Roger Federer : ഫെഡററുടെ അവസാന മത്സരം കാണാൻ 50 ലക്ഷം രൂപ ചെലവാക്കാനും ആരാധകർ; ടിക്കറ്റ് ബ്ലാക്കിൽ വിറ്റ് പോകുന്നത് വൻ തുകയ്ക്ക്

Roger Federer Laver Cup 2022 : അടുത്താഴ്ച ആരംഭിക്കുന്ന ടൂർണമെന്റിന്റെ ടിക്കറ്റുകൾ നിലവിൽ ഏകദേശം എല്ലാം വിറ്റ് പോയിരിക്കുകയാണ്. അതേസമയം ഇതിഹാസ താരത്തിന്റെ വിരമിക്കൽ ടൂർണമെന്റ് ഒരു അവസരമായി കണ്ടിരിക്കുകയാണ് ചിലർ. 

Written by - Jenish Thomas | Last Updated : Sep 20, 2022, 04:10 PM IST
  • ടൂർണമെന്റിന്റെ ടിക്കറ്റുകൾ നിലവിൽ ഏകദേശം എല്ലാം വിറ്റ് പോയിരിക്കുകയാണ്.
  • അതേസമയം ഇതിഹാസ താരത്തിന്റെ വിരമിക്കൽ ടൂർണമെന്റ് ഒരു അവസരമായി കണ്ടിരിക്കുകയാണ് ചിലർ.
  • തിഹാസ താരം ലെവർ കപ്പിൽ പങ്കെടുക്കുമോ എന്നും ഇതുവരെ സ്ഥിരീകരണവുമായിട്ടില്ല.
  • അഞ്ച് ദിവസങ്ങൾക്ക് മുമ്പ് സെപ്റ്റംബർ 15നാണ് സ്വിസ് താരം തന്റെ ടെന്നീസ് അവസാനിപ്പിക്കുന്നതായി ഔദ്യോഗികമായി അറിയിക്കുന്നത്
Roger Federer : ഫെഡററുടെ അവസാന മത്സരം കാണാൻ 50 ലക്ഷം രൂപ ചെലവാക്കാനും ആരാധകർ; ടിക്കറ്റ് ബ്ലാക്കിൽ വിറ്റ് പോകുന്നത് വൻ തുകയ്ക്ക്

Roger Federer Last Tournament : ഔദ്യോഗികമായി ടെന്നീസിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇതിഹാസ താരം റോജർ ഫെഡററുടെ അവസാന ടൂർണമെന്റായ ലേവർ കപ്പ് കാണാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. അടുത്താഴ്ച ആരംഭിക്കുന്ന ടൂർണമെന്റിന്റെ ടിക്കറ്റുകൾ നിലവിൽ ഏകദേശം എല്ലാം വിറ്റ് പോയിരിക്കുകയാണ്. അതേസമയം ഇതിഹാസ താരത്തിന്റെ വിരമിക്കൽ ടൂർണമെന്റ് ഒരു അവസരമായി കണ്ടിരിക്കുകയാണ് ചിലർ. തങ്ങളുടെ ഇഷ്ടതാരത്തിന്റെ അവസാന മത്സരം ഏത് വിധേനയും കാണാനുള്ള ആരാധകരുടെ ആഗ്രഹത്തെ പൊന്നും വിലയാണ് ബ്ലാക്കിൽ ടിക്കറ്റ് (സക്കൻഡറി ടിക്കറ്റ്) വിൽക്കുന്നവർ ഇട്ടിരിക്കുന്നത്. 

ലെവർ കപ്പ് ടൂർണമെന്റിനുള്ള ടിക്കറ്റ് തുക ബ്ലാക്കിൽ 59,000 യൂറോയായി, അതായത് ഇന്ത്യയിൽ 50 ലക്ഷം രൂപയ്ക്ക് മുകളിൽ. റോജർ ഫെഡററിന്റെ വിരമക്കൽ ഒരു അവസരമായി കണ്ട് നിരവധി പേർ തങ്ങളുടെ ടിക്കറ്റ് സക്കൻഡറി മാർക്കറ്റിലൂടെ വൻ തുകയ്ക്ക് വിൽക്കുന്നയെന്ന് ഇംഗ്ലീഷ് മാധ്യമമായ ദ സൺഡെ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ടൂർണമെന്റിന്റെ മത്സരക്രമമോ, ഇതിഹാസ താരം ലെവർ കപ്പിൽ പങ്കെടുക്കുമോ എന്നും ഇതുവരെ സ്ഥിരീകരണവുമായിട്ടില്ല. 

ALSO READ : Roger Federer Resign | വിരമിക്കൽ പ്രഖ്യാപിച്ച് ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ

അഞ്ച് ദിവസങ്ങൾക്ക് മുമ്പ് സെപ്റ്റംബർ 15നാണ് സ്വിസ് താരം തന്റെ ടെന്നീസ് കരിയർ അവസാനിപ്പിക്കുന്നതായി ഔദ്യോഗികമായി അറിയിക്കുന്നത്. പുൽ കോർട്ടിന്റെ രാജാവെന്ന് ടെന്നീസ് ലോകം വിളിക്കുന്ന പ്രതിഭാധനനായ താരം ഇതിനോടകം തന്റെ കരിയറിൽ 20 ഗ്രാൻഡ് സ്ലാം കിരീടങ്ങളാണ് സ്വന്തമാക്കിയിരിക്കുന്നത്. റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച് എന്നിവർക്ക് ശേഷം ഗ്രാൻഡ്സ്ലാം കിരീടങ്ങളുടെ എണ്ണത്തിൽ ഫെഡറർ മൂന്നാം സ്ഥാനത്താണ്.  6 ഓസ്‌ട്രേലിയൻ ഓപ്പൺ, 1 ഫ്രഞ്ച് ഓപ്പൺ, 8 വിംബിൾഡൺ, 5 യുഎസ് ഓപ്പൺ തുടങ്ങിയവയാണ് സ്വിസ് താരത്തിന്റെ ഗ്രാൻഡ് സ്ലാം നേട്ടങ്ങൾ. 

ടെന്നീസ് ലോകത്തെ ഏറ്റവും പ്രതിഭാധനനായ കളിക്കാരനായി ഫെഡററെ വിലയിരുത്തിയിട്ടുണ്ട്. എ.ടി.പി. റാങ്കിംഗ് പ്രകാരം നിലവിലെ രണ്ടാം നമ്പർ താരമാണ്‌ ഫെഡറർ. 2009-ലെ വിംബിൾഡൺ കിരീടം നേടിയാണ് ഫെഡറർ, ഏറ്റവുമധികം ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടുന്ന കളിക്കാരനായത്. പതിനാലു ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയിട്ടുള്ള പീറ്റ് സാമ്പ്രാസ് ആണ് ഇതിനു തൊട്ടു താഴെയുള്ളത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News