മെൽബൺ: അഡ്ലെയ്ഡ് ടെസ്റ്റിലെ മോശം പ്രകടനത്തിനേറ്റ വിമർശനങ്ങൾക്ക് മറുപടി എന്ന തരത്തിൽ ഇന്ത്യ യുവാതരം പൃഥ്വി ഷായുടെ Instagram Story. അദ്യ ടെസ്റ്റിലെ ഇരു ഇന്നിങ്സിലായുള്ള താരത്തിന്റെ മോശം പ്രകടനത്തെ വിവിധ താരങ്ങൾ വിമർശിച്ചിരുന്നു. രണ്ട് ഇന്നിങിസലും ഒരെ തരത്തിൽ പൃഥ്വി ഷാ പുറത്തായതിനെ തുടർന്നാണ് വിമർശനം ഉയർന്നത്.
"ചില കാര്യങ്ങൾ നമ്മൾ ചെയ്യൻ ശ്രമിക്കുമ്പോൾ നിങ്ങൾ ആരെങ്കിലും നിരുത്സാഹപ്പെടുത്തുന്നുണ്ടെങ്കിൽ അതിന്റെ അർഥം നിങ്ങൾക്ക് സാധിക്കും പക്ഷെ അവർക്ക് പറ്റില്ലയെന്നാണ്" പൃഥ്വി ഷാ (Prithvi Shaw) തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
ALSO READ: ചീട്ട് കൊട്ടാരമായി India; Australia ക്ക് നിസാരം…!
അദ്യ ടെസ്റ്റിൽ താരം ഇരു ഇന്നിങ്സിലുകളിഷ നിന്ന് നാല് റൺസ് മാത്രമാണ് സ്വന്തമാക്കിയിരുന്നത്. ആദ്യ ഇന്നിങ്സിൽ രണ്ടാം ബോളിൽ പൂജ്യനായി മടങ്ങിയെങ്കിൽ രണ്ടാം ദിനത്തിൽ നാലാം പന്തിലാണ് താരം പുറത്തായത്. കൂടാതെ ആദ്യ ഇന്നിങ്സിനിടെ മാർനസ് ലാബുഷാനെയുടെ (Marnus Labuschagne) ക്യാച്ച് നഷ്ടപ്പെടുത്തിയതും താരത്തിനെതിരെയുള്ള വിമർശനം വർധിച്ചിരിന്നു.
അതിനോടൊുപ്പം രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 36 പുറത്തായതും പൃഥ്വി ഷായുടെ മേലെയാണ് കൂടുതൽ വിമർശനം വന്നെത്തിയത്. രണ്ട് ഇന്നിങ്സിലും ഷാ പുറത്തായത് ഒരേ രീതിയിൽ തന്നെയായിരുന്നു. ആദ്യ ദിനത്തിൽ മിച്ചൽ സ്റ്റാർക്കിനെ (Mitchell Starc) നേരിട്ടപ്പോൾ ക്ലീൻ ബോൾഡായ അതെ രീതിയിൽ തന്നെയാണ് രണ്ടാം ഇന്നിങ്സിൽ തരം ഔട്ടാകുന്നത്യ ബാറ്റിനും പാഡിനും ഇടയിലുള്ള ഗ്യാപ് തന്നെയാണ് പുറത്താകലിനുള്ള പ്രധാന കാരണം.
ALSO READ: ഷാമിക്ക് അടുത്ത് മത്സരങ്ങൾ നഷ്ടമായേക്കും
അതോടൊപ്പം സൗഹൃദ മത്സരത്തിലും പൃഥ്വി ഷാ വേണ്ടത്ര രീതിയിലുള്ള പ്രകടനം കാഴ്ചവെച്ചിരുന്നില്ല. രണ്ട് മത്സരങ്ങളിലായി 40 റൺസാണ് ഷാ നേടിയ ഉയർന്ന് സ്കോർ. മോശം ഫോമിലും താരത്തെ ടീമിൽ ഉൾപ്പെടുത്തി ആദ്യ മത്സരത്തിനിറക്കിയതും ടീം മാനേജ്മെന്റിനെതിരെ വിമർശനം ഉണ്ടായിരുന്നു. പരിചയ സമ്പന്നനായ കെ.എൽ.രാഹുലിനെയോ (KL Rahul) സൗഹൃദ മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം നടത്തിയ ശുഭ്മാൻ ഗില്ലിനെയോ അഡ്ലെയ്ഡ് ടെസ്റ്റിൽ ഉൾപ്പെടുത്താതിലായിരുന്നു വിമർശനം. മെൽബണിൽ വെച്ച് നടക്കുന്ന രണ്ടാം മത്സരത്തിൽ ഗില്ലിനെയോ കെ.എൽ.രാഹുലിനെയോ പരീക്ഷിക്കനാണ് സാധ്യത.
ALSO READ: ഭാഗ്യം മാനം പോയില്ല; Blasters- East Bengal മത്സരം സമനിലയിൽ
അതേസമയം നായകൻ വിരാട് കോലിയുടെയും പേസ് ബോളർ മൊഹമ്മദ് ഷാമിയുടെയും (Mohammed Shami) അഭാവത്തിലാണ് ഡിസംബർ 26ന് ബോക്സിങ് ഡേ ടെസ്റ്റിനായി മെൽബണിൽ ഇറങ്ങുന്നത്. കോലിക്ക് പകരം അജിങ്ക്യ രഹാനെയായിരിക്കും ടീമിനെ നയിക്കുക. പരിക്കേറ്റ ഷാമി സീരീസിലെ അടുത്ത മത്സരങ്ങളിൽ നിന്ന് പുറത്താകാനാണ് സാധ്യത.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy