Vijay Hazare Trophy 2021 : ഒന്നിലും തളരില്ല എന്ന മറുപടിയുമായി ശ്രീ ; 15 വർഷങ്ങൾക്ക് ശേഷം ലിസ്റ്റ് എ മത്സരത്തിൽ അഞ്ച് വിക്കറ്റ് നേട്ടവുമായി Sreesanth

1 /5

Vijay Hazare Trophy യിൽ ഉത്തർ പ്രദേശിനെതിരെ 5 വിക്കറ്റ് നേട്ടവുമായി മലയാളി ക്രിക്കറ്റ് താരം S Sreesanth. 15 വർഷത്തിന് ശേഷമാണ് ശ്രീ ലിസ്റ്റ എ മത്സരത്തിൽ ശ്രീശാന്ത് 5  വിക്കറ്റ് നേടുന്നത്.

2 /5

പ്രതിരോധത്തിലായിരുന്ന കേരളത്തെ തിരികെ മത്സരത്തിലേക്കെത്തിച്ചത് ശ്രീശാന്ത് നേടി നിർണായകമായ രണ്ട് വിക്കറ്റുകളാണ്. ശ്രീശാന്തിന്റെ മികച്ച പ്രകടനത്തിൽ കേരളം 49.4 ഓവറിൽ ഉത്തർ പ്രദേശിനെ 283 റൺസിന് പുറത്താക്കുകയായിരുന്നു.

3 /5

2006 ലായിരുന്നു ശ്രീ അവസാനമായി ലിസ്റ്റ് എ ക്രിക്കറ്റിൽ അഞ്ച് വിക്കറ്റ് നേടുന്നത്. തുടർന്ന് കരിയറിൽ ശ്രീ തിരിഞ്ഞ് നോക്കാൻ ആ​ഗ്രഹിക്കാത്ത ഏഴ് വർഷത്തെ വിലക്കിന് ശേഷമാണ് അഭ്യന്തര ക്രിക്കറ്റിൽ തിരിച്ചെത്തി തന്റെ മറുപടി നൽകുന്നത്. ഈ അഞ്ച് വക്കറ്റ് നേട്ടത്തോടെ വിജയ് ഹസാരെ ട്രോഫിയിൽ ശ്രീശാന്തിന്റെ വിക്കറ്റ് നേട്ടം 8 ആയി.  

4 /5

നേരത്തെ ഐപിഎൽ 2021ലെ താര ലേലത്തിൽ നിന്നും ശ്രീശാന്തിന്റെ പേര് ഒഴുവാക്കിയത് വലിയ രീതിയിൽ ചർച്ചയായിരുന്നു. 

5 /5

ഉത്തർപ്രദേശിനെതിരെയുള്ള മത്സരത്തിൽ കേരളം മൂന്ന് വിക്കറ്റ് ജയിക്കുകയും ചെയ്തു. താരത്തിന്റെ കഠിനാധ്വാനമാണ് ഇതിന് പിന്നിലെന്ന് സഞ്ജു സാംസൺ അടക്കുമുള്ള സഹതാരങ്ങൾ സോഷ്യൽ മീഡിയയിൽ രേഖപ്പെടുത്തിട്ടുണ്ട്.

You May Like

Sponsored by Taboola