക്കിയിട്ടുണ്ട്.

Also Read: Viral Video:'കിങ് കോബ്ര ഷൂ' ധരിച്ചിറങ്ങി... പിന്നെ സംഭവിച്ചത്..! 

 

ഈ മാറ്റം ഉയർന്ന സാധ്യതയുള്ള മേഖലകളിൽ നിക്ഷേപിക്കാനും പുതിയ റോളുകൾ സൃഷ്ടിക്കാനും കമ്പനിയ്ക്ക് അവസരം നൽകുമെന്നും ഇയാനോൺ വ്യക്തമാക്കിയിട്ടുണ്ട്.  യുഎസ് ആസ്ഥാനമായുള്ള നിരവധി കമ്പനികൾ 2023 ൽ ഇതിനകം ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടിരിക്കുകയാണ്. ഉയർന്ന പണപ്പെരുപ്പത്തിൽ നിന്നും പലിശനിരക്കിൽ നിന്നും കമ്പനികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നീക്കം എന്നാണ് റിപ്പോർട്ട്. അടുത്തിടെ സൂമും പിരിച്ചുവിടൽ പ്രഖ്യാപിച്ചിരുന്നു. ഏകദേശം 15% തൊഴിലാളികളെ പിരിച്ചുവിടും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Also Read: Viral Video: ഗ്ലാസിൽ നിന്നും വെള്ളം കുടിക്കുന്ന പെരുമ്പാമ്പ്..! അപൂർവ്വ വീഡിയോ വൈറലാകുന്നു! 

 

പാൻഡെമിക്കിന് ശേഷം ടെക് കമ്പനികൾ വൻ നഷ്ടത്തോടെയാണ് 2022 കടന്നതുതന്നെ.   ഇതിനെ നേരിടാൻ  കോവിഡ് കാലഘട്ടത്തിൽ നടത്തിയ അമിത നിയമനം ചുരുക്കി സാഹചര്യങ്ങൾ പോസിറ്റിവാക്കാൻ വേണ്ടി നിരവധി കമ്പനികൾക്ക് ആയിരക്കണക്കിന് ജോലികളും അതുപോലെ ജോലിക്കാരെയും വെട്ടിക്കുറയ്ക്കേണ്ടി വന്നു. ടെക് സ്ഥാപനങ്ങളും ഇപ്പോൾ ഇതേ പാത പിന്തുടരുകയാണ്.   ഇത് സ്റ്റാർട്ടപ്പുകളോ അല്ലെങ്കിൽ ഇടത്തരം സ്ഥാപനങ്ങളോ മാത്രമല്ല പിന്തുടരുന്നത്  മാത്രമല്ല, ആമസോൺ, മൈക്രോസോഫ്റ്റ്, Google പാരന്റ് ആൽഫബെറ്റ് തുടങ്ങിയ ടെക് ഭീമന്മാരും പിരിച്ചുവിടലുകളുടെ തരംഗത്തിൽ ഒഴുകുകയാണ്. ട്രാക്കിംഗ് സൈറ്റായ Layoffs.fyi അനുസരിച്ച് 2023 ൽ 312 ടെക് കമ്പനികൾ ഏതാണ്ട് 97,020 ജീവനക്കാരെ പിരിച്ചുവിട്ടുവെന്നാണ്.

Zoom, Dell, Pinterest, Tinder എന്നിവയും അടുത്തിടെ പിരിച്ചുവിടൽ പ്രഖ്യാപിച്ചിട്ടുണ്ട്.  ആഗോള സാമ്പത്തിക മാന്ദ്യത്തിൽ പെട്ടുപോയ ഈ സ്ഥാപനങ്ങൾ ചെലവ് നിയന്ത്രിക്കാൻ പിരിച്ചുവിടൽ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News