സോഷ്യൽ മീഡിയയിൽ സണ്ണി ലിയോണി (Sunny Leone) വളരെ സജീവമാണ്. ആരാധകർക്കായി തന്റെ ഫോട്ടോകളും വീഡിയോകളും താരം പങ്കിടാറുണ്ട്. അടുത്തിടെ സണ്ണി പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. മണവാട്ടിയുടെ വേഷത്തിലുള്ള തന്റെ ചിത്രങ്ങളാണ് സണ്ണി അടുത്തിടെ പങ്കുവെച്ചത് അതിനൊരു കിടിലം ക്യാപ്ഷനുമുണ്ടായിരുന്നു. അത് മറ്റൊന്നുമല്ല 'എന്നെ വിവാഹം ചെയ്യൂ' എന്നതാണ് ആ ക്യാപ്ഷൻ.
കേരള സന്ദർശനത്തിനിടെ തിരുവനന്തപുരത്തെ പൂവാർ ദ്വീപിന്റെ രാത്രി മനോഹാരിതയിൽ മണവാട്ടിയായി അണിഞ്ഞൊരുങ്ങി സണ്ണി ലിയോണി. താരം കുടുംബസമേതമാണ് ഒരു ചാനൽ പരിപാടിക്കായി കേരളത്തിൽ എത്തിയത്.
ഫോട്ടോകൾക്ക് നൽകിയിരിക്കുന്ന ക്യാപ്‌ഷനാണ് 'എന്നെ വിവാഹം ചെയ്യൂ' എന്നത് . എന്നാൽ ഇപ്പോഴിതാ ഇത് കണ്ട് ഒരാൾ വിവാഹം ചെയ്യാൻ തയാറായി വന്നിരിക്കുകയാണ്. ഗുണ്ടൂർ സ്വദേശിയായ യുവാവാണത്. പക്ഷെ ഇയാൾക്ക് ഒരു നിബന്ധന മാത്രമേ ഉള്ളൂ
ഗുണ്ടൂർ സ്വദേശിയായ യുവാവാണ് തയ്യാറായി എത്തിയത്. പക്ഷെ ഇയാൾക്ക് ഒരു നിബന്ധന മാത്രമേ ഉള്ളൂ
ഇന്ത്യയിൽ ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലേക്കു വന്നാൽ വിവാഹം ചെയ്യാം എന്നാണ് ഈ യുവാവ് മറുപടി നൽകിയത്.
ഇതുകണ്ട് നിരവധിപേരാണ് സണ്ണിയെ വിവാഹം ചെയ്യാം എന്ന് മറുപടി കൊടുത്തത്. എന്തായാലും സണ്ണി ഇപ്പോൾ ഡാനിയേലിനും മൂന്നു മക്കൾക്കുമൊപ്പം സന്തോഷവതിയാണ്
സണ്ണി സോഷ്യൽ മീഡിയയിൽ സജീവമാണ്