Zinc For Immunity: ഇവർ സിങ്ക് കൂടുതലായി ലഭിക്കുന്ന ഭക്ഷണങ്ങൾ കഴിക്കണം; എന്തുകൊണ്ട്?

ശരീരത്തിന്റെ നിർണായക പ്രവർത്തനങ്ങളിൽ വലിയ പങ്ക് വഹിക്കുന്ന ധാതുവാണ് സിങ്ക്.

  • Apr 02, 2024, 20:11 PM IST
1 /6

രോ​ഗപ്രതിരോധ പ്രവർത്തനത്തിൽ ഉൾപ്പെടെ ശരീരത്തിന്റെ നിർണായക പ്രവർത്തനങ്ങളിൽ വലിയ പങ്ക് വഹിക്കുന്ന ധാതുവാണ് സിങ്ക്.

2 /6

വിത്തുകൾ, പരിപ്പ്, പയറുവർ​ഗങ്ങൾ, ധാന്യങ്ങൾ എന്നിവ കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ സിങ്ക് ലഭിക്കാൻ സഹായിക്കും.

3 /6

പ്രായമായവർ സിങ്ക് അടങ്ങിയ ഭക്ഷണങ്ങളായ ഫോർട്ടിഫൈഡ് ധാന്യങ്ങൾ, പാൽ ഉത്പന്നങ്ങൾ, ലീൻ പ്രോട്ടീൻ എന്നിവയ്ക്ക് മുൻഗണന നൽകണം.

4 /6

ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്. ചെറുപയർ, ടോഫു, പാൽ ഉത്പന്നങ്ങൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

5 /6

ഹോർമോൺ മാറ്റങ്ങൾ ശരീരത്തിലെ സിങ്കിൻ്റെ അളവിനെ ബാധിക്കും. ചീര, കൂൺ, സീഫുഡ് തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ആവശ്യത്തിന് സിങ്ക് ലഭിക്കാൻ സഹായിക്കും.

6 /6

സിങ്ക് രോഗപ്രതിരോധശേഷി മികച്ചതാക്കുന്നു. രോ​ഗപ്രതിരോധ ശേഷി കുറവുള്ളവർ കോഴിയിറച്ചി, മുട്ട, ബീൻസ് തുടങ്ങിയ സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ ധാരാളമായി കഴിക്കുക.

You May Like

Sponsored by Taboola