Best Smart Phones: 25000 രൂപക്ക് അടിപൊളി സ്മാർട്ട് ഫോൺ, ഫീച്ചറുകൾ ഗംഭീരം

ഏറ്റവും ബെസ്റ്റ് അഞ്ച് ഫോണുകളാണ് ഇവിടെ പരിശോധിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Nov 14, 2022, 11:41 AM IST
  • 19000 രൂപ മുതലുള്ള മോഡലുകളാണ് ഇവ
  • അഞ്ച് ബെസ്റ്റ് മോഡലുകളാണ് ലിസ്റ്റിലുള്ളത്
  • മോട്ടോറോള മുതൽ സാംസങ്ങ് വരെയുള്ള മോഡലുകൾ
Best Smart Phones: 25000 രൂപക്ക് അടിപൊളി സ്മാർട്ട് ഫോൺ, ഫീച്ചറുകൾ ഗംഭീരം

ന്യൂഡൽഹി: 25,000 രൂപ ബജറ്റിൽ നിങ്ങൾ ഒരു പുതിയ സ്‌മാർട്ട്‌ ഫോൺ തിരയുകയാണെങ്കിൽ ചില മികച്ച ഓപ്ഷന്‍ ഇതാ. മോട്ടോറോള മുതൽ സാംസങ്ങ് വരെയുള്ള മോഡലുകളാണ് ഇവിടെ പരിശോധിക്കുന്നത്.  അവയെ പറ്റിയാണ് പരിശോധിക്കാം

വൺ പ്ളസ് നോർഡ് സിഇ-2  5G

6.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയിൽ 1080 x 2400 പിക്‌സൽ റെസലൂഷനും 90Hz റീ ഫ്രഷിങ്ങ് റേറ്റുമാണ് ഫോണിനുള്ളത്. Android 11 അടിസ്ഥാനമാക്കിയുള്ള OxygenOS 11-ലാണ് ഫോൺ പ്രവർത്തിക്കുന്നത്.  ഒക്ടാ-കോർ മീഡിയ ടെക് MT6877 Dimensity 900 5G (6 nm) പ്രോസസറും ഉണ്ട്. 64 മെഗാപിക്സലിന്റെ ബാക്ക് ക്യാമറയും 8 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറയും 2 മെഗാപിക്സലിന്റെ തേർഡ് ക്യാമറയും നൽകിയിട്ടുണ്ട്. 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറയാണ് ഫോണിന്. 45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4500mAh ബാറ്ററിയാണ്  ഫോണിൻറെ 8 ജിബി റാമും 128 ജിബി സ്റ്റോറേജ് വേരിയന്റും 24,999 രൂപയാണ്.

റിയൽമി 9 പ്രോ

റിയൽമി 9 പ്രോയ്ക്ക് 6.4-ഇഞ്ച് സൂപ്പർ ആമോലെഡ് ഡിസ്‌പ്ലേയിൽ 1080×2400 പിക്‌സൽ റെസല്യൂഷനണ്. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള Realme UI 3.0-ലാണ് പ്രവർത്തിക്കുന്നത്. ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 920 5G (6 nm) പ്രോസസറാണ് ഫോണിൽ നൽകിയിരിക്കുന്നത്. 50 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറയും 8 മെഗാപിക്സലിന്റെ സെക്കൻറ് ക്യാമറയും 2 മെഗാപിക്സലിന്റെ തേർഡ് ക്യാമറയും ഫോണിന്റെ പിൻഭാഗത്താണ് നൽകിയിരിക്കുന്നത്. 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറയാണ് ഫോണിന്. 60W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 4500mAh ബാറ്ററിയാണ് ഫോണിനുള്ളത്. 6GB റാമും 128GB സ്റ്റോറേജ് വേരിയന്റും അടക്കം വില 24,999 രൂപയാണ്.

ഷവോമി 11 ഐ

1080×2400 പിക്സൽ റെസല്യൂഷനും റിഫ്രേഷ് റേറ്റും ഉള്ള 6.7 ഇഞ്ച് ആമോലെഡ് ഡിസ്പ്ലേയാണ് ഫോണിന്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 920 5ജി പ്രൊസസറാണ് ഫോണിനുള്ളത്. 108 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറയും 8 മെഗാപിക്സലിന്റെ രണ്ടാം ക്യാമറയും 2 മെഗാപിക്സലിന്റെ മൂന്നാം ക്യാമറയും ഫോണിലുണ്ട്. ഫോണിന് 16 മെഗാപിക്സൽ ക്യാമറയുണ്ട്. 67 വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്‌ക്കുന്ന 5160 mAh ബാറ്ററിയാണ് ഫോണിന്റെ പിന്തുണ. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള MIUI 12.5 E യിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഷവോമി 11 ഐ 5G-യുടെ 6GB, 128GB സ്റ്റോറേജ് വേരിയന്റുകളുടെ വില 24,900 രൂപയാണ്.

സാംസങ്ങ് ഗ്യാലക്സി എ 52

സാംസങ്ങ് ഗ്യാലക്സി എ 52 ന് 6.50 ഇഞ്ച് സൂപ്പർ ആമോലെഡ് ഡിസ്‌പ്ലേയിൽ 1080×2400 പിക്സൽ റെസലൂഷനും  1.8GHz ഒക്ടാ കോർ ക്വാൽകോം സ്നാപ്പ് ഡ്രാഗണ 720G പ്രോസസറാണ് ഫോണിനുള്ളത്. 32 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയാണ് ഫോണിനുള്ളത്. 64 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറയും 12 മെഗാപിക്സലിന്റെ സെക്കൻറ് ക്യാമറയും 5 മെഗാപിക്സലിന്റെ മൂന്നാമത്തെ ക്യാമറയും 5 മെഗാപിക്സലിന്റെ നാലാമത്തെ ക്യാമറയും ഫോണിന്റെ പിൻഭാഗത്താണ് നൽകിയിരിക്കുന്നത്. 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന 4500mAh ബാറ്ററിയാണ് ഫോണിനുള്ളത്. Android 11 അടിസ്ഥാനമാക്കിയുള്ള One UI 3.1-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. Samsung Galaxy A52-ന്റെ 6GB RAM, 128GB സ്റ്റോറേജ് വേരിയന്റിന്റെ വില 23,999 രൂപയാണ്.

മോട്ടോ ജി82 5G

1080 x 2400 പിക്സൽ റെസലൂഷനിൽ 120Hz റീഫ്രഷ് റേറ്റിൽ 6.6 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് മോട്ടോ ജി82 5ജിയുടെ സവിശേഷത. Qualcomm SM6375 Snapdragon 695 5G (6 nm) പ്രോസസറാണ് ഫോണിൽ നൽകിയിരിക്കുന്നത്. ഫോണിന്റെ പിൻഭാഗത്ത്, f/1.8 അപ്പേർച്ചറുള്ള 50 മെഗാപിക്സലിന്റെ ആദ്യ ക്യാമറയും 8 മെഗാപിക്സലിന്റെ രണ്ടാമത്തെ ക്യാമറയും 2 മെഗാപിക്സലിന്റെ മൂന്നാമത്തെ ക്യാമറയും നൽകിയിരിക്കുന്നു. മുൻവശത്ത് 50 മെഗാപിക്സലിന്റെ ആദ്യ സെൽഫി ക്യാമറയും 16 മെഗാപിക്സലിന്റെ രണ്ടാം സെൽഫി ക്യാമറയും ഉണ്ട്. ആൻഡ്രോയിഡ് 12-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 30W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഫോണിനുള്ളത്. 6ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള മോട്ടോ ജി82 5ജിയുടെ വില 19,999 രൂപയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News