അന്താരാഷ്ട്ര ഫുട്ബോളിൽ ചരിത്ര നേട്ടം കൈവരിച്ച് റൊണാൾഡോ (Cristiano Ronaldo). ഇതോടെ അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സ്വന്തം.
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അയർലാൻഡിനെതിരെയാണ് റൊണാൾഡോ (Cristiano Ronaldo) ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ ഇരട്ട ഗോളാണ് റൊണാൾഡോ നേടിയത്. 180 മത്സരങ്ങളിൽ നിന്നായി 111 ഗോളുകളാണ് റൊണാൾഡോ പോർച്ചുഗലിനായി നേടിയത്. 88 മിനിറ്റു വരെ ഒരു ഗോളിന് പിന്നിലായിരുന്ന പോര്‍ച്ചുഗല്‍ എണ്‍പത്തിയൊന്‍പതാം മിനിറ്റില്‍ റൊണാള്‍ഡോയുടെ ഹെഡറില്‍ സമനില പിടിച്ചു.
All-time top international scorer Cristiano Ronaldo has 111 goals in 180 games for Portugal #WCQ pic.twitter.com/G3XItWOiEe
— European Qualifiers (@EURO2020) September 1, 202
He's done it!
@Cristiano (110)
Ali Daei (109)A phenomenal run of 49 goals in his last 47 Portugal appearances makes the monster from Madeira the outright leading scorer in men's international history. Take a bow, legend pic.twitter.com/WFO7XbuKr8
— FIFA World Cup (@FIFAWorldCup) September 1, 2021
തുടര്‍ന്ന് കളി അവസാനിക്കാനുള്ള അവസാന സെക്കന്റിൽ റൊണാള്‍ഡോ (Cristiano Ronaldo) വീണ്ടും ഗോള്‍ നേടി ഒപ്പം ചരിത്ര നേട്ടവും. ഇതോടെ ഇറാൻ ഇതിഹാസ താരമായ അലി ദേയിയുടെ 109 ഗോളെന്ന റെക്കോർഡ് റൊണാൾഡോ മറികടക്കുകയായിരുന്നു.
റെക്കോർഡ് നേട്ടം കൈവരിച്ചതിനാൽ മാത്രമല്ല ഈ നിമിഷത്തിന്റെ പ്രത്യേകതയാലും അതീവ സന്തോഷവാനാണ് താനെന്ന് ചരിത്രം കുറിച്ച റൊണാൾഡോ പ്രതികരിച്ചു. ഇതിനിടെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള മടങ്ങിവരവ് മികച്ച തീരുമാനമായിരുന്നുവെന്ന് താരം പ്രതികരിച്ചിരുന്നു. ഒരു പതിറ്റാണ്ടിലധികം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് റൊണാൾഡോ പഴയ ക്ലബ്ബിലേക്ക് തിരിച്ചെത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...