IND vs ENG : വിശാഖപട്ടണത്ത് ഇന്ത്യക്കുള്ള പണി ഇതാണ്; സൂചന നൽകി ഇംഗണ്ട് കോച്ച് മക്കല്ലം

IND vs ENG Second Test : വിശാഖപട്ടണത്ത് ഫെബ്രുവരി രണ്ടിനാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് തുടക്കമാകുക

Written by - Jenish Thomas | Last Updated : Jan 30, 2024, 06:47 PM IST
  • ഫെബ്രുവരി രണ്ടിനാണ് രണ്ടാം ടെസ്റ്റ്
  • ഇന്ത്യൻ സ്ക്വാഡിൽ മൂന്ന് മാറ്റം
  • പരമ്പരയിൽ ഇന്ത്യ 0-1ന് പിന്നാലണ്
IND vs ENG : വിശാഖപട്ടണത്ത് ഇന്ത്യക്കുള്ള പണി ഇതാണ്; സൂചന നൽകി ഇംഗണ്ട് കോച്ച് മക്കല്ലം

India vs England Visakhapatnam Test : ഹൈദരാബാദിലെ ടെസ്റ്റ് തോൽവിക്ക് വിശാഖപട്ടണത്ത് മറുപടി നൽകാൻ ഒരുങ്ങുകയാണ് ഇന്ത്യ. എന്നാൽ വിശാഖപട്ടണത്തും ഇന്ത്യയുടെ കാര്യങ്ങൾ അത്രകണ്ട് എളുപ്പകരമല്ലെന്നുള്ള സൂചനയാണ് ഇംഗ്ലണ്ട് ടീം കോച്ച് ബ്രെണ്ടൺ മക്കല്ലം നൽകുന്നത്. വിശാഖപട്ടണം ടെസ്റ്റിൽ ഇംഗ്ലണ്ട് നാല് സ്പിന്നർമാരെ അണിനിരത്തുമെന്നാണ് ബ്രെണ്ടൺ മക്കല്ലം അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി രണ്ടിനാണ് ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റ് മത്സരം വിശാഖപട്ടണത്ത് തുടക്കമാകുക.

ഹൈദരാബദിന് സമാനമായി വിശാഖപട്ടണത്തെ പിച്ചും സ്പിന്നിനെ അനുകൂലിക്കുന്നതാണെന്ന കാഴ്ചപാടാണ് രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് നാലാം സ്പിന്നറെ പരിഗണിക്കാൻ ഒരുങ്ങുന്നത്. കൂടാതെ ആദ്യ ടെസ്റ്റിൽ ഇടകൈയ്യൻ സ്പിന്നർ ടോം ഹാർട്ട്ലി ഏഴ് വിക്കറ്റ് നേടിയതും ഇംഗ്ലീണ്ടിന്റെ തീരുമാനം പാത്രമായി. 

"വിശാപട്ടണത്ത് ഇന്ത്യക്കെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ഞങ്ങൾ ചിലപ്പോൾ നാലാമതൊരു സ്പിന്നറെയും പരിഗണിച്ചേക്കും" മക്കല്ല സെൻ റേഡിയോ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ALSO READ : Virat Kohli: 'കോഹ്ലി എനിക്ക് നേരെ തുപ്പി, പുലര്‍ച്ചെ 3 മണി വരെ മദ്യപിച്ചു'; വെളിപ്പെടുത്തലുമായി ഡീന്‍ എല്‍ഗര്‍

അതേസമയം ഇന്ത്യൻ ക്യാമ്പിൽ ആശങ്ക പരിക്കുകളാണ്. സ്പിന്നർ രവീന്ദ്ര ജഡജേയും കെ.എൽ രാഹുലുമാണ് പരിക്കിനെ തുടർന്ന് ഇന്ത്യൻ ക്യാമ്പ് വിടുന്നത്. ഈ രണ്ട് താരങ്ങൾക്ക് പുറമെ വിരാട് കോലിക്കും രണ്ടാം ടെസ്റ്റിലേക്കുള്ള പകരക്കാരെ ബിസിസിഐ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തു. സർഫറാസ് ഖാൻ, സൗരഭ് കുമാർ, വാഷിങ്ടൺ സുന്ദർ എന്നിവരാണ് രണ്ടാം ടെസ്റ്റിനായി ഇന്ത്യൻ ക്യാമ്പിലേക്കെത്തുന്നത്. 

സ്വാകാര്യമായ പ്രശ്നങ്ങളെ തുടർന്നാണ് വിരാട് കോലി ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്നും പിന്മാറി നിൽക്കുന്നത്. ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് ഇതാദ്യമായിട്ടാണ് രഞ്ജി സൂപ്പർ താരം സർഫാറാസ് ഖാന് വിളി വരുന്നത്. ഹൈദരാബാദിൽ വെച്ച് നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ 28 റൺസിനാണ് സന്ദർശകരോട് തോറ്റത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 0-1ന് പിന്നിലാണ്.

രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സ്ക്വാഡ് - രോഹിത് ശർമ, ശുഭ്മാൻ ഗിൽ, യശ്വസ്വി ജയ്സ്വാൾ, ശ്രെയസ് അയ്യർ, കെ.എസ് ഭരത്, ധ്രുവ് ജുരെൽ, ആർ അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജസ്പ്രിത് ബുമ്ര, അവേശ് ഖാൻ, രജത് പാട്ടിധാർ, സർഫറാസ് ഖാൻ,വാഷിങ്ടൺ സുന്ദർ, സൗരഭ് കുമാർ.

 
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News