Rishabh Pant : 'തിരിച്ച് വരുന്നുണ്ടെന്ന് പറ'; പുതിയ വീഡിയോ പങ്കുവെച്ച് റിഷഭ് പന്ത്

Rishabh Pant Injury Update : 2022 ഡിസംബർ 30നാണ് റിഷഭ് പന്തിന് കാറപകടത്തിൽ പരിക്കേൽക്കുന്നത്. ഇന്ത്യൻ വിക്കറ്റ്  കീപ്പർ ഇപ്പോൾ സുഖം പ്രാപിച്ച് വരുന്ന പാതയിലാണ്

Written by - Jenish Thomas | Last Updated : Mar 16, 2023, 05:26 PM IST
  • ഡിസംബർ 30നാണ് പന്തിന്റെ കാർ അപകടത്തിൽ പെടുന്നത്
  • താരത്തിന്റെ ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ ഗുരുതരമായി പരിക്കേറ്റിരുന്നു
  • നിലവിൽ ആശുപത്രി വാസം വിട്ട് പന്തി തന്റെ വീട്ടിലാണ്
Rishabh Pant : 'തിരിച്ച് വരുന്നുണ്ടെന്ന് പറ'; പുതിയ വീഡിയോ പങ്കുവെച്ച് റിഷഭ് പന്ത്

ഇന്ത്യൻ ക്രിക്കറ്റ് ടീം നേരിട്ട ഏറ്റവും വലിയ തിരിച്ചടിയായിരുന്നു വിക്കറ്റ് കീപ്പർ റിഷഭ് പന്തിനേറ്റ വാഹനപകടം. 2022 ഡിസംബർ 30ന് ഡൽഹി-ഡെറാഡൂൺ ദേശീയപാതയിലെ ഡിവൈഡറിൽ കാർ ഇടിച്ചാണ് റിഷഭ് പന്ത് അപകടത്തിൽ പെടുന്നത്. ഗുരുതരമായ പരിക്കാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർക്ക് അപകടത്തിലൂടെ ഏറ്റത്. നട്ടെൽ ഉൾപ്പെടെ പന്തിന്റെ ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ പരിക്കേൽക്കുകയും ചെയ്തു. ഡെറാഡൂണിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വിദഗ്ധ പരിചരണത്തിനായി ഇന്ത്യൻ വിക്കറ്റ് കീപ്പറെ മുംബൈയിലേക്ക് ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ മാറ്റിയിരുന്നു.

നിലവിൽ പന്ത് സുഖം പ്രാപിച്ച് വരുന്ന പാതയിലാണ്. ആശുപത്രി വാസം വിട്ട് ഈ കഴിഞ്ഞ ഫെബ്രുവരിയിൽ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ സ്വന്തം വസതിയിലേക്ക് മാറി. സ്ട്രെച്ചർ സഹായത്തോടെ പന്ത് തന്റെ വീട്ടിൽ നടക്കുന്ന ചിത്രം താരം പങ്കുവെച്ചിരുന്നു. ഇപ്പോൾ താൻ പൂളിൽ ഇറങ്ങി നടക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ താരം. സ്ട്രെച്ചറുടെ സഹായത്തോടെ മെല്ലെ നടക്കുന്ന ദൃശ്യമാണ് താരം തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചത്. " ചെറിയ കാര്യങ്ങൾക്കും വലിയ കാര്യങ്ങൾക്കും അതിനിടയിലുള്ള എല്ലാത്തിനും നന്ദി" എന്ന കുറിപ്പ് രേഖപ്പെടുത്തികൊണ്ടാണ് പന്ത് തന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ALSO READ : റിഷഭ് പന്ത് സുഖം പ്രാപിച്ച് വരാൻ കാത്തിരിക്കുകയാണ്; എന്നിട്ട് വേണം രണ്ട് അടി കൊടുക്കാൻ : കപിൽ ദേവ്

പന്തിന് പകരം വാർണർ ക്യാപ്റ്റിൽസിനെ നയിക്കും

അതേസമയം അപകടത്തിൽ പരിക്കേറ്റ പന്ത് ഐപിഎൽ 2023 സീസണിൽ പങ്കെടുക്കില്ലയെന്ന് ഉറപ്പിച്ചിരിക്കുകയാണ്. പന്തിന് പകരമായി ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറെ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റനായി നിയമിച്ചു. ഇന്ത്യൻ റൗണ്ട് താരം അക്സർ പട്ടേലിനെ ടീമിന്റെ വൈസ് ക്യാപ്റ്റനായിട്ടും ഡൽഹി ഐപിഎൽ ഫ്രാഞ്ചൈസി ചുമതലപ്പെടുത്തി. 

കൂടാതെ ബിസിസിഐ മുൻ അധ്യക്ഷൻ സൗരവ് ഗാംഗുലിയെ ഡൽഹി ക്യാപ്റ്റൽസ് തങ്ങളുടെ ഡയറക്ടർ ഓഫ് ക്രിക്കറ്റായി നിയമിച്ചു. നേരത്തെ ഇന്ത്യൻ ക്രിക്കറ്റിന്റെ മുൻ നായകനെ ഡൽഹി ഫ്രാഞ്ചൈസി ടീം മെന്ററായി ചുമതലപ്പെടുത്തിയിരുന്നു. ഐപിഎല്ലിന്റെ പുറമെ വനിത പ്രീമിയർ ലീഗിനും എസ്എ20യിലെ ടീമുകളുടെ ചുമതലയും ഗാംഗുലിക്കുണ്ട്. മാർച്ച് 31നാണ് ഐപിഎൽ 2023 സീസണിന് തുടക്കം കുറിക്കുക. ഏപ്രിൽ 11ന് ലഖ്നൗ സൂപ്പർ ജെയ്ന്റിസിനെതിരെയാണ് ഡൽഹി 2023 സീസണിലെ തങ്ങളുടെ ആദ്യമത്സരത്തിന് ഇറങ്ങുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News