ന്യൂഡൽഹി: വാഹനാപകടത്തില്‍ പരിക്കേറ്റ് കളിക്കളം വിട്ട യുവതാരം റിഷഭ് പന്ത് തിരിച്ചുവരുന്നതായി റിപ്പോര്‍ട്ട്. നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) പന്തിന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാര്‍ത്തകള്‍ ശരിയെങ്കില്‍ ഈ വര്‍ഷത്തെ ഐപിഎല്ലിന്റെ ഭാഗമായി റിഷഭ് പന്തും ഉണ്ടാകും.
റിഷഭ് പന്തിന് എന്‍സിഎയുടെ ക്ലിയറന്‍സ് ലഭിച്ചെന്ന വാര്‍ത്ത പ്രചരിച്ചതോടെ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാമ്പും ആരാധകരും ഒരുപോലെ ആവേശത്തിലാണ്. കായിക ക്ഷമതയിലെ ആശങ്കയെ തുടര്‍ന്ന് പന്തിന്റെ ക്ലിയറന്‍സ് ബിസിസിഐ തടഞ്ഞുവെച്ചിരുന്നു. ഇപ്പോള്‍ എന്‍സിഎയുടെ ഗ്രീന്‍ സിഗ്നല്‍ ലഭിച്ചതോടെ കളത്തിലേയ്ക്കുള്ള പന്തിന്റെ തിരിച്ചുവരവ് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഇത് ഡല്‍ഹി ക്യാപിറ്റല്‍സിന് മാത്രമല്ല ഇന്ത്യന്‍ ടീമിനും ഏറെ ആത്മവിശ്വാസം നല്‍കും. ഐപിഎല്ലിന് പിന്നാലെ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ പന്തിന്റെ സാന്നിധ്യം ടീമിന് മുതല്‍ക്കൂട്ടാകും.
ALSO READ: ഐസിസി റാങ്കിംഗില്‍ ഇന്ത്യ തന്നെ കിംഗ്; മൂന്ന് ഫോര്‍മാറ്റിലും നമ്പര്‍ വണ്‍!
അതേസമയം, പരിക്കില്‍ നിന്ന് പുറത്തുകടക്കാന്‍ പന്ത് തന്നാല്‍ സാധ്യമായതെല്ലാം ചെയ്‌തെന്നും അതിനാല്‍ താരത്തിന് ക്ലിയറന്‍സ് ലഭിക്കുമെന്നും ഡല്‍ഹി ക്യാപിറ്റല്‍സ് ഡയറക്ടര്‍ സൗരവ് ഗാംഗുലി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ക്ലിയറന്‍സ് ലഭിച്ചതിന് ശേഷം മറ്റ് കാര്യങ്ങളെ കുറിച്ച് ചിന്തിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പന്തിന് വളരെ നീണ്ട കാലത്തെ കരിയറാണ് മുന്നിലുള്ളത്. അതിനാല്‍ ആവേശത്തിന് ഇപ്പോള്‍ സ്ഥാനമില്ല. ക്ലിയറന്‍സ് ലഭിച്ചാല്‍ പന്ത് ക്യാമ്പില്‍ ജോയിന്‍ ചെയ്യും. അതിന് ശേഷം അദ്ദേഹം എങ്ങനെ പ്രതികരിക്കുന്നു എന്ന് നോക്കാമെന്നും ഗാംഗുലി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.