Cricket World Cup 2023 : അടിത്തട്ടിലെ പോരാട്ടം! ലോകകപ്പിൽ ആദ്യ ജയം തേടി ഇന്ന് ഓസ്ട്രേലിയയും ശ്രീലങ്കയും നേർക്കുനേർ

Cricket World Cup 2023 Australia vs Sri Lanka : ടൂർണമെന്റിൽ ഇതുവരെ ജയം കണ്ടെത്താത്ത മൂന്ന് ടീമുകളിൽ രണ്ടെണ്ണമാണ് ഓസ്ട്രേലിയ ശ്രീലങ്കയും

Written by - Jenish Thomas | Last Updated : Oct 16, 2023, 01:55 PM IST
  • സ്പിന്നർ ട്രാവിസ് ഹെഡ് ഓസീസ് നിരയിലേക്കെത്തിയത് കംഗാരുക്കളുടെ ബോളിങ് മേഖലയെ കൂടുതൽ ശക്തിപ്പെടുത്തിയേക്കും.
  • എന്നാൽ ബാറ്റിങ് മേഖലയുടെ തകർച്ചയാണ് ഓസ്ട്രേലിയയ്ക്ക് ടൂർണമെന്റിൽ വലിയ തിരിച്ചടികൾ സമ്മാനിക്കുന്നത്
Cricket World Cup 2023 : അടിത്തട്ടിലെ പോരാട്ടം! ലോകകപ്പിൽ ആദ്യ ജയം തേടി ഇന്ന് ഓസ്ട്രേലിയയും ശ്രീലങ്കയും നേർക്കുനേർ

ലഖ്നൗ : ലോകകപ്പിലെ ആദ്യ ജയത്തിനായി ഓസ്ട്രേലിയയും ശ്രീലങ്കയും നേർക്കുനേർ. പോയിന്റ് പട്ടികയിലെ അവസാനക്കാർ തമ്മിലുള്ള പോരാട്ടം ടൂർണമെന്റിലെ സെമി ഫൈനൽ സാധ്യത നിലനിർത്താനും കൂടിയാകും ഇരു ടീമുകൾ ശ്രമത്തിൽ. ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ ഇരു ടീമുകളിൽ ഏറ്റവും അവസാന സ്ഥാനക്കാൾ ആറ് തവണ ലോകകപ്പിൽ മുത്തമിട്ട ഓസ്ട്രേലിയയാണ്. നെറ്റ് റൺ റേറ്റിന്റെ പിൻബലത്തിൽ ശ്രീലങ്ക പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. ഇരു ടീമുകൾക്കിടയിൽ ദുർബലരായ നെതർലാൻഡ്സാണ് ഒമ്പതാം സ്ഥാനത്ത്. ലഖ്നൗ ഏഖന സ്റ്റേഡിയത്തിൽ വെച്ചാണ് ഓസീസ് ലങ്ക പോരാട്ടം.

ആരു പ്രതീക്ഷിക്കാത്ത തകർച്ചാണ് ടൂർണമെന്റിൽ കംഗാരുക്കൾ നേരിട്ടിരിക്കുന്നത്. ലോകകപ്പിൽ ചരിത്രത്തിൽ ഓസ്ട്രേലിയയ്ക്ക് ഇത്തരത്തിൽ ഒരു മോശം തുടക്കാം ഇതാദ്യമാണ്. ലങ്കയാകാട്ടെ ശ്രമിക്കുന്നുണ്ടെങ്കിലും ഫലം കണ്ടെത്താൻ സാധിക്കാത്ത സ്ഥിതിയിലാണ്. പരിക്കേറ്റ ക്യാപ്റ്റൻ ദാസൺ ഷാനുകയും കൂടി ടൂർണമെന്റിൽ നിന്നും പുറത്തായതോടെ ലങ്കയുടെ അവസ്ഥ കൂടുതൽ പരിതാപകരമാകുകയാണ്. ഷാനുകയ്ക്ക് പകരം കുശാൽ മെൻഡിസ് ലങ്കയെ നയിക്കും. ഓൾറൗണ്ട് താരം ചാമിക കരുണരത്ന ടീമിനൊപ്പം ചേരും

ALSO READ : Cricket World Cup 2023 : എന്താണ് നെറ്റ് റൺ റേറ്റ്? അത് എങ്ങനെയാണ് കണക്ക് കൂട്ടുന്നത്?

സ്പിന്നർ ട്രാവിസ് ഹെഡ് ഓസീസ് നിരയിലേക്കെത്തിയത് കംഗാരുക്കളുടെ ബോളിങ് മേഖലയെ കൂടുതൽ ശക്തിപ്പെടുത്തിയേക്കും. എന്നാൽ ബാറ്റിങ് മേഖലയുടെ തകർച്ചയാണ് ഓസ്ട്രേലിയയ്ക്ക് ടൂർണമെന്റിൽ വലിയ തിരിച്ചടികൾ സമ്മാനിക്കുന്നത്. ഇതുവരെ പാറ്റ് കമ്മിൻസിനും സംഘത്തിന് സ്കോർ ബോർഡ് 200 റൺസിന് മുകളിലേക്ക് ഉയർത്താൻ പോലും സാധിച്ചിട്ടില്ല. ടൂർണമെന്റിൽ സ്കോർ ബോർഡ് 200 മുകളിൽ ഉയർത്താൻ സാധിക്കാത്ത ഏക ടീമും കൂടിയാണ് ഓസ്ട്രേലിയ.

ഓസ്ട്രേലിയയുടെ സാധ്യത ഇലവൻ - ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, മാർനസ് ലാബുഷെയ്ൻ, ജോഷ് ഇൻഗ്ലിസ്, ഗ്ലെൻ മാക്സ്വെൽ, മാർക്കസ് സ്റ്റോയിനിസ്, മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ആഡം സാംപ, ജോഷ് ഹേസ്സെൽവുഡ്

ശ്രീലങ്കയുടെ സാധ്യത ഇലവൻ  - പാതും നിസ്സാങ്ക, കുശാൽ പെരേര, കുശാൻ മെൻഡിസ്, സദീര സമരവിക്രമ, ചരിത് അസലങ്ക, ധൻജ്ഞയ ഡി സിൽവ, ധുനിത് വെല്ലലാഗെ, ചാമിക കരുണരത്ന, മഹീഷ തീക്ഷണ, ലഹിറു കുമാര, ദിൽഷാൻ മധുഷാനക

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News