IPL 2023: ഹിറ്റ്മാനും ഗബ്ബാറും നേർക്കുനേർ; മൊഹാലിയിൽ ഇന്ന് ആവേശപ്പോര്

MI vs PBKS predicted 11: പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി നിലനിർത്താൻ പഞ്ചാബിനും മുംബൈയ്ക്കും ഇന്നത്തെ മത്സരം നിർണായകമാണ്. 

Written by - Zee Malayalam News Desk | Last Updated : May 3, 2023, 10:41 AM IST
  • പിസിഎ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
  • ഈ സീസണിൽ ഇതിന് മുമ്പ് ഏറ്റുമുട്ടിയപ്പോൾ ജയം പഞ്ചാബിനൊപ്പമായിരുന്നു.
  • ചെന്നൈക്കെതിരെ ചെപ്പോക്കിൽ നേടിയ മികച്ച വിജയം പഞ്ചാബിന് ആവേശം പകരും.
IPL 2023: ഹിറ്റ്മാനും ഗബ്ബാറും നേർക്കുനേർ; മൊഹാലിയിൽ ഇന്ന് ആവേശപ്പോര്

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ പഞ്ചാബ് കിംഗ്സ് അഞ്ച് തവണ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ നേരിടും. ജയിച്ചാൽ ആദ്യ നാലിൽ ഇടം പിടിക്കാമെന്നിരിക്കെ പോരാട്ടം കടുപ്പിക്കാൻ ഉറച്ചാകും പഞ്ചാബ് ഇറങ്ങുക. ജയത്തോടെ നില മെച്ചപ്പെടുത്താൻ കഴിഞ്ഞാൽ മുംബൈയ്ക്കും പ്ലേ ഓഫ് സാധ്യത നിലനിർത്താം. പഞ്ചാബിൻ്റെ ഹോം ഗ്രൌണ്ടായ മൊഹാലിയിലെ പിസിഎ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. 

ഈ സീസണിൽ ഇതിന് മുമ്പ് ഏറ്റുമുട്ടിയപ്പോൾ ജയം പഞ്ചാബിനൊപ്പമായിരുന്നു. മുംബൈയുടെ ഹോം ഗ്രൌണ്ടായ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 13 റൺസിനായിരുന്നു പഞ്ചാബിൻ്റെ വിജയം. എതിരാളിയുടെ തട്ടകത്തിലെത്തി കണക്ക് തീർക്കാനുറച്ച് ഹിറ്റ്മാനും സംഘവും ഇറങ്ങുമ്പോൾ ആവേശം വാനോളം ഉയരുമെന്ന് ഉറപ്പാണ്. 

ALSO READ: ചെന്നൈയും ലക്‌നൗവും കളത്തില്‍; ഇന്ന് 'രണ്ടില്‍ ഒന്ന്' അറിയാം

8 മത്സരങ്ങളിൽ നിന്ന് 4 വിജയങ്ങളും 4 തോൽവികളുമായി പോയിൻ്റ് പട്ടികയിൽ മുംബൈ 7-ാം സ്ഥാനത്താണ്. 9 മത്സരങ്ങളിൽ 5 ജയവും 4 തോൽവിയുമായി 6-ാം സ്ഥാനത്തുള്ള പഞ്ചാബ് അൽപ്പം കൂടി മെച്ചപ്പെട്ട നിലയിലാണ്. സ്വന്തം തട്ടകത്തിൽ ലക്നൗ സൂപ്പർ ജയന്റ്‌സിനെതിരായ അവസാന മത്സരത്തിൽ പഞ്ചാബ് 257 റൺസ് വഴങ്ങിയിരുന്നു. അവസാന മത്സരത്തിൽ എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ചെപ്പോക്കിൽ നേടിയ മികച്ച വിജയം പഞ്ചാബിന് ആവേശം പകരും. ഇരു ടീമുകളും തമ്മിലുള്ള പോരാട്ട ചരിത്രം പരിശോധിച്ചാൽ ആ‍ർക്കും മേൽക്കൈ ഇല്ല. പഞ്ചാബ് കിംഗ്‌സും മുംബൈ ഇന്ത്യൻസും തമ്മിൽ മുമ്പ് 30 മത്സരങ്ങൾ നടന്നിട്ടുണ്ട്. ഇതിൽ ഇരു ടീമുകളും 15 മത്സരങ്ങൾ വീതം ജയിച്ചു. 

ഓൾ റൗണ്ടറും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകനുമായ അർജുൻ ടെണ്ടുൽക്കറെ രാജസ്ഥാൻ റോയൽസിനെതിരായ അവസാന മത്സരത്തിൽ നിന്ന് മുംബൈ ഇന്ത്യൻസ് ഒഴിവാക്കിയിരുന്നു. അ‍ർജുന് പകരം അർഷാദ് ഖാനെയാണ് ടീമിൽ ഉൾപ്പെടുത്തിയത്. പഞ്ചാബിനെതിരെ നടന്ന മത്സരത്തിൽ ഒരു ഓവറിൽ അ‍‍ർജുൻ 31 റൺസ് വഴങ്ങിയിരുന്നു. മൊഹാലിയിൽ പഞ്ചാബ് കിംഗ്‌സിനെതിരെ അർജുൻ ടെണ്ടുൽക്കർ മടങ്ങിവരുമോ എന്നാണ് ആരാധക‍ർ ഉറ്റുനോക്കുന്നത്. 

മുംബൈ ഇന്ത്യൻസ് സാധ്യതാ 11 (ആദ്യം ബാറ്റ് ചെയ്താൽ): രോഹിത് ശർമ (C), ഇഷാൻ കിഷൻ (WK), കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ടിം ഡേവിഡ്, നെഹാൽ വധേര, ജോഫ്ര ആർച്ചർ, അർജുൻ ടെണ്ടുൽക്കർ, ഹൃത്വിക് ഷോക്കീൻ, പിയൂഷ് ചൗള,

മുംബൈ ഇന്ത്യൻസ് സാധ്യതാ 11 (ആദ്യം ഫീൽഡ് ചെയ്താൽ):  രോഹിത് ശർമ്മ (c), ഇഷാൻ കിഷൻ (WK), കാമറൂൺ ഗ്രീൻ, തിലക് വർമ്മ, ടിം ഡേവിഡ്, നെഹാൽ വധേര, ജോഫ്ര ആർച്ചർ, അർജുൻ ടെണ്ടുൽക്കർ, ഹൃത്വിക് ഷോക്കീൻ, പിയൂഷ് ചൗള, റിലേ മെറിഡിത്ത്

മുംബൈ ഇംപാക്റ്റ് പ്ലെയർ ഓപ്ഷനുകൾ : ജേസൺ ബെഹ്റൻഡോർഫ്, വിഷ്ണു വിനോദ്, കുമാർ കാർത്തികേയ, സൂര്യകുമാർ യാദവ്, അർഷാദ് ഖാൻ.

പഞ്ചാബ് കിംഗ്‌സ് സാധ്യതാ 11 (ആദ്യം ബാറ്റ് ചെയ്താൽ): ശിഖർ ധവാൻ, പ്രഭ്സിമ്രാൻ സിംഗ്, ലിയാം ലിവിംഗ്സ്റ്റൺ, ഹർപ്രീത് സിംഗ്, സിക്കന്ദർ റാസ, ജിതേഷ് ശർമ്മ (WK), എം ഷാരൂഖ് ഖാൻ, സാം കറൻ (c), ഹർപ്രീത് ബ്രാർ, കാഗിസോ റബാഡ, അർഷ്ദീപ് സിംഗ്

പഞ്ചാബ് കിംഗ്‌സ് (ബൗളിംഗ് ആദ്യം): ശിഖർ ധവാൻ, ലിയാം ലിവിംഗ്സ്റ്റൺ, ഹർപ്രീത് സിംഗ്, സിക്കന്ദർ റാസ, ജിതേഷ് ശർമ്മ (WK), എം ഷാരൂഖ് ഖാൻ, സാം കറൻ (c), ഹർപ്രീത് ബ്രാർ, കാഗിസോ റബാഡ, അർഷ്ദീപ് സിംഗ്, രാഹുൽ ചാഹർ

പഞ്ചാബ് കിംഗ്‌സ് ഇംപാക്ട് പ്ലെയർ ഓപ്ഷനുകൾ: രാഹുൽ ചാഹർ, പ്രഭ്‌സിമ്രാൻ സിംഗ്, ഋഷി ധവാൻ, ഭാനുക രാജപക്സെ, കാഗിസോ റബാഡ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News