Shukra Gochar 2022: ഇന്ന് മുതൽ ഈ 6 രാശിക്കാരുടെ വിധി മാറും, ഒപ്പം ലഭിക്കും ധാരാളം സന്തോഷവും സമൃദ്ധിയും!

Shukra Gochar 2022:  സ്നേഹവും സൗന്ദര്യവും ഭൗതിക സന്തോഷവും നൽകുന്ന ശുക്രൻ 2022 മാർച്ച് 31 ന് അതായത് ഇന്ന് രാശി മാറി കുംഭ രാശിയിലേക്ക് പ്രവേശിച്ചു. കുംഭ രാശിയുടെ അധിപൻ ശനിയാണ് അതിൽ ശുക്രന്റെ പ്രവേശനം വലിയ സംഭവമാകും. ഈ മാറ്റത്തിന്റെ ഫലം 12 രാശികളേയും ബാധിക്കും. എന്നാൽ ശുക്രന്റെ സംക്രമണം ചില രാശിക്കാർക്ക് ശുഭകരമാണ്.  എന്നാൽ ചിലർക്ക് ഇത് അശുഭകരമായ ഫലങ്ങൾ നൽകും. ഏപ്രിൽ 27 വരെ ശുക്രൻ ഈ സ്ഥാനത്ത് തുടരും.  അതിനാൽ അതുവരെ കർക്കടകം, കന്നി, ധനു രാശിക്കാർ വളരെ ശ്രദ്ധിക്കണം. എന്നാൽ ഈ 6 രാശിക്കാർക്ക് ഈ സമയം വളരെയധികം സന്തോഷവും സമൃദ്ധിയും സ്നേഹവും നൽകും. അത് ഏതൊക്കെയെന്ന് നോക്കാം...

1 /6

ശുക്രന്റെ രാശിമാറ്റം മേടം രാശിക്കാർക്ക് ഏറെ ഗുണം ചെയ്യും. ഈ ആളുകൾക്ക് സ്വത്തിൽ നിന്ന് പ്രയോജനം ലഭിക്കും. ഒരു കാർ വാങ്ങാം. മുടങ്ങിക്കിടക്കുന്ന ജോലികൾ ചെയ്തു തുടങ്ങും.

2 /6

ഇടവം രാശിക്കാർക്ക് ഈ സമയം പദവി, ധനം, സ്ഥാനമാനങ്ങൾ എന്നിവ വർദ്ധിക്കും. വിദേശത്ത് ജോലി നേടാനോ സ്ഥിരതാമസമാക്കാനോ ശ്രമിച്ചിരുന്നവർക്ക് അതിൽ വിജയം ലഭിക്കും. കഠിനാധ്വാനം തുടരുക, ഒന്നിനുപുറകെ ഒന്നായി നിങ്ങൾക്ക് വിജയം ലഭിക്കും.

3 /6

കുംഭ രാശിയിൽ ശുക്രന്റെ പ്രവേശനം മിഥുന രാശിക്കാർക്ക് വിജയം നൽകും. കഠിനാധ്വാനത്തിന്റെ പൂർണ ഫലം അവർക്ക് ലഭിക്കും. പരീക്ഷ-ഇന്റർവ്യൂവിൽ വിജയിക്കാനുള്ള എല്ലാ അവസരവുമുണ്ട്.

4 /6

ശുക്രന്റെ രാശിമാറ്റം നിങ്ങൾക്ക് സുഖകരമാണെന്ന് തെളിയിക്കും. ധനലാഭമുണ്ടാകും.  പങ്കാളിയുമായുള്ള ബന്ധം ശക്തമാകും. പ്രണയവിവാഹം ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമാണ്.

5 /6

കുംഭ രാശിയിൽ ശുക്രന്റെ പ്രവേശനം മകരം രാശിക്കാർക്ക് ഗുണം ചെയ്യും. അത് അവരുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും. ഭൗതിക സൗകര്യങ്ങൾ വർദ്ധിക്കും.വിവാഹം ഉറപ്പിക്കാം.

6 /6

ശുക്രൻ കുംഭ രാശിയിൽ പ്രവേശിക്കുന്നതിനാൽ ഈ രാശിക്കാർക്കാണ് ഏറ്റവും കൂടുതൽ സ്വാധീനമുണ്ടാകുക. ഈ രാശിക്കാർക്ക് ശുക്രന്റെ സംക്രമം വളരെ ശുഭകരമായിരിക്കും. ജോലിയിൽ പുരോഗതി ഉണ്ടാകാൻ സാധ്യതയുണ്ട്. ധനലാഭമുണ്ടാകും. പ്രണയ ജീവിതവും നല്ലതായിരിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

You May Like

Sponsored by Taboola