Weight Loss: ഈ ഭക്ഷണങ്ങൾ ജോഡിയാക്കി കഴിക്കാം... വേ​ഗത്തിൽ ശരീരഭാരം കുറയ്ക്കാം

വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ചില ഭക്ഷണങ്ങൾ സംയോജിപ്പിച്ച് കഴിക്കുന്നത് ​ഗുണം ചെയ്യും. ഇത് നിങ്ങളുടെ ഭക്ഷണത്തിൻ്റെ അളവ് കുറയ്ക്കുന്നതിനേക്കാൾ വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

  • Jan 29, 2024, 18:05 PM IST
1 /5

ഉരുളക്കിഴങ്ങും പെപ്പറും: ഉരുളക്കിഴങ്ങ് പൊട്ടാസ്യത്തിൻ്റെ നല്ല ഉറവിടമാണ്. ഉരുളക്കിഴങ്ങും കുരുമുളകും ചേർത്ത് കഴിക്കുന്നത് കൊഴുപ്പ് കത്തിക്കാനും കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

2 /5

ഗ്രീൻ ടീയും നാരങ്ങയും: ഗ്രീൻ ടീ ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ്. ഇത് മെറ്റബോളിസം ഉത്തേജിപ്പിക്കുകയും കൊഴുപ്പ് കത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ശരീരത്തിലെ കൊഴുപ്പ് കത്തിക്കാൻ നാരങ്ങയും മികച്ചതാണ്. ഇവ സംയോജിപ്പിച്ച് കഴിക്കുന്നത് വേ​ഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

3 /5

കാപ്പിയും കറുവപ്പട്ടയും: ഈ ഭക്ഷണ കോമ്പിനേഷൻ നിങ്ങളുടെ വിശപ്പ് കുറയ്ക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ സഹായിക്കുന്നു. കറുവപ്പട്ട കലോറി രഹിതമാണ്. കൂടാതെ, ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. കാപ്പി, വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.

4 /5

കായീൻ പെപ്പറും ചിക്കനും: ചിക്കൻ പ്രോട്ടീൻ സമ്പുഷ്ടമാണ്. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുന്നു. കായീൻ പെപ്പർ കൊഴുപ്പ് കത്തിക്കാൻ മികച്ചതാണ്. ഇതിൽ ക്യാപ്‌സൈസിൻ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കുകയും ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റാനുള്ള ശരീരത്തിൻ്റെ കഴിവ് വർധിപ്പിക്കുകയും ചെയ്യുന്നു.

5 /5

തൈരും ബദാമും: തൈര് ലൈക്കോപീൻ ആഗിരണം വർധിപ്പിക്കുന്നു. ഇത് കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു. ബദാം വിറ്റാമിനുകളാൽ സമ്പുഷ്ടമാണ്. അതിനാൽ ഈ രണ്ട് ഭക്ഷണങ്ങളും സംയോജിപ്പിച്ച് കഴിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

You May Like

Sponsored by Taboola