Tamil films of 2023: പൊന്നിയിൻ സെൽവൻ2, വാരിസ്, ഇന്ത്യൻ2, തുനിവ്... 2023ൽ കാണാൻ കാത്തിരിക്കുന്ന തമിഴ് ചിത്രങ്ങൾ ഇവയാണ്

കമൽഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവർ അഭിനയിച്ച ആക്ഷൻ ചിത്രം വിക്രം, മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ 1 തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം, തമിഴ് സിനിമ പ്രേക്ഷകർക്ക് മുന്നിലേക്ക് മികച്ച സിനിമകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്ന വർഷമാണ് 2023.

  • Dec 20, 2022, 14:35 PM IST
1 /5

2023 ജനുവരിയിൽ പൊങ്കലിന് റിലീസ് ആകുന്ന വാരിസ് ഈ വർഷത്തെ ആദ്യത്തെ പ്രധാന തമിഴ് റിലീസായിരിക്കും. ദളപതി വിജയ്, രശ്മിക മന്ദാന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വംശി പൈഡിപ്പള്ളിയാണ്.

2 /5

അജിത് കുമാർ നായകനാകുന്ന ആക്ഷൻ ത്രില്ലർ തുനിവ്, വാരിസുമായി ബോക്‌സ് ഓഫീസിൽ ഏറ്റുമുട്ടുന്ന ചിത്രമായിരിക്കും. നേർകൊണ്ട പാർവൈയ്ക്കും വലിമൈയ്ക്കും ശേഷം അജിത്തും സംവിധായകൻ എച്ച്. വിനോദും നിർമ്മാതാവ് ബോണി കപൂറും ഒന്നിക്കുന്ന തുടർച്ചയായ മൂന്നാമത്തെ ചിത്രമാണ് തുനിവ്.

3 /5

ഐശ്വര്യ റായ് ബച്ചൻ, വിക്രം, കാർത്തി എന്നിവർ അഭിനയിച്ച മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ 1 ബോക്‌സ് ഓഫീസിൽ 400 കോടിയിലധികം നേടി. അതിന്റെ തുടർച്ചയായ പൊന്നിയിൻ സെൽവൻ 2 2023ൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

4 /5

രജനികാന്ത് നായകനാകുന്ന ആക്ഷൻ കോമഡി ചിത്രം ജയിലർ ഏപ്രിൽ 14 ന് തമിഴ് പുതുവത്സര റിലീസിനായി ഒരുങ്ങുകയാണ്. റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ബീസ്റ്റ്, ഡോക്ടർ, കോലമാവ് കോകില എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നെൽസണാണ് ജയിലർ സംവിധാനം ചെയ്യുന്നത്.

5 /5

23 വർഷത്തിന് ശേഷം കമൽഹാസൻ തന്റെ ഹിറ്റ് ചിത്രത്തിന്റെ രണ്ടാംഭാ​ഗവുമായി എത്തും. ശങ്കർ ഷൺമുഖം സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 വിൽ കാജൽ അഗർവാൾ, ഗുൽഷൻ ഗ്രോവർ, സിദ്ധാർത്ഥ്, രാകുൽ പ്രീത് സിംഗ് എന്നിവരും അഭിനയിക്കുന്നു.

You May Like

Sponsored by Taboola