Ayodhya Ram Mandir prasad: അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ മധുരപലഹാരം വിറ്റഴിച്ചു; ആമസോണിന് നോട്ടീസയച്ച് കേന്ദ്രം

Amazon: പഭോക്താവ് വാങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ലാത്ത ഒരു സാധനത്തിന് ഭക്തി അടക്കമുള്ള മാനദണ്ഡങ്ങള്‍ നല്‍കി വാങ്ങാന്‍ പ്രേരിപ്പിക്കുന്നത് 2019 ലെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് അനുസരിച്ച് നിയമവിരുദ്ധമാണെന്നും സി.സി.പി.എ. നോട്ടീസില്‍ പറയുന്നുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jan 20, 2024, 12:37 PM IST
  • അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ മധുരപലഹാരം വിറ്റഴിച്ചു
  • ആമസോണിന് നോട്ടീസയച്ച് കേന്ദ്രം
  • കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്‌സിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി
Ayodhya Ram Mandir prasad: അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ മധുരപലഹാരം വിറ്റഴിച്ചു; ആമസോണിന് നോട്ടീസയച്ച് കേന്ദ്രം

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദം എന്ന പേരില്‍ തെറ്റിദ്ധരിപ്പിച്ച് മധുരപലഹാരങ്ങൾ വില്‍പന നടത്തിയതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ആമസോണിന് നോട്ടീസയച്ചു. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്‌സിന്റെ  പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഉദ്ഘാടനമോ ആരാധനയോ തുടങ്ങിയിട്ടില്ലാത്ത അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ പ്രസാദ വില്‍പന നടത്തുന്നത് വിശ്വാസികളോട് ചെയ്യുന്ന ചതിയാണ് എന്ന് സി.എ.ഐ.ടി ചൂണ്ടിക്കാട്ടി.

Also Read: അയോധ്യ പ്രാണപ്രതിഷ്ഠ: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും ഓണവില്ല് ഉപഹാരമായി സമർപ്പിക്കും

ഉത്പന്നത്തിന്റെ യഥാര്‍ഥ സവിശേഷതകള്‍ മറച്ചുവെച്ച് തെറ്റായ വിവരങ്ങള്‍ നല്‍കി ഉപഭോക്താവിനെ പറ്റിക്കുന്നത് നിയമവിരുദ്ധമാണെന്ന് സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി അറിയിച്ചു. ഉപഭോക്താവ് വാങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ലാത്ത ഒരു സാധനത്തിന് ഭക്തി അടക്കമുള്ള മാനദണ്ഡങ്ങള്‍ നല്‍കി വാങ്ങാന്‍ പ്രേരിപ്പിക്കുന്നത് 2019 ലെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് അനുസരിച്ച് നിയമവിരുദ്ധമാണെന്നും സി.സി.പി.എ. നോട്ടീസില്‍ പറയുന്നുണ്ട്.

Also Read: 

ഉപഭോക്തൃകാര്യ മന്ത്രി പീയുഷ് ഗോയലിന് സി.എ.ഐ.ടി അംഗം പ്രവീണ്‍ ഖന്‍ഡേല്‍വാള്‍ എഴുതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ നടപടി. രാമന്റെ പേരില്‍ തെറ്റിദ്ധരിപ്പിച്ച് ആമസോണില്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നു എന്ന പരാതിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നിയമനടപടികള്‍ ഉണ്ടാവില്ലെങ്കിലും നോട്ടീസിന് ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.  ഇത്തരത്തിലുള്ള നാല് ഭക്ഷണപദാര്‍ത്ഥങ്ങളാണ് സി.സി.പി.എ. ആമസോണില്‍ നിന്ന് കണ്ടെത്തിയത്. ഇതില്‍ മൂന്ന് മധുരപലഹാരങ്ങളും 'അയോധ്യാ ശ്രീരാമ ക്ഷേത്രത്തിലെ പ്രസാദം' എന്ന ലേബലോടെയാണ് വില്‍പന നടത്തിയിരിക്കുന്നത്. അയോധ്യയിലെ പ്രസാദങ്ങളില്‍ ഒന്ന് എന്ന നിലയിലാണ് നാലാമത്തെ ഉത്പന്നം വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്.  

Also Read: Viral Video: കമഴന്ന് വീണ ആമയെ സഹായിക്കുന്ന കാട്ടു പോത്ത്, വീഡിയോ വൈറൽ

ഉപഭോക്താക്കള്‍ മിക്കപ്പോഴും ഉത്പന്നത്തെ സംബന്ധിച്ച വിവരങ്ങള്‍ മുഴുവനായും വായിച്ചുകൊള്ളണമെന്നില്ലെന്നും ക്യാപ്ഷന്‍ മാത്രം വായിച്ചായിരിക്കും മിക്കപ്പോഴും സാധനം വാങ്ങുകയെന്നും. അങ്ങനെയുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന വിധമുള്ള ക്യാപ്ഷനുകള്‍ നല്‍കുന്നത് ശിക്ഷാര്‍ഹമാണെന്നും സി.സി.പി.എ. ചീഫ് കമ്മീഷണറും കണ്‍സ്യൂമര്‍ അഫയേഴ്‌സ് യൂണിയന്‍ സെക്രട്ടറിയുമായ രോഹിത് കുമാര്‍ സിങ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News