Sri Lanka: കലാപം ഒഴിയാതെ ലങ്ക; പ്രധാനമന്ത്രിയുടെ വസതി തീവച്ചു, തെരുവുകൾ കയ്യടക്കി പ്രക്ഷോഭകാരികൾ

പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഗോതബയ രജപക്സെ രാജിവയ്ക്കുമെന്ന് അറിയിച്ചിട്ടും പ്രതിഷേധക്കാർ പിൻതിരിയാൻ തയ്യാറായിട്ടില്ല.

  • Jul 10, 2022, 10:38 AM IST
1 /6

രാജ്യത്ത് പ്രക്ഷോഭം രൂക്ഷമായി തുടരുന്നതിനിടെ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ രാജി പ്രഖ്യാപിച്ചു. സർവകക്ഷി സർക്കാരിന് അധികാരം കൈമാറാൻ തയ്യാറാണെന്നും റെനിൽ വിക്രമസിംഗെ അറിയിച്ചിട്ടുണ്ട്.

2 /6

ശ്രീലങ്കയിൽ പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ പ്രതിഷേധക്കാർ പ്രസിഡന്റിന്റെ കൊട്ടാരം കയ്യടക്കി അവിടെ തുടരുകയാണ്. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഗോതബയ രജപക്സെ രാജിവയ്ക്കുമെന്ന് അറിയിച്ചിട്ടും പ്രതിഷേധക്കാർ പിൻതിരിയാൻ തയ്യാറായിട്ടില്ല.

3 /6

ജൂലൈ 13 ബുധനാഴ്ച രാജി വയ്ക്കുമെന്നാണ് ​ഗോതബയ രജപക്സെ അറിയിച്ചിട്ടുള്ളത്. എന്നാൽ ​ഗോതബയ എവിടെയാണ് എന്നുള്ളത് ഇപ്പോഴും വ്യക്തമല്ല. പ്രസിഡന്റിന്റെ വസതി കീഴടക്കിയ പ്രക്ഷോഭകാരികൾ അവിടുത്തെ സ്വിമ്മിങ്ങ് പൂളിൽ കുളിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.   

4 /6

അതേസമയം ഗോതബയ രാജി വച്ചാൽ താൽക്കാലിക ചുമതല സ്പീക്കർ അബെയവർധനയ്ക്കാവും. സ്പീക്കർക്ക് പരമാവധി 30 ദിവസം പ്രസിഡന്റിന്റെ ചുമതല വഹിക്കാം. ഒരാഴ്ചയ്ക്കകം പുതിയ സംയുക്ത സർക്കാർ അധികാരമേൽക്കും.  

5 /6

ജനൈമുക്തി നേതാവായ അനുര കുമാര ദിശാനായകയെ പ്രസിഡന്റ് ആക്കണമെന്ന് സർവ കക്ഷികൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രാജ്യത്ത് സമാധാനം നിലനിർത്താൻ പൊതുജനം സഹകരിക്കണമെന്നാണ് സൈന്യത്തിന്റെ അഭ്യർഥന. പ്രസിഡന്റ് സ്ഥാനത്ത് തുടരും വരെ ​ഗോതബയയ്ക്ക് സംരക്ഷണം നൽകുമെന്നും സൈന്യം വ്യക്തമാക്കി.

6 /6

സനത് ജയസൂര്യടക്കമുള്ള ക്രിക്കറ്റ് താരങ്ങള്‍ പ്രക്ഷോഭകര്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. റോഷന്‍ മഹാനാമ, മഹേല ജയവര്‍ധന, കുമാര്‍ സംഗക്കാര എന്നിവരാണ് ജയസൂര്യക്ക് പുറമേ പ്രക്ഷോഭകാരികളെ പിന്തുണച്ച് രം​ഗത്തെത്തിയത്.

You May Like

Sponsored by Taboola