Rajasthan Royals: ബട്ലർ പിന്മാറി; പകരം ​ഗ്ലെൻ ഫിലിപ്പ്സ് രാജസ്ഥാനിലേക്ക് എത്തുന്നു

രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് രാജസ്ഥാൻ താരം ജോസ് ബട്‍ലർ പിന്മാറി. ബട്ലറിന് പകരക്കാരനായി ന്യൂസിലാണ്ടിന്റെ വിക്കറ്റ് കീപ്പര്‍ താരം ഗ്ലെന്‍ ഫിലിപ്പ്സ് ടീമിലെത്തും. 

Written by - Zee Malayalam News Desk | Last Updated : Aug 22, 2021, 01:58 PM IST
  • രാജസ്ഥാൻ റോയൽസിന് കനത്ത തിരിച്ചടിയായി ഇംഗ്ലിഷ് താരം ജോസ് ബട്‍ലർ ടീമിനു പുറത്ത്.
  • രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട‌ാണ് ബട്‍ലർ ബാക്കി മത്സരങ്ങളിൽ നിന്ന് ഒഴിവായത്.
  • ന്യൂസീലൻഡ് താരം ഗ്ലെൻ ഫിലിപ്സിനെ ജോസ് ബട്‌ലറിന്റെ പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
  • സെപ്റ്റംബര്‍ 19-നാണ് ടൂര്‍ണമെന്റ് പുനരാരംഭിക്കുന്നത്.
 Rajasthan Royals: ബട്ലർ പിന്മാറി; പകരം ​ഗ്ലെൻ ഫിലിപ്പ്സ് രാജസ്ഥാനിലേക്ക് എത്തുന്നു

ജയ്പൂർ: കൊവിഡ് രോഗവ്യാപനം (Covid spread) മൂലം നിർത്തിവച്ച ഐപിഎൽ (IPL) 14ാം സീസണിന്റെ ബാക്കി മത്സരങ്ങൾ സെപ്റ്റംബറിൽ പുനരാരംഭിക്കാനിരിക്കെ രാജസ്ഥാൻ റോയൽസിന് (Rajasthan Royals) കനത്ത തിരിച്ചടി. രാജസ്ഥാന്റെ കിടിലൻ ബാറ്റ്സ്മാനും ഇം​ഗ്ലീഷ് താരവുമായ ജോസ് ബട്ലർ (Jos Butler) ടീമിനു പുറത്തായി. രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ബട്‍ലർ യുഎഇയിൽ നടക്കുന്ന രണ്ടാം പാദ മത്സരങ്ങളിൽനിന്ന് പിൻമാറുകയായിരുന്നു. ബട്ലറിന് പകരക്കാരനായി ന്യൂസിലാണ്ടിന്റെ വിക്കറ്റ് കീപ്പര്‍ താരം ഗ്ലെന്‍ ഫിലിപ്പ്സ് (Glenn Phillips) ‌രാജ്സ്ഥാനിലെത്തും. 

മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിൽ നിന്ന് ബട്‍ലർ പിൻമാറിയ വിവരം രാജസ്ഥാൻ റോയൽസിന്റെ ഔദ്യോ​ഗിക ട്വിറ്റർ ഹാൻഡിലൂടെയാണ് ടീം അറിയിച്ചത്. കൈമുട്ടിന് പരിക്കേറ്റ ജോഫ്ര ആര്‍ച്ചറും മാനസിക കാരണങ്ങളാല്‍ ഓള്‍റഔണ്ടര്‍ ബെന്‍ സ്റ്റോക്‌സുമാണ് ഐപിഎൽ മത്സരങ്ങളിൽ നിന്ന് ഒഴിവായ മറ്റ് ഇം​ഗ്ലീഷ് താരങ്ങൾ. 

