Side effects of brinjal: പച്ചക്കറികളിൽ ഭൂരിഭാഗം ആളുകളും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് വഴുതന. വഴുതന കൊണ്ട് വിവിധ തരത്തിലുള്ള രുചികരമായ ഭക്ഷണ സാധനങ്ങൾ തയ്യാറാക്കാറുണ്ട്.
രുചികരത്തോടൊപ്പം തന്നെ വളരെ ആരോഗ്യകരവുമായ പച്ചക്കറികളിൽ ഒന്നാണ് വഴുനങ്ങ. ഇതിൽ ശരീരത്തിന് അത്യാവശ്യമായ ഘടകങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്നു.
അതിനാൽ തന്നെ വഴുതന കഴിക്കുന്നത് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ നല്ലതായി കണക്കാക്കുന്നു. എന്നാൽ നിങ്ങൾക്ക് ഇനി പറയുന്ന പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വഴുതന കഴിക്കാതിരിക്കുന്നതാണ് നല്ലത്.
പൈൽസ് അല്ലെങ്കിൽ ഹെമറോയ്‌ഡ്‌സ് പ്രശ്‌നം ഉള്ളവർ വഴുതനങ്ങ കഴിക്കുന്നത് നല്ലതല്ല. അത് ഈ പ്രശ്നം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അതിനാൽ അമിതമായി കഴിക്കുന്നത് ഒഴിവാക്കുക.
വഴുതനയിൽ അടങ്ങിയിരിക്കുന്ന ഓക്സലേറ്റ് കിഡ്നി സ്റ്റോൺ പ്രശ്നമുള്ളവർക്ക് നല്ലതല്ല. ആ പ്രശ്നം വർദ്ധിപ്പിക്കും. അതിനാൽ ഈ പ്രശ്നം ഉള്ളവർ വഴുതന പൂർണ്ണമായി ഒഴിവാക്കുന്നതാണ് നല്ലത്.
ഇന്ന് പലരും നേരിടുന്ന പ്രശ്നങ്ങളാണ് ഗ്യാസ്, അസിഡിറ്റ് തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങൾ. പ്രത്യേകിച്ച് ചൂട് കാലമായതോടെ ഇത് വർദ്ധിച്ചു. വഴതന കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ വർദ്ധിപ്പിക്കും.
വഴുതന സ്ഥിരമായോ അമിതമായോ കഴിക്കുന്നത് എല്ലുകൾക്ക് ബലക്ഷയം ഉണ്ടാക്കും. തന്മൂലം കാലക്രമേണ സന്ധിവേദന, വാദം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകുന്നു.