രാത്രിയിലും സൺസ്ക്രീൻ ഉപയോ​ഗിക്കേണ്ടതുണ്ടോ? ചർമ്മത്തിന്റെ സംരക്ഷണത്തിന് അറിയണം ഇക്കാര്യങ്ങൾ

സൺസ്ക്രീൻ ചർമ്മത്തെ അകാല വാർധക്യത്തിൽ നിന്നും സൂര്യാതപത്തിൽ നിന്നും സംരക്ഷിക്കുന്നു. വാസ്തവത്തിൽ, ഒരാൾ വീട്ടിലാണെങ്കിൽ പോലും സൺസ്ക്രീൻ പുരട്ടുന്നത് ഒഴിവാക്കരുത്. എന്താണ് ഇതിന്റെ കാരണമെന്ന് നോക്കാം.

  • Sep 08, 2022, 12:59 PM IST
1 /5

പകൽ സമയത്ത് മുഖത്തും ശരീരത്തിലും സൺസ്‌ക്രീൻ പുരട്ടുന്നത് പ്രധാനമാണ്. അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സൺസ്‌ക്രീൻ സഹായിക്കുന്നു. 

2 /5

സൺസ്‌ക്രീൻ ചർമ്മത്തെ സംരക്ഷിക്കുകയും സ്കിൻ ക്യാൻസർ വരാനുള്ള സാധ്യതയും കുറയ്ക്കുകയും ചെയ്യുന്നു.

3 /5

ഓസോൺ പാളിയുടെ ശോഷണം കാരണം, ദോഷകരമായ അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തെ എളുപ്പത്തിൽ നശിപ്പിക്കുന്നു. സൺസ്‌ക്രീൻ സൂര്യതാപത്തിൽ നിന്ന് സംരക്ഷിക്കും.

4 /5

ഫ്ലൂറസെന്റ് ലൈറ്റുകളും കമ്പ്യൂട്ടറിൽ നിന്നുള്ള വെളിച്ചം പോലും ചർമ്മത്തെ ദോഷകരമായി ബാധിക്കും. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ ചെറുക്കാനും സൺസ്ക്രീൻ സഹായിക്കുന്നു.

5 /5

സൂര്യ വെളിച്ചം, ഫ്ലൂറസെന്റ് എന്നിവ മെലാസ്മ എന്ന അവസ്ഥയ്ക്ക് കാരണമാകും. ഇരുണ്ട ചർമ്മമുള്ളവരിലാണ് മെലാസ്മ കൂടുതലായി കാണപ്പെടുന്നത്. സൺസ്ക്രീൻ പുരട്ടുന്നത് ചർമ്മത്തിന് സംരക്ഷണം നൽകും.

You May Like

Sponsored by Taboola