ലണ്ടൺ : യുവേഫ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ലക്ഷ്യമിട്ട് മുൻ ചാമ്പ്യന്മാർ ഇന്ന് കളത്തിലിറങ്ങും. മുൻ ചാമ്പ്യന്മാരായ ലിവർപൂളും ഇറ്റാലിയൻ വമ്പന്മാരായ ഇന്‍റർ മിലാനും തമ്മിൽ ഏറ്റുമുട്ടും.
മറ്റൊരു മത്സരത്തിൽ ജർമ്മൻ ചാമ്പ്യന്മാരായ ബയൺ മ്യുണിക്ക് ഓസ്ട്രീയൻ ടീം ആർ ബി സാൽസ്ബർഗുമായി മത്സരിക്കും. ഇന്ന് വെളിപ്പിനെ ഇന്ത്യൻ സമയം 1.30നാണ് രണ്ട് മത്സരങ്ങൾ നടക്കുക.
ALSO READ : ISL 2021-22 : ഹൈദരാബാദും മുംബൈയോട് ജാവോ പറഞ്ഞു ; ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബ്ലാസ്റ്റേഴ്സ് സെമിയിൽ
മിലാനെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തതിന്റെ ആത്മവിശ്വാത്തിലാണ് ഇംഗ്ലീഷ് ക്ലബ് ഇന്ന് അൻഫീൽഡിൽ ഇറങ്ങുന്നത്. മുന്നേറ്റ താരങ്ങളായ മുഹമ്മദ് സല, സാഡിയോ മാനേ എന്നിവരുടെ പ്രകടന മികവാണ് ലിവർപൂൾ പ്രതീക്ഷവെക്കുന്നത്. അതുകൊണ്ട് തന്നെ സ്വന്തം മൈതാനമായ ആൻഫീൽഡിൽ വിജയിക്കാം എന്ന് തന്നെയാണ് പരീശീലകൻ യൂർഗൻ ക്ലൊപിന്‍റെയും ടീമിന്‍റെയും വിശ്വാസം.
രണ്ടാമത്തെ മത്സരമായ ബയൺ മ്യൂണിക്ക് സാൽസ്ബർഗ് പോരാട്ടം ബയേണിന്‍റെ തട്ടകമായ അലയൻസ് അരീനയിൽ നടക്കും. ആദ്യ പാദത്തിൽ ഇരു ടീമും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.