Apple Cider Vinegar For Weight Loss: ആന്റി ഓക്സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയ ആപ്പിൾ സിഡെർ വിനെഗർ ശരീരത്തിന്റെ മെറ്റബോളിസം നിരക്ക് വർധിപ്പിക്കാൻ സഹായിക്കുന്നു. അങ്ങനെ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. എന്നാൽ, ഇത് കൃത്യമായ അളവിലും സമയത്തും ഉപയോഗിക്കേണ്ടത് പ്രധാനമാണ്. ശരീരഭാരം കുറയ്ക്കാൻ ആപ്പിൾ സിഡെർ വിനെഗർ ദിവസത്തിലെ ഏത് സമയത്താണ് ഉപയോഗിക്കേണ്ടതെന്ന് നോക്കാം.
ഭക്ഷണത്തിന് തൊട്ടുമുമ്പ് ആപ്പിൾ സിഡെർ വിനെഗർ കഴിക്കണം.
ഭക്ഷണത്തിന് മുമ്പ് ആപ്പിൾ സിഡെർ വിനെഗർ കുടിക്കുന്നത് ഒരു വ്യക്തിക്ക് പൂർണ്ണത അനുഭവപ്പെടാൻ സഹായിക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിന്ന് തടയുന്നു.
ഒരു ഗ്ലാസ് വെള്ളത്തിൽ ലയിപ്പിച്ചാണ് ആപ്പിൾ സിഡെർ വിനെഗർ കുടിക്കേണ്ടത്. അല്ലെങ്കിൽ അത് നിങ്ങളുടെ അന്നനാളത്തിനും പല്ലിനും കേടുവരുത്തും.
15 മില്ലി ലിറ്റർ അല്ലെങ്കിൽ ഒരു ടേബിൾ സ്പൂൺ ആപ്പിൾ സിഡെർ വിനെഗർ മാത്രമാണ് കുടിക്കേണ്ടത്.
ശരിയായ അളവിലും സമയത്തും കഴിക്കുമ്പോൾ മാത്രമേ ഇത് ഗുണം ചെയ്യൂ.