Sharanya Nair: ശരണ്യയുടെ പുത്തൻഫോട്ടോഷൂട്ട് വൈറലാകുന്നു

ഒരുപാട് പുതുമുഖ നടിമാരുടെ കൂടെ നായകനായി അഭിനയിച്ച താരം കൂടിയാണ് നടൻ ടോവിനോ തോമസ്. ചില നായികമാരുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ സിനിമ കൂടിയാവും. 

ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും ഒരുപാട് ആരാധകരുള്ള ഒരു യുവനടി കൂടിയാണ് ശരണ്യ. മറ്റു നടിമാരെ പോലെ ഒരുപാട് ഫോട്ടോഷൂട്ടുകൾ ഒന്നും ശരണ്യ ചെയ്യാറില്ല.

1 /6

നവാഗതനായ വിഷ്ണു നാരായൺ സംവിധാനം ചെയ്‌ത് ടോവിനോ നായകനായ സിനിമയാണ് മറഡോണ. ഈ ചിത്രത്തിൽ ടോവിനോയ്ക്ക് നായികാ ഒരു പുതുമുഖ നടിയായിരുന്നു.

2 /6

ശരണ്യ ആർ നായർ എന്നായിരുന്നു മറഡോണയിലെ ടോവിനോയുടെ നായികയുടെ.പേര്. ശരണ്യയുടെ ആദ്യ സിനിമായിരുന്നു എന്ന തോന്നിക്കുന്ന രീതിയിലുള്ള ഒരു പ്രകടനമല്ലായിരുന്നു താരം കാഴ്ചവച്ചത്. 

3 /6

സിനിമ വലിയ വിജയം നേടിയില്ലെങ്കിലും ശരണ്യയുടെത് മികച്ച പ്രകടനമായിരുന്നുവെന്ന് പ്രേക്ഷകർ എടുത്തു പറയുക ഉണ്ടായിരുന്നു.

4 /6

ആദ്യ സിനിമയ്ക്ക് ശേഷം അവസരങ്ങൾ താരത്തെ തേടിയെത്തി. ടു സ്റ്റേറ്റ്സ് എന്ന സിനിമയിൽ അതിന് ശേഷം നായികയായി ശരണ്യ അഭിനയിച്ചു.   

5 /6

മൈ നെയിം ഈസ് അഴകനാണ് ശരണ്യയുടെ അടുത്ത ചിത്രം. ഒരു ഇടവേളയ്ക്ക് ശേഷം ശരണ്യയുടെ ഫോട്ടോസ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ടോവിനോയുടെ നായികയായിരുന്ന ശരണ്യ തന്നെയാണോ ഇതെന്ന് ആരാധകർ ചോദിക്കുന്നത്.

6 /6

തലയിൽ തൊപ്പിയൊക്കെ വച്ച് കിടിലം ഫ്രീക്ക് ലുക്കിലാണ് ശരണ്യ പുതിയ ചിത്രങ്ങൾ പങ്കുവച്ചത്. മറഡോണയിലെ ആശ തന്നെയാണോ ഇതെന്ന് കണ്ടാൽ മനസ്സിലാവുകയില്ല.

You May Like

Sponsored by Taboola