സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ഇന്ന് കേരള സ്ട്രൈക്കേഴ്സ് ആദ്യ ജയം തേടി മൂന്നാം മത്സരത്തിന് ഇറങ്ങും. മുംബൈ ഹീറോസാണ് മലയാള സിനിമ താരങ്ങളുടെ എതിരാളികൾ. ആദ്യ രണ്ട് മത്സരങ്ങളിൽ തോറ്റ കേരള ടീമിനെ ലീഗിലെ മുന്നോട്ടുള്ള യാത്രയ്ക്ക് ജയം അനിവാര്യമാണ്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. കേരളത്തിന് ഹോം അഡ്വാന്റേജിൽ കളിക്കാൻ സാധിക്കുന്ന ഏക മത്സരമാണ് ഇന്ന് നടക്കുന്നത്.
ഇരു ടീമുകളും നലിവിൽ മോശം ഫോമാണ് തുടരുന്നത്. കേരള ടീം ആദ്യ രണ്ട് മത്സരങ്ങളിൽ തോറ്റതോടെ നെറ്റ് റൺ റേറ്റ് -2ന് താഴെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കണമെങ്കിൽ മലയാളി ടീം ജിയച്ചാലേ തീരു. മറിച്ച് റിതേഷ് ദേശ്മുഖ് നയിക്കുന്ന മുംബൈ ടീമിനും സമാനമായ സ്ഥിതിയാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലായി ഒരു ജയം നേടിയെങ്കിലും മുംബൈ ഹീറോസിന്റെ നെറ്റ്റൺറേറ്റ് മൈനസിൽ തന്നെയാണ്. നിലവിൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ബോളിവുഡ് ടീം.
ALSO READ : CCL 2023 : 'ആനയെ വച്ച് നടത്തിയിരുന്ന ഉത്സവം കുഴിയാനെയെ വെച്ച് നടത്തിയത് പോലെ'; സിസിഎല്ലിനെതിരെ ഇടവേള ബാബു
കേരള സട്രൈക്കേഴ്സ് മുംബൈ ഹീറോസ് മത്സരം എപ്പോൾ, എവിടെ കാണാം?
ഇന്ന് മാർച്ച് അഞ്ച് രാത്രി ഏഴ് മണിക്കാണ് കേരള സ്ട്രൈക്കേഴ്സ് മുംബൈ ഹീറോസ് മത്സരം. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻപീൽഡ് സ്റ്റേഡിയത്തിൽ വെച്ചാണ് മലയാളം ബോളിവുഡ് താരങ്ങൾ തമ്മിൽ ഏറ്റമുട്ടുക. സീ നെറ്റ്വർക്കാണ് സിസിഎല്ലിന്റെ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം മലയാളത്തിൽ ഫ്ളവേഴ്സ് ചാനലാണ് സാറ്റ്ലൈറ്റ് റൈറ്റ് നേടിയിരിക്കുന്നത്. ഇവയ്ക്ക് പുറമെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക യുട്യുബ് പേജിൽ മത്സരം ഓൺലൈനായ സംപ്രേഷണം ചെയ്യുന്നതാണ്.
സ്ക്വാഡുകൾ
കേരള സട്രൈക്കേഴ്സ് - കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, അസിഫ് അലി, രാജീവ് പിള്ള, സൈജു കുറുപ്പ്, വിജയ് യേശുദാസ്, ഉണ്ണി മുകുന്ദൻ, അർജ്ജൻ നന്ദകുമാർ, വിവേക് ഗോപൻ, മണിക്കുട്ടൻ, സിജു വിൽസൺ, ഷഫീഖ് റഹ്മാൻ, വിനു മോഹൻ, പ്രാശാന്ത് അലക്സാണ്ടർ, നിഖിൽ മേനോൻ , സഞ്ജു ശിവറാം, പ്രജോദ് കലാഭവൻ, ആന്റണി പെപ്പെ, സിദ്ധാർഥ് മേനോൻ, ജീൻ പോൾ ലാൽ എന്നിവരുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...