IND vs ENG : ഇന്ത്യയുടെ ഹൃദയം തകർത്ത് ഹാർട്ട്ലി; ഹൈദരാബാദ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ജയം

IND vs ENG Hyderabad Test Highlights : ആദ്യ ഇന്നിങ്സ് ലീഡ് വഴങ്ങിട്ടും 28 റൺസിനാണ് സന്ദർശകരായ ഇംഗ്ലണ്ട് ഇന്ത്യയെ തോൽപ്പിച്ചത്

Written by - Jenish Thomas | Last Updated : Jan 28, 2024, 06:31 PM IST
  • ഇന്ന് നാലാം ദിനം 14 വിക്കറ്റുകളാണ് വീഴ്ത്തിയത്
  • പരമ്പരയിൽ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലെത്തി
IND vs ENG : ഇന്ത്യയുടെ ഹൃദയം തകർത്ത് ഹാർട്ട്ലി; ഹൈദരാബാദ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ജയം

IND vs ENG First Test Match Summary : ഹൈദരാബാദ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 28 റൺസ് ജയം. ഒന്നാം ഇന്നിങ്സിൽ 190 റൺസിന്റെ ലീഡ് ഉയത്തിയ ഇന്ത്യയാണ് നാലാം ദിനത്തിൽ ഇംഗ്ലീഷ് സ്പിൻ ആക്രമണത്തിൽ മുന്നിൽ കീഴടങ്ങിയത്. നാലാം ദിനം ടോം ഹാർട്ട്ലിയുടെ ഏഴ് വിക്കറ്റ് നേട്ടമാണ് ഇംഗ്ലണ്ടിന് ഇന്ത്യ മണ്ണിൽ ജയം സമ്മാനിച്ചത്. ടോം ഹാർട്ട്ലിയുടെ അരങ്ങേറ്റം മത്സരമാണിത്.  ഇന്ന് മത്സരത്തിന്റെ നാലാം ദിനത്തിൽ ആകെ വീണത് 14 വിക്കറ്റുകളാണ്. രണ്ടാം ഇന്നിങ്സിൽ സന്ദർശകർ ഉയർത്തിയ 230 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇന്ത്യ 202ന് പുറത്താകുകയായിരുന്നു. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലെത്തി.

ആറിന് 316 റൺസെന്ന നിലയിൽ 126 റൺസ് ലീഡുമായിട്ടാണ് ഇംഗ്ലണ്ട് മത്സരത്തിന്റെ നാലാം ദിനത്തിന് തുടക്കമിട്ടത്. 148 റൺസുമായി ഒലി പോപ്പും റെഹാൻ അഹമ്മദുമായിരുന്നു ക്രീസിൽ. 150 കടന്ന് താരം ഇംഗ്ലണ്ടിന്റെ സ്കോർ ബോർഡ് 400ലേക്ക് നയിച്ചു. റഹാൻ പുറത്തായെങ്കിലും സ്പിന്നർ ഹാർട്ട്ലിയും പോപ്പിന് പിന്തുണ നൽകി. എന്നാൽ നിർഭാഗ്യവശാൽ ഇംഗ്ലീഷ് താരത്തിന് തന്റെ ടെസ്റ്റ് കരിയറിലെ രണ്ടാമത്തെ ഇരട്ട സെഞ്ചുറി നാല് റൺസിന് അകലെ നഷ്ടമാകുകയും ചെയ്തു. 

താരം പുറത്തായതോടെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് അവസാനിച്ചു. ഇന്ത്യയുടെ മത്സരത്തിലെ വിജയലക്ഷ്യം 231 റൺസായി നിശ്ചയിക്കുകയും ചെയ്തു. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര നാലും ആർ ആശ്വിൻ മൂന്നും വിക്കറ്റുകൾ വീതം നേടി. രവീന്ദ്ര ജഡേജയും (2) അക്സർ പട്ടേലുമാണ് ബാക്കി രണ്ട് വിക്കറ്റുകൾ സ്വന്തമാക്കിയത്.

