Throat pain: തൊണ്ട വേദനയുണ്ടോ? പരിഹാരം അടുക്കളയിലുണ്ട്!

പലര്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ് തൊണ്ട വേദന. ദഹന വ്യവസ്ഥയിലെ തകരാര്‍, അണുബാധ, കാലാവസ്ഥ തുടങ്ങിയവയൊക്കെ തൊണ്ട വേദനയ്ക്ക് കാരണമാകുന്നു. 

 

Throat pain home remedies: കൂടുതല്‍ വഷളാകുന്നതിന് മുമ്പ് തൊണ്ട വേദനയെ പിടിച്ചുകെട്ടാന്‍ മരുന്നുകള്‍ കഴിക്കേണ്ട കാര്യമില്ല. തുടക്കത്തില്‍ തന്നെ ഈ പ്രശ്‌നം പരിഹരിക്കുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

1 /6

മഞ്ഞള്‍പ്പാല്‍ : ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ് മഞ്ഞള്‍പ്പാല്‍. ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത ചെറുചൂടുള്ള പാല്‍ കുടിക്കുന്നത് തൊണ്ടയിലെ ഏത് അസ്വസ്ഥതയ്ക്കും ഉത്തമമാണ്.   

2 /6

തുളസി വെള്ളം : തൊണ്ടയിലെ അസ്വസ്ഥതകള്‍ക്ക് മികച്ച പരിഹാരമാണ് തുളസി വെള്ളം. ചെറുചൂടോടെ വേണം തുളസിയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍. തുളസിയില ചായയും തൊണ്ടയിലെ വ്രണം, വേദന എന്നിവയ്ക്ക് പരിഹാരമാണ്.   

3 /6

ചെറുനാരങ്ങ: ചെറുനാരങ്ങ മുറിച്ച് അതില്‍ അല്‍പ്പം ഉപ്പും കുരുമുളക് പൊടിയും പുരട്ടുക. സ്പൂണ്‍ ഉപയോഗിച്ച് അമര്‍ത്തി ചെറുനാരങ്ങയുടെ ഉള്ളിലേയ്ക്ക് ആക്കുക. തവയില്‍ വെച്ച് ചെറുനാരങ്ങ ചൂടാക്കിയ ശേഷം ഇതിന്റെ നീര് കുറച്ച് കുറച്ചായി കുടിക്കാം. തൊണ്ട വേദന പമ്പ കടക്കും.  

4 /6

തേന്‍ : തേനില്‍ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. തൊണ്ടയിലെ അണുബാധയെ ചെറുക്കാന്‍ തേനിന് കഴിയും. ഇഞ്ചിയോടൊപ്പവും ചെറുനാരങ്ങാ നീരിനോടൊപ്പവും തേന്‍ ചേര്‍ത്ത് കഴിക്കുന്നത് മികച്ച ഫലം നല്‍കും.   

5 /6

ഇഞ്ചി : ഡീകോംഗെസ്റ്റന്റ് ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി തൊണ്ട വേദനയ്ക്ക് മികച്ച ഒരു പ്രതിവിധിയാണ്. ഇഞ്ചിയിട്ട വെള്ളം, ഇഞ്ചിയും ചെറുനാരങ്ങാ നീരും കലര്‍ത്തിയ വെള്ളം, ഇഞ്ചിയും തേനും കലര്‍ത്തിയ വെള്ളം തുടങ്ങിയവ പരീക്ഷിക്കാം. തൊണ്ടയില്‍ കഫം അടിഞ്ഞു കൂടുന്നത് തടയാന്‍ ഇത് സഹായിക്കും.   

6 /6

വെളുത്തുള്ളി : വെളുത്തുള്ളിയില്‍ ശക്തമായ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള അലിസിന്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. വെളുത്തുള്ള ചവച്ചരച്ച് കഴിക്കുന്നതും വെളുത്തുള്ളി ഇട്ട വെള്ളം കുടിക്കുന്നതും മികച്ച പരിഹാരമാണ്.   

You May Like

Sponsored by Taboola