Offbeat destinations in India: നഗരജീവിതത്തിന്റെ തിരക്കിൽ മാറി ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ അഞ്ച് സ്ഥലങ്ങൾ തിരഞ്ഞെടുക്കാം

വാരാന്ത്യത്തിൽ ഒരു യാത്ര പോകാൻ നിങ്ങൾ പ്ലാൻ ചെയ്യുന്നുണ്ടോ? അങ്ങനെയെങ്കിൽ, നഗരജീവിതത്തിന്റെ തിരക്കിൽ നിന്നും വായു മലിനീകരണത്തിന്റെ ആരോ​ഗ്യ പ്രശ്നങ്ങളിൽ നിന്നും മാറി നിങ്ങൾക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന മികച്ച അഞ്ച് സ്ഥലങ്ങൾ പരിചയപ്പെടാം.

  • Jan 08, 2023, 17:38 PM IST
1 /5

പഞ്ചാബിലെ ഏറ്റവും വലുതും പ്രശസ്തവുമായ നഗരമാണ് അമൃത്സർ. ഇവിടം സന്ദർശിക്കുമ്പോൾ അമൃത്സരി ലസ്സിയും കുൽചയും രുചിച്ച് നോക്കാൻ മറക്കരുത്. അമൃത്സർ ഷോപ്പിങ് ഇഷ്ടപ്പെടുന്നവർക്ക് ഒരു മികച്ച സ്ഥലമാണ്.

2 /5

രാജസ്ഥാനിലെ അൽവാറിലെ പഴയ ചരിത്ര നഗരമായ നീമ്രാന ശാന്തവും ജനവാസമില്ലാത്തതുമായ പ്രദേശമാണ്. സിലിസെർ തടാകത്തിലേക്കുള്ള യാത്ര അതിമനോഹരമാണ്. തൊട്ടടുത്തുള്ള സരിസ്ക നാഷണൽ പാർക്കിൽ സഫാരിയും നടത്താം.

3 /5

ഫലവൃക്ഷത്തോട്ടങ്ങളാലും കോണിഫറസ് വനങ്ങളാലും ചുറ്റപ്പെട്ട മുക്തേശ്വർ പ്രകൃതിരമണീയമായ സ്ഥലമാണ്. ആകർഷകമായ സൗന്ദര്യവും സുഖകരമായ കാലാവസ്ഥയും കാരണം വർഷത്തിലെ എല്ലാ സീസണുകളും മുക്തേശ്വർ സന്ദർശിക്കാൻ പറ്റിയ സമയമാണ്.

4 /5

ഹിമാചൽ പ്രദേശിലെ ശാന്തമായ മലയോര പട്ടണമായ ചൈൽ വളരെ സുന്ദരമായ കാഴ്ച സമ്മാനിക്കുന്ന പ്രദേശമാണ്. സമുദ്രനിരപ്പിൽ നിന്ന് 2250 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

5 /5

ഗംഭീരമായ മാളികകളും ചരിത്രപ്രാധാന്യമുള്ള കോട്ടകളും കൊണ്ട് നിറഞ്ഞതാണ് മണ്ഡാവ. മാണ്ഡവ നഗരത്തിന് ചരിത്രപരവും പൈതൃകവുമായ ആകർഷണീയതയുണ്ട്.

You May Like

Sponsored by Taboola