Also Read: IPL 2021ലെ ബാക്കി 31 മത്സരങ്ങൾ സെപ്റ്റംബർ അവസാനം 21 ദിവസങ്ങളായി നടത്തും, വേദി UAE

ന്യൂസീലൻഡ് താരം ഗ്ലെൻ ഫിലിപ്സിനെ ജോസ് ബട്‌ലറിന്റെ പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഗ്ലെന്‍ ഇപ്പോള്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ബാര്‍ബഡോസ് റോയല്‍സിന്റെ താരമാണ്. ദക്ഷിണാഫ്രിക്കയിൽ ജനിച്ച് പിന്നീട് ന്യൂസീലൻഡിലേക്ക് ചേക്കേറിയ ഗ്ലെൻ ഫിലിപ്സ്, വൻ ഷോട്ടുകൾ കളിക്കാൻ പ്രാപ്തനായ മുൻനിര ബാറ്റ്സ്മാനാണ്. സെപ്തംബര്‍ 19ന് രാജസ്ഥാന്‍ റോയല്‍സ് ടീമിനൊപ്പം ഗ്ലെന്‍ ചേരുമെന്ന് ടീം അധികൃതര്‍ വ്യക്തമാക്കി.

ടി-ട്വന്റിയില്‍ ഏറ്റവും വേഗതയേറിയ സെഞ്ച്വറി കരസ്ഥമാക്കിയ ന്യൂസിലാന്റ് താരമാണ് ഗ്ലെന്‍ ഫിലിപ്പ്സ്. കഴിഞ്ഞ നവംബറില്‍ ഇംഗ്ലണ്ടിനെതിരെ മൗണ്ട് മൗന്‍ഗനൂയില്‍ നടന്ന കളിയില്‍ 46 പന്തില്‍ നിന്നാണ് താരം സെഞ്ച്വറി നേടിയത്. ടി-20യില്‍ മറ്റ് മൂന്ന് സെഞ്ച്വറികള്‍ കൂടി ഈ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സ്വന്തമാക്കിയിട്ടുണ്ട്. ന്യൂസീലൻഡ് ജഴ്സിയിൽ ഇതുവരെ 25 ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 149ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 500ന് മുകളിൽ റൺസും നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം വെസ്റ്റിൻഡീസിനെതിരെ 51 പന്തിൽ അടിച്ചുകൂട്ടിയ 108 റൺസാണ് താരത്തിന്റെ ഉയർന്ന സ്കോർ. 

Also Read: Breaking: IPL മാച്ചുകൾ നിർത്തി വെച്ചു; താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് തീരുമാനം

ആഭ്യന്തര ക്രിക്കറ്റിലും മികച്ച റെക്കോർഡുള്ള താരമാണ് ഗ്ലെൻ ഫിലിപ്സ്. കരിയറിലാകെ 134 ട്വന്റി20 മത്സരങ്ങളിൽനിന്ന് 3744 റൺസ് നേടിയിട്ടുണ്ട്. 143നു മുകളിലുള്ള സ്ട്രൈക്ക് റേറ്റാണ് മറ്റൊരു ആകർഷണം. ഐപിഎലിനു ശേഷം നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ന്യൂസീലൻഡ് ടീമിൽ ഗ്ലെൻ ഫിലിപ്സിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. 

കൊറോണ കാരണം താല്‍ക്കാലികമായി നിര്‍ത്തിവച്ച ഐപിഎല്ലില്‍ അഞ്ചാം സ്ഥാനത്താണ് രാജസ്ഥാൻ റോയല്‍സ്. പുനരാരംഭിക്കുന്ന ഐപിഎല്ലില്‍ റോയല്‍സിന്റെ ആദ്യ കളി സെപ്റ്റംബര്‍ 21ന് പഞ്ചാബ് കിങ്‌സിനെതിരായാണ്. പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്താണ് രാജസ്ഥാൻ റോയല്‍സ്. സെപ്റ്റംബര്‍ 19-നാണ് ടൂര്‍ണമെന്റ് പുനരാരംഭിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News