T20 Women's World Cup : ടി20 വനിത ലോകകപ്പിൽ ഇന്ത്യക്ക് തിരിച്ചടി; ക്യാപ്റ്റൻ ഹർമൻപ്രീതും ഓൾറൗണ്ട് താരവും സെമി മത്സരത്തിന് ഇറങ്ങിയേക്കില്ല

T20 Womens World Cup India vs Australia : നിലവിലെ ചാമ്പ്യന്മാരെ ഇന്ന് നേരിടുമ്പോൾ പ്രധാന രണ്ട് താരങ്ങളുടെ അഭാവം ഇന്ത്യയുടെ പ്രകടനത്തെ ബാധിച്ചേക്കും

Written by - Jenish Thomas | Last Updated : Feb 23, 2023, 02:42 PM IST
  • ന്യൂലാൻഡിൽ വെച്ചാണ് സെമി പോരാട്ടം
  • ഇന്ന് വൈകിട്ട് ആറ് മണിക്കാണ് മത്സരം
  • ഓസ്ട്രേലിയ ടൂർണമെന്റ് ഫേവറേറ്റുകളാണ്
T20 Women's World Cup : ടി20 വനിത ലോകകപ്പിൽ ഇന്ത്യക്ക് തിരിച്ചടി; ക്യാപ്റ്റൻ ഹർമൻപ്രീതും ഓൾറൗണ്ട് താരവും സെമി മത്സരത്തിന് ഇറങ്ങിയേക്കില്ല

വനിത ടി20 ലോകകപ്പ് സെമി ഫൈനലിന് മുമ്പായി ഇന്ത്യൻ ടീമിന് തിരിച്ചടി. ഇന്ത്യൻ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ഓൾ റൗണ്ട് താരം പൂജ വസ്ത്രാകറും ഇന്ന് ഓസ്ട്രേലിയയ്ക്കെതിരെ നടക്കുന്ന സെമി ഫൈനലിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്. ഇന്ത്യൻ ക്യാപ്റ്റനും ഓൾറൗണ്ട് താരവും അസുഖ ബാധിതരാണ്. അതിനാൽ ന്യൂലാൻഡിൽ വെച്ച് നടക്കുന്ന സെമി പോരാട്ടത്തിൽ ഇരുവരെയും ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ നിന്നും ഒഴിവാക്കിയേക്കുമെന്നാണ് ഇന്ത്യൻ എക്സ്പ്രെസ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് വൈകിട്ട് ആറ് മണിക്ക് ഇന്ത്യ- ഓസ്ട്രേലിയ വനിത ടി20 ലോകകപ്പ് സെമി-ഫൈനൽ മത്സരം.

നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ടൂർണമെന്റ് ഫേവറേറ്റുകളാണ്. ലോകകപ്പിലും ഇന്ത്യയെക്കാളും മേൽക്കൈ ഓസീസ് ടീമിന് തന്നെയാണ്. ഗ്രൂപ്പ് എ ചാമ്പ്യന്മാരായിട്ടാണ് കംഗാരുക്കൾ സെമി യോഗ്യത നേടിയത്. ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ ഇംഗ്ലണ്ടിനോട് തോറ്റെങ്കിലും ബാക്കി മത്സരങ്ങൾ ജയിച്ച് രണ്ടാം സ്ഥാന സ്വന്തമാക്കിയാണ് സെമിയിലെത്തിയത്. ഇരു രാജ്യങ്ങൾക്ക് പുറമെ ആതിഥേയരായ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടുമാണ് സെമിയിൽ ഇടം നേടിട്ടുള്ള മറ്റ് രണ്ട് ടീമുകൾ.

ALSO READ : 150 രൂപ പോലും എടുക്കാനില്ലാത്ത വീട്, ക്രിക്കറ്റ് കിറ്റ് കടം; 30 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയ ആ മലയാളി ക്രിക്കറ്റ് താരം | Interview

അടുത്തിടെ നടന്ന ഇന്ത്യ ഓസ്ട്രേലിയ മത്സരങ്ങളിലും ഓസീസ് ടീം ഇന്ത്യൻ വനിതകൾക്ക് മേൽ ആധിപത്യം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ മാസം നടന്ന ടി20 പരമ്പര 4-1ന് കംഗാരുക്കൾ സ്വന്തമാക്കിയിരുന്നു. അങ്ങനെ നിൽക്കുമ്പോൾ പ്രധാന  താരങ്ങളുടെ അഭാവം ഇന്ത്യയെ വലച്ചേക്കുമെന്നാണ് ക്രിക്കറ്റ് ആരാധകർ കരുതുന്നത്. അതേസമയം ഓസ്ട്രേലിയ ഇന്ത്യയെ അങ്ങനെ നിസാരമായി കണക്കാക്കില്ല. 2021ന് ഓസ്ട്രേലിയ രണ്ട് തവണ ഒരു ടീമിനോട് തോറ്റിറ്റുണ്ടെങ്കിൽ അത് ഇന്ത്യയോട് മാത്രമാണ്.

സെമി ഫൈനലിനുള്ള ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും സാധ്യത പ്ലേയിങ് ഇലവൻ

ഇന്ത്യ - സ്മൃത് മന്ദന, ജമീമ റോഡ്രിഗസ്, ഷഫാലി വെർമ്മ, യസ്തിക ഭാട്ടിയ, റിച്ച ഘോഷ്, ദീപ്തി ശർമ്മ, രാധ യാദവ്, രാജേശ്വരി ഗെയ്ക്വാദ്, ശിഖ പാണ്ഡെ, ഹർലീൻ ഡിയോൾ. രേണുക താക്കൂർ

ഓസ്ട്രേലിയ - മെഗ് ലാന്നിങ്, അല്യസ്സ ഹെയ്ലി, എല്ല്യസെ പെറി, ആഷ്ലിഹ് ഗാർഡ്നെർ, തഹ്ലിയ മക്ഗ്രാത്, ഗ്രേസ് ഹാരിസ്, ജെസ് ജൊനാസ്സെൻ, അലാന കിങ്, ബെത് മൂണി, മേഗൻ സ്കൂട്ട്, ഡാർസി ബ്രൗൺ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News