Suresh Raina Retirement : സുരേഷ് റെയ്ന ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു; പക്ഷെ ഈ ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് മുൻ സിഎസ്കെ താരം

Suresh Raina Retirement : ചിന്ന തലയെന്ന് വിളിക്കുന്ന റെയ്നയെ താരലേലത്തിൽ സ്വന്തമാക്കാത്തതിൽ സിഎസ്കെയ്ക്കെതിരെ ടീമിലെ ആരാധകർ പോലും രംഗത്തെത്തിയിരുന്നു. 

Written by - Jenish Thomas | Last Updated : Sep 6, 2022, 02:14 PM IST
  • ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസെടുത്ത ആദ്യ അഞ്ച് താരങ്ങളുടെ പട്ടികയിൽ റെയ്ന ഉണ്ടാകും.
  • 205 മത്സരങ്ങളിൽ നിന്നും ഒരു സെഞ്ചുറിയും 39 അർധ സെഞ്ചുറിയുമായി 32.52 ശരാശരിയിൽ താരം തന്റെ ഐപിഎൽ കരിയറിൽ 5528 റൺസെടുത്തിട്ടുണ്ട്.
  • 2011ൽ ധോണിയുടെ നേതൃത്വത്തിൽ ലോകകപ്പ് ഉയർത്തിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു റെയ്ന.
  • നേരത്തെ 2019തിൽ എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് തൊട്ടുപിന്നാലെ സുരേഷ് റെയ്നയും രാജ്യാന്തര ഫോർമാറ്റ് അവസാനിപ്പിച്ചിരുന്നു.
Suresh Raina Retirement : സുരേഷ് റെയ്ന ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു; പക്ഷെ ഈ ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് മുൻ സിഎസ്കെ താരം

ന്യൂ ഡൽഹി : മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു. ഐപിഎൽ 2022 മെഗ താരലേലത്തിൽ ചെന്നൈ സൂപ്പർ കിങ്സ് താരത്തെ തഴഞ്ഞതിന് പിന്നാലെ ക്രിക്കറ്റിൽ നിന്നും നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സുരേഷ് റെയ്ന തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ചിന്ന തലയെന്ന് വിളിക്കുന്ന റെയ്നയെ താരലേലത്തിൽ സ്വന്തമാക്കാത്തതിൽ സിഎസ്കെയ്ക്കെതിരെ ടീമിലെ ആരാധകർ പോലും രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് താരം തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 

"എന്റെ രാജ്യത്തെയും സംസ്ഥാനമായ യുപിയെയും പ്രതിനിധീകരിക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ബിസിസിഐക്കും, യുപി ക്രിക്കറ്റ് അസോസിയേഷനും, ചെന്നൈ സൂപ്പർ കിങ്സിനും രാജീവ് ശുക്ലയെക്കും എന്റെ ആരാധകർക്കും എന്നെ പിന്തുണച്ചതിനും എന്റെ കഴിവുകളിൽ അചഞ്ചലമായ വിശ്വാസം അർപ്പിച്ചതിനും ഞാൻ നന്ദി അറിയിക്കുന്നു" സുരേഷ് റെയ്ന ട്വിറ്ററിൽ കുറിച്ചു.

ALSO READ :  Asia Cup 2022 : നിർണായക മത്സരത്തിലെ മോശം ഷോട്ട്; പന്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരങ്ങൾ

നേരത്തെ 2019തിൽ എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് തൊട്ടുപിന്നാലെ സുരേഷ് റെയ്നയും തന്റെ രാജ്യാന്തര ഫോർമാറ്റ് അവസാനിപ്പിച്ചിരുന്നു. 35കാരനായ താരം പ്രഥമ ഐപിഎൽ സീസൺ മുതൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമായിരുന്നു. വാതുവെയ്പ്പ് സംബന്ധിച്ച് സിഎസ്കെയ്ക്കും രാജസ്ഥാൻ റോയൽസിനും വിലക്കേർപ്പെടുത്തിയ സമയത്തിൽ 2016-17 സീസണുകളിൽ ഐപിഎല്ലിന്റെ ഭാഗമായിരുന്ന ഗുജറാത്ത് ലയൺസിന്റെ നായകനായിരുന്നു സുരേഷ് റെയ്ന. ആദ്യ സീസണിൽ തന്നെ റെയ്നയുടെ നേതൃത്വത്തിൽ ഗുജറാത്ത് ലയൺസ് പ്ലേ ഓഫിൽ പ്രവേശിച്ചിരുന്നു. 

ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസെടുത്ത ആദ്യ അഞ്ച് താരങ്ങളുടെ പട്ടികയിൽ റെയ്ന ഉണ്ടാകും. 205 മത്സരങ്ങളിൽ നിന്നും ഒരു സെഞ്ചുറിയും 39 അർധ സെഞ്ചുറിയുമായി 32.52 ശരാശരിയിൽ താരം തന്റെ ഐപിഎൽ കരിയറിൽ 5528 റൺസെടുത്തിട്ടുണ്ട്.

ALSO READ : Asia Cup 2022 : 'കിങ് കോലി ഈസ് ബാക്ക്'; പാകിസ്ഥാനെതിരെ 182 റൺസ് ലക്ഷ്യമുയർത്തി ഇന്ത്യ; കോലിക്ക് അർധ സെഞ്ചുറി

അതേസമയം താരം ക്രിക്കറ്റിന്റെ ഭാഗമായി തന്നെ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. അടുത്തിടെ ഹിന്ദി മാധ്യമമായ ദൈനിക് ജാഗരണിന് നൽകിയ അഭിമുഖത്തിൽ താൻ റോഡ് സേഫ്റ്റി വേൾഡ് സീരിസിൽ പങ്കെടുക്കുമെന്ന് റെയ്ന അറിയിച്ചു. സെപ്റ്റംബർ 10ന് ആരംഭിക്കുന്ന ടൂർണമെന്റിലേക്ക് ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, യുഎഇ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഫ്രാഞ്ചൈസികൾ തന്നെ സമീപിച്ചുയെന്ന് റെയ്ന ഹിന്ദി മാധ്യമത്തിനോട് പറഞ്ഞു.

2011ൽ ധോണിയുടെ നേതൃത്വത്തിൽ ലോകകപ്പ് ഉയർത്തിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു റെയ്ന. 2019 അവസാനിപ്പിച്ച അന്തരാഷ്ട്ര കരിയറിൽ റെയ്ന 226 ഏകദിനങ്ങളിൽ നിന്ന് 5,616 റൺസും 78 ട്വന്റി20 മത്സരങ്ങിൽ നിന്നും 1605 റൺസും താരം തന്റെ കരിയറിൽ സ്വന്തമാക്കിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News