ഇന്ത്യയിലെ ഈ റെയില്‍വേ സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്നത് സ്ത്രീകള്‍ മാത്രം...!!


രാജ്യത്തെ ഈ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ട്  ഈ റെയില്‍വേ സ്റ്റേഷനുകള്‍  നടത്തുന്നത് സ്ത്രീകൾ മാത്രമാണ്.  ഈ സ്റ്റേഷനുകളിൽ ട്രെയിൻ ഓടിക്കുന്നത് മുതൽ സ്റ്റേഷൻ മാസ്റ്റർ, സൂപ്പർവൈസർ, ടിക്കറ്റ് ചെക്കർ, റിസർവേഷൻ ക്ലാർക്ക്, ക്ലീനിംഗ്   തുടങ്ങി എല്ലാ ജോലികളും ചെയ്യുന്നത് സ്ത്രീകളാണ്. 

ഇത്തരത്തില്‍  5 റെയിൽവേ സ്റ്റേഷനുകളാണ് രാജ്യത്തുള്ളത്. ലോക റെക്കോഡുകളിൽ ഇടം നേടിയിട്ടുള്ള ഈ റെയില്‍വേ സ്റ്റേഷനുകളെക്കുറിച്ച് അറിയാം.   

1 /5

മാതുംഗ റെയിൽവേ സ്റ്റേഷൻ (Matunga Railway Station)  ഈ ലിസ്റ്റിലെ ആദ്യ പേര് മുംബൈ സബർബിലെ മാതുംഗ റെയിൽവേ സ്റ്റേഷനാണ് (Matunga Railway Station). സെൻട്രൽ റെയിൽവേയുടെ (CR) കീഴിലാണ് ഈ സ്റ്റേഷൻ വരുന്നത്. വനിതാ ജീവനക്കാര്‍ എല്ലാ ജോലികളും കൈകാര്യം ചെയ്തതിന് 2018 ലെ ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലും ഈ സ്റ്റേഷന്‍റെ  പേര് രേഖപ്പെടുത്തിയിട്ടുണ്ട്.  ആർപിഎഫ് ,  കൊമേഴ്‌സ്യൽ ആന്‍റ്  ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്‍റ് എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെ 41 വനിതാ ടീമുകളെ സ്റ്റേഷനിൽ വിന്യസിച്ചിട്ടുണ്ട്.

2 /5

 ഗാന്ധി നഗർ റെയിൽവേ സ്റ്റേഷൻ (Gandhi Nagar Railway Station)  പട്ടികയിലെ രണ്ടാമത്തെ പേര് ജയ്പൂരിലെ ഗാന്ധി നഗർ റെയിൽവേ സ്റ്റേഷനാണ്. ഈ റെയിൽവേ സ്റ്റേഷനിൽ പ്രതിദിനം ശരാശരി 7,000 യാത്രക്കാരാണ് യാത്ര ചെയ്യാറുള്ളത്.  അതിനാലാണ് ഈ സ്റ്റേഷൻ ജയ്പൂരിലെ ഏറ്റവും പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായത്. നിലവിൽ, സ്റ്റേഷൻ മാസ്റ്ററെ കൂടാതെ ചീഫ് റിസർവേഷൻ സൂപ്പർവൈസർ, ടിക്കറ്റ് ചെക്കർ, റിസർവേഷൻ ക്ലാർക്ക് എന്നിവരുൾപ്പെടെ 40 വനിതാ റെയിൽവേ ഉദ്യോഗസ്ഥരാണ്  ഈ സ്റ്റേഷനിൽ ജോലി ചെയ്യുന്നത്.   ഇതുകൂടാതെ, ഈ സ്റ്റേഷനിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിലും  സ്ത്രീകളെ മാത്രമേ വിന്യസിച്ചിട്ടുള്ളൂ.

3 /5

അജ്നി റെയിൽവേ സ്റ്റേഷൻ (Ajni Railway Station)  നാഗ്പൂരിലെ അജ്‌നി റെയിൽവേ സ്റ്റേഷൻ മൂന്നാം സ്ഥാനത്താണ്. സെൻട്രൽ റെയിൽവേയുടെ നാഗ്പൂർ സെക്ഷന്‍റെ ഭാഗവും പ്രധാനപ്പെട്ട ഡൽഹി-ചെന്നൈ റൂട്ടിന്‍റെ ഭാഗമായ നാഗ്പൂരിലെ ഒരു സ്റ്റേഷനാണ് അജ്നി. പ്രതിദിനം ശരാശരി 6,000 യാത്രക്കാരാണ് യാത്ര ചെയ്യാറുള്ളത്. സ്റ്റേഷൻ മാസ്റ്റർ, 6 കൊമേഴ്‌സ്യൽ ക്ലാർക്കുമാർ, 4 ടിക്കറ്റ് ചെക്കർമാർ, 4 പോർട്ടർമാർ, 4 സ്വീപ്പർമാർ, 3 റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 22 വനിതാ ജീവനക്കാരെയാണ് അജ്‌നി റെയിൽവേ സ്റ്റേഷനിൽ വിന്യസിച്ചിരിക്കുന്നത്. 

4 /5

. മണിനഗർ റെയിൽവേ സ്റ്റേഷൻ (Mani Nagar Railway Station)  ഗുജറാത്തിന്‍റെ തലസ്ഥാനമായ അഹമ്മദാബാദിലെ മണിനഗർ റെയിൽവേ സ്റ്റേഷൻ രാജ്യത്തെ നാലാമത്തെ റെയിൽവേ സ്റ്റേഷനും സ്ത്രീകൾ മാത്രം പ്രവർത്തിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ റെയിൽവേ സ്റ്റേഷനുമാണ്. പശ്ചിമ റെയിൽവേയുടെ കീഴിലാണ് ഈ സ്റ്റേഷൻ വരുന്നത്. 

5 /5

ചന്ദ്രഗിരി റെയിൽവേ സ്റ്റേഷൻ  (Chandragiri Railway Station)  ആന്ധ്രാപ്രദേശിലെ ചന്ദ്രഗിരി റെയിൽവേ സ്റ്റേഷൻ ഈ പട്ടികയില്‍  അഞ്ചാം സ്ഥാനത്താണ്. സൗത്ത് സെൻട്രൽ റെയിൽവേയുടെ ഗുണ്ടക്കൽ സെക്ഷന്‍റെ കീഴിലാണ് ഈ റെയിൽവേ വരുന്നത്. സ്റ്റേഷൻ മാസ്റ്റർ, ബുക്കിംഗ് ക്ലാർക്ക്, സെക്യൂരിറ്റി, സ്വീപ്പർ എന്നിവരടക്കം 12 പേർ ഈ സ്റ്റേഷനിലുണ്ട്.  എല്ലാവരും സ്ത്രീകളാണ്. പ്രതിദിനം 234 യാത്രക്കാർ ഈ സ്റ്റേഷനിലൂടെ കടന്നുപോകുന്നു.

You May Like

Sponsored by Taboola