ALSO READ : AUS vs WI : ഓസീസിന്റെ ഓവർ കോൺഫിഡൻസ്! ഗാബയിൽ കരീബിയൻ കൊടുങ്കാറ്റിൽ കംഗാരുക്കൾ പാറി പോയി; വിൻഡീസിന് 8 റൺസ് ജയം

തുടക്കത്തിൽ മികച്ച അടിത്തറ പാകിയ ഇന്ത്യയുടെ അനയാസം വിജയിക്കാമെന്ന് പ്രതീക്ഷയാണ് ഹാർട്ട്ലി പിഴിതെറിഞ്ഞത്. ഏഴ് വിക്കറ്റ് നേടിയ താരം ഇന്ത്യയുടെ മുന്നേറ്റ നിരയും വാലറ്റത്തെ തകർക്കുകയായിരുന്നു. 15 റൺസെടുത്ത യശ്വസി ജയ്സ്വാൾ പുറത്തായതിന് തൊട്ടുപിന്നാലെ റൺസൊന്നുമെടുക്കാതെ ശുഭ്മാൻ ഗില്ലും ഇന്ത്യൻ ഡെസ്സിങ് റൂമിലെത്തി. രോഹിത് പതിവ് ശൈലിയിൽ ബാറ്റ് വീശിയെങ്കിലും അത് വിജയത്തിലേക്കെത്തിക്കാൻ സാധിച്ചില്ല. പ്രതീക്ഷ കൽപ്പിച്ചിരുന്നു മധ്യനിരയിലെ വിക്കറ്റുകൾ ഓരോ ഇടവേളകളിലും ഇംഗ്ലീഷ് സ്പിന്നർമാർ കറക്കി വീഴ്ത്തി. 

തുടർന്ന് എട്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ വിക്കറ്റ് കീപ്പർ ബാറ്റർ കെ എസ് ഭരതും ആർ അശ്വിനും ചേർന്ന് ഒരു അവസാനഘട്ട പ്രതിരോധം തീർത്തു. നാലാം ദിനം അവസാനിക്കാൻ പാന്തുകൾ ബാക്കി നിൽക്കെ അശ്വിൻ-ഭരത് കൂട്ടുകെട്ടിന് ഹാർട്ട്ലി വീണ്ടുമെത്തി വിള്ളൽ കണ്ടെത്തി. ആദ്യ ഭരതിന്റെ വിക്കറ്റും തെറിപ്പിച്ചു, പിന്നാലെ സമ്മർദ്ദത്തിലായ അശ്വിന്റെ വിക്കറ്റം ഇംഗ്ലീഷ് ഇടം കൈയ്യൻ സ്പിന്നർ സ്വന്തമാക്കി. ഇംഗ്ലീഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ ആവശ്യപ്രകാരം മത്സരം അരമണിക്കൂർ നേരം കൂടി നീട്ടി നൽകി.

പത്താം വിക്കറ്റ് കൂട്ടികെട്ടിൽ ഇന്ത്യൻ പേസർമാരായ ബുമ്രയും മുഹമ്മദ് സിറാജും ചേർന്ന് കൂറ്റൻ അടികൾക്ക് ശ്രമിച്ച് ഇന്ത്യയുടെ വിജയലക്ഷ്യം 30 റൺസിന് താഴെ എത്തിച്ചു. വീണ്ടും മത്സരത്തിന്റെ നാലാം ദിനത്തിന്റെ ദൈർഘ്യം ഒരു ഓവർ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഹൈദരാബാദ് ടെസ്റ്റ് അഞ്ചാം ദിനവും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുക്കുമ്പോഴാണ് അത് തകർത്തുകൊണ്ട് ഹാർട്ട്ലി ഇംഗ്ലണ്ടിന്റെ വിജയക്കൊടി നാട്ടുന്നത്. ഹാർട്ട്ലിക്ക് പുറമെ ജോ റൂട്ടും ജാക്ക് ലീച്ചുമാണ് ബാക്കി വിക്കറ്റുകൾ നേടയിത്. 

മത്സരത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ ഇന്ത്യ ആധിപത്യമായിരുന്നു കാണാൻ ഇടയായത്. എന്നാൽ രണ്ടാം ഇന്നിങ്സിലെ ഒലി പോപ്പിന്റെ 196 റൺസിന്റെ പ്രകടനം കാര്യങ്ങൾ തകിടം മറിച്ചു. ജയത്തോടെ ഇംഗ്ലീഷ് ടീം പരമ്പരയിൽ 1-0ത്തിന് മുന്നിൽ എത്തി. ഫെബ്രുവരി രണ്ടിന് വിശാഖപട്ടണത്ത് വെച്ചാണ് പരമ്പരയിലെ അടുത്ത മത്സരം. അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെയുള്ളത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News