Shukra Rashi Parivartan: ജ്യോതിഷ പ്രകാരം എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത കാലത്തിനുള്ളിൽ അവരുടെ രാശി മാറാറുണ്ട്. അതിനെയാണ് ഗ്രഹസംക്രമണം എന്ന് പറയുന്നത്.
Mahadhan Rajayoga: ഒരു ഗ്രഹം ഏതെങ്കിലും ഒരു രാശിയില്‍ പ്രവേശിക്കുമ്പോള്‍ അവിടെയുള്ള ഗ്രഹങ്ങളുമായി സഖ്യം രൂപപ്പെടുകയും വിവിധ തരത്തിലുള്ള യോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.
ഈ സമയം സമ്പത്തും ആദരവും നല്കുന്ന ശുക്രന് സ്വന്തം രാശിയായ ഇടവത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇതിലൂടെ മഹാധന രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇത് ഈ 3 രാശിക്കാര്‍ക്ക് വളരെയധികം ശുഭകരമായിരിക്കും. മഹാധന രാജയോഗത്തിന്റെ ഫലമായി നേട്ടങ്ങള്‍ ലഭിക്കുന്ന ആ 3 രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.
ഇടവം (Taurus): ഇടവം രാശിക്കാര്‍ക്ക് ഈ സമയം ഏറെ നേട്ടങ്ങള്‍ ലഭിക്കുന്ന സമയമാണ്. ഇവർക്കും മഹാധനയോഗത്തിലൂടെ വളരെ ശുഭകരമായ നേട്ടങ്ങൾ ലഭിക്കും. ഈ രാശിയില്‍ മഹാലക്ഷ്മി യോഗവും രൂപപ്പെടുന്നതിനാല്‍ ഇവർക്ക് സാമ്പത്തിക നേട്ടങ്ങളും വരുമാന വര്‍ദ്ധനവും ലഭിക്കും, ജോലിയില്‍ സ്ഥാനക്കയറ്റത്തിനും വിജയത്തിനും സാധ്യത, തൊഴില്‍ രഹിതര്‍ക്ക് ഈ സമയം തൊഴില്‍ ലഭിക്കും. നിക്ഷേപത്തിനും ഇത് നല്ല സമയമാണ്. പങ്കാളിത്ത പ്രവര്‍ത്തനങ്ങളില്‍ ലാഭമുണ്ടാകും.
കന്നി (Virgo): ഇടവം രാശിയിലെ ശുക്രന്റെ സംക്രമം കന്നിരാശിക്കാര്‍ക്ക് വളരെയധികം ശുഭകരമായിരിക്കും. ഇവർക്ക് പ്രതീക്ഷിക്കാത്ത ധനലാഭം ഉണ്ടാകും. കഠിനാധ്വാനത്തിലൂടെ ജോലിയില്‍ വിജയം കൈവരിക്കാൻ കഴിയും. വിദേശയാത്രക്ക് സാധ്യത, മത്സര പരീക്ഷകളില്‍ വിജയം നേടാനാകും. ഈ സമയത്ത് നിങ്ങള്‍ക്ക് ഭാഗ്യം കൂടെയുണ്ടാകും. സംഗീതം, കല, ഹോട്ടല്‍, മദ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവര്‍ക്ക് സമയം അനുകൂലമായിരിക്കും.
മകരം (Capricorn): മഹാധനയോഗത്തിന്റെ രൂപീകരണത്തിലൂടെ മകരം രാശിക്കാര്‍ക്ക് അനുകൂലമായ ഫലങ്ങൾ ലഭിക്കും. ഈ യോഗത്താല്‍ നിങ്ങള്‍ക്ക് തൊഴില്‍, ബിസിനസ്സ് എന്നിവയില്‍ പുരോഗതിയും പണവും നേടാനാകും. വരുമാനം വര്‍ദ്ധിക്കും. ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കും. ബിസിനസുകാര്‍ക്ക് വലിയ ഓര്‍ഡര്‍ ലഭിക്കും. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. അവിവാഹിതര്‍ക്ക് നല്ല വിവാഹാലോചനകള്‍ വരും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)