Shash Mahapurush Rajyoga: ശനി കുംഭത്തിൽ പ്രവേശിച്ചതോടെ ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിച്ചു. മാർച്ച് 9 മുതൽ ഈ യോഗം ആരംഭിച്ചു. ശശ് മഹാപുരുഷ രാജയോഗം വളരെ ശുഭകരവും ഫലപ്രദവുമാണ്. ഈ യോഗത്തിന്റെ പ്രഭാവം എല്ലാ രാശിക്കാരിലും ബാധിക്കുമെങ്കിലും ഈ 3 രാശിക്കാർക്ക് സ്പെഷ്യൽ ആനുകൂല്യങ്ങൾ ഉണ്ടാകും.
Shash Yog Benefits: ഗ്രഹങ്ങളുടെ ലോകം അദ്വിതീയമാണ്. അവിടെ ഏതെങ്കിലുമൊക്കെ ഗ്രഹങ്ങൾ അതിന്റെ ചലനം മാറ്റും. ചിലപ്പോൾ ചില ഗ്രഹങ്ങൾ സൗഹൃദ ഗ്രഹത്തോടൊപ്പമാണെങ്കിൽ ചിലപ്പോൾ ശത്രുവിനോടൊപ്പമായിരിക്കും ഇരിക്കുന്നത്. ജ്യോതിഷത്തിൽ ശനിയെ കർമ്മദാതാവ് എന്നാണ് പറയുന്നത്.
നീതിയുടെ ദേവനായ ശനി ജനുവരി 17 ന് തന്റെ രാശിയായ കുംഭത്തിലേക്ക് പ്രവേശിച്ചു. ശനിയുടെ യഥാർത്ഥ ത്രികോണ രാശിയായിട്ടാണ് കുംഭത്തെ കണക്കാക്കുന്നത്. കുംഭത്തിൽ ശനിയുടെ വരവ് മൂലം ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിക്കും. മാർച്ച് 9 മുതൽ ഈ യോഗം ആരംഭിച്ചു. ശശ് മഹാപുരുഷ രാജയോഗം വളരെ ശുഭകരവും ഫലപ്രദവുമാണ്. ഇതിലൂടെ ഈ 3 രാശിക്കാർക്ക് സ്പെഷ്യൽ ആനുകൂല്യങ്ങൾ ലഭിക്കും . അത് ഏതൊക്കെ രാശികളാണെന്നു നമുക്ക് നോക്കാം...
കുംഭം (Aquarius): ശനി സ്വന്തം രാശിയായ കുംഭത്തിൽ ഉദിച്ചതിലൂടെയാണ് ശശ് മഹാപുരുഷ രാജയോഗം രൂപപ്പെട്ടു. ഈ രാജയോഗം മൂലം കുംഭ രാശിക്കാരുടെ ഭാഗ്യം മാറും. കുംഭ രാശിക്കാരുടെ ലഗ്ന ഭാവത്തിലാണ് ശശ് മഹാപുരുഷ രാജയോഗം രൂപപ്പെട്ടത്, അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് ജീവിത പങ്കാളിയുടെ പൂർണ്ണ പിന്തുണ ലഭിക്കും. ഓരോ ഘട്ടത്തിലും ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. ആത്മവിശ്വാസത്തിൽ വർധനവ് ഉണ്ടാകും. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും.
ചിങ്ങം (Leo): ശശ് മഹാപുരുഷ രാജയോഗത്തിന്റെ ശുഭഫലങ്ങൾ ചിങ്ങം രാശിക്കാർക്കും നല്ലതായിരിക്കും. ചിങ്ങം രാശിക്കാർക്ക് ഈ രാജയോഗം ധാരാളം ഗുണങ്ങൾ നൽകും. ചിങ്ങം രാശിയുടെ ഏഴാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. ഇത് വിവാഹത്തിന്റെയും പങ്കാളിത്തത്തിന്റെയും ഭാവനമായിട്ടാണ് കണക്കാക്കുന്നത്. ഈ സമയത്ത് നിങ്ങളുടെ ജീവിത പങ്കാളിയുടെ പൂർണ്ണ പിന്തുണ നിങ്ങൾക്ക് ലഭിക്കും. കൂടാതെ ഇവർക്ക് ശമ്പളത്തിൽ ഇൻക്രിമെന്റ്, പ്രൊമോഷൻ എന്നിവയും ലഭിക്കും.ചില ജോലികൾ ദിവസങ്ങളോളം മുടങ്ങിക്കിടക്കുകയാണെങ്കിൽ അവ ഉടൻ പൂർത്തിയാക്കും.
മേടം (Aries): കുംഭം രാശിയിലെ ശനിയുടെ ഉദയം മേടം രാശിക്കാർക്ക് സുവർണ്ണ നേട്ടങ്ങൾ നൽകും. പണവുമായി ബന്ധപ്പെട്ട നിങ്ങളുടെ ബുദ്ധിമുട്ടുകൾ നീങ്ങും. മേടം രാശിക്കാരുടെ പതിനൊന്നാം ഭാവത്തിലാണ് ശനി ഉദിച്ചിരിക്കുന്നത്. ഇത് സമ്പത്തിന്റെയും വരