ദക്ഷിണാഫ്രിക്കയിലെ (South Africa) എശ്വതിനി സാമ്രാജ്യത്തിന്റെ (Kingdom of Eswatini) പ്രധാനമന്ത്രി അംബ്രോസ് ഡ്‌ലാമിനി (Ambrose Dlamini) ഡിസംബർ 13 ന് കൊറോണ വൈറസ് ബാധിച്ച് അന്തരിച്ചു. ഈ രാജ്യത്തിന്റെ പ്രത്യേകത എന്നു പറയുന്നത് ഇവിടുത്തെ രാജാവായ മസ്വതി മൂന്നാമന് ഒന്നോ രണ്ടോ ഭാര്യമാരല്ല മറിച്ച് 15 രാജ്ഞികളാണ് ഉള്ളത് മക്കളോ 30 ഉം.
ന്യുഡൽഹി: ദക്ഷിണാഫ്രിക്കയിലെ എശ്വതിനി സാമ്രാജ്യത്തിന്റെ പ്രധാനമന്ത്രി അംബ്രോസ് ഡ്‌ലാമിനി ഡിസംബർ 13 ന് അന്തരിച്ചു. 52 വയസായിരുന്നു. കൊറോണ ബാധിച്ച് ഡിസംബർ 1 നാണ് ഡ്‌ലാമിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എശ്വതിനി രാജ്യത്തിലെ മസ്വതി മൂന്നാമൻ രാജാവുമായി ബന്ധപ്പെട്ട ചില രസകരമായ കാര്യങ്ങൾ അറിയാം.
ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ ഒന്നാണ് എശ്വതിനി (Eswatini). ഇവിടെ ഇപ്പോഴും രാജവാഴ്ച പ്രാബല്യത്തിൽ ഉണ്ട്. ഇവിടെ മസ്വതി മൂന്നാമൻ രാജാവാണ് ഭരിക്കുന്നത്. ഇവിടത്തെ ആളുകൾ പട്ടിണിയും ദാരിദ്ര്യവും നേരിടുന്നവരാണ്. ഈ രാജ്യത്ത് 13 ലക്ഷം ആളുകളാണ് താമസിക്കുന്നത്. അതിൽ 63 ശതമാനം പേരും ദാരിദ്ര്യത്തിലാണ് കഴിയുന്നത്. എന്നാൽ രാജ മസ്വതി മൂന്നാമൻ ആഡംബരത്തോടെയാണ് ജീവിക്കുന്നത്.
രാജാ മസ്വതി മൂന്നാമൻ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 50 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി 2018 ൽ സ്വാസിലാൻഡിൽ നിന്നും 'Kingdom of Eswatini' എന്ന് പേര് മാറ്റിയിരുന്നു. 1968 ൽ മസ്വതി മൂന്നാമന്റെ പിതാവ് ശോഭുജ രണ്ടാനാണ് ഈ രാജ്യം ബ്രിട്ടീഷുകാരിൽ നിന്നും മോചിപ്പിച്ചത്.
രാജാ മസ്വതി മൂന്നാമൻ തന്റെ സമൃദ്ധിക്കും വർണ്ണാഭമായ ജീവിതരീതിയ്ക്കും വേണ്ടി പ്രചാരത്തിലുണ്ട്. രാജ മസ്വതിക്ക് ഒന്നോ രണ്ടോ അല്ല, 15 രാജ്ഞികളും 30 കുട്ടികളുമുണ്ട്. ഇത് കേട്ടാൽ നിങ്ങൾ ആശ്ചര്യപ്പെടും എന്തെന്നാൽ മസ്വതി രാജാവിന്റെ പിതാവ് ശോഭുജയ്ക്ക് 125 രാജ്ഞിമാരാണ് ഉള്ളത്. മസ്വതി രാജാവിനെ ലോകത്തിലെ ഏറ്റവും ധനികരായ രാജാക്കന്മാരിൽ ഒരാളായി കണക്കാക്കുന്നു. അദ്ദേഹത്തിന്റെ മൊത്തം ആസ്തി ഏകദേശം 200 ദശലക്ഷം ഡോളറാണ്. അവരുടെ രാജ്ഞികൾക്കായി സുന്ദരമായ 13 ആഡംബര കൊട്ടാരങ്ങളാണ് നിർമ്മിച്ചിരിക്കുന്നത്.
Ajabogrib പാരമ്പര്യത്തിന് പേരുകേട്ടതാണ് Eswatini. എല്ലാ വർഷവും ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ 'Umhlanga Ceremony' ഉത്സവം വളരെ ആഘോഷത്തോടെ ആഘോഷിക്കുന്നു. 10000 ലധികം കന്യക പെൺകുട്ടികൾ ഈ ഉത്സവത്തിൽ പങ്കെടുക്കുകയും രാജാവിനും പ്രജകൾക്കും മുന്നിൽ വസ്ത്രമില്ലാതെ നൃത്തം ചെയ്യുകയും ചെയ്യുന്നു. അതിൽ ഏത് പെൺകുട്ടിയാണോ രാജാവിന്റെ ഹൃദയത്തിൽ കേറുന്നത് അവളായിരിക്കും രാജാവിന്റെ പുതിയ രാജ്ഞി.
2015 ൽ മസ്വതി മൂന്നാമൻ രാജാവ് (King Maswati III) ഇന്ത്യ സന്ദർശിച്ചിരുന്നു. ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിയിൽ പങ്കെടുത്തു. ഈ സമയം അദ്ദേഹം രാഷ്ട്രപതി രാം നാഥ് കോവിന്ദിനെയും കണ്ടിരുന്നു. മസ്വതി മൂന്നാമൻ രാജാവിനൊപ്പം 15 ഭാര്യമാരും കുട്ടികളും 100 സേവകരും ഉണ്ടായിരുന്നു. ഡൽഹിയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ 200 ഓളം മുറികൾ ഇവർക്കായി ബുക്ക് ചെയ്തിരുന്നു.