Best 5G Phones | ​ഗംഭീര ഫീച്ചർ: ഇങ്ങനെയൊരു കിടിലൻ ഫോണോ?

 50 മെഗാപിക്സൽ + 2 മെഗാപിക്സൽ + എ ഐ പിൻ ക്യാമറകളാണ് Tecno Pova 5ജി സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 10, 2022, 01:27 PM IST
  • ബാറ്ററി ലൈഫ് തന്നെയാണ് ടെക്നോ Pova5G ഫോണിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത്.
  • 6000mahന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്.
  • 5G, 4G LTE, Wi-Fi 6, Bluetooth v5.0 എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ്.
Best 5G Phones | ​ഗംഭീര ഫീച്ചർ: ഇങ്ങനെയൊരു കിടിലൻ ഫോണോ?

5ജി നെറ്റ് വർക്ക് സെ​ഗ്മന്റിലേക്ക് കടന്ന് ടെക്നോയുടെ Pova 5G ആണ് ഇന്ത്യൻ വിപണിയിൽ ഇറക്കിയിരിക്കുന്നത്. 6000 mahന്റെ ബാറ്ററി ലൈഫ് തന്നെയാണ് പുതിയ ഫോണിന്റെ പ്രത്യേകത.

6.9 ഇഞ്ചിന്റെ വലിയ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിട്ടുള്ളത്. 1,080x2,460 പിക്സൽ റെസലൂഷനാണ് ഫോണിനുള്ളത്. MediaTek Dimensity 900 ആണ് പ്രോസ്സസർ. കൂടാതെ ഈ സ്മാർട്ട് ഫോണുകൾ Android 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്.

Also Read: Electric Scooter : ഇപ്പോൾ കുറഞ്ഞ ചിലവിൽ ഇ-ബൈക്ക് സ്വന്തമാക്കാം; മെയിഡ് ഫോർ ഇന്ത്യ ഇലക്ട്രിക്ക് സ്കൂട്ടറുകളുമായി ക്രയോൺ മോട്ടോഴ്‌സ്

8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുമുണ്ട്. ഈ ഒരു വേരിയന്റ് മാത്രമാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണിനുള്ളത്.  50 മെഗാപിക്സൽ + 2 മെഗാപിക്സൽ + എ ഐ പിൻ ക്യാമറകളാണ് Tecno Pova 5ജി  എന്ന സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത്. 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട്. 

Also Read: Maruti Suzuki New Age Baleno | മാരുതി ന്യൂ ഏജ് ബലേനോയുടെ ബുക്കിങ് ആരംഭിച്ചു ; അറിയാം പ്രീമിയം ഹാച്ച്ബാക്ക് കാറിന്റെ പ്രത്യേകതകൾ

ബാറ്ററി ലൈഫ് തന്നെയാണ് ടെക്നോ Pova5G ഫോണിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത്. 6000mahന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്. 5G, 4G LTE, Wi-Fi 6, Bluetooth v5.0 എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ്. ഇന്ത്യൻ വിപണിയിൽ 19,999 രൂപയാണ് ടെക്നോ Pova5G ഫോണിന്റെ വില.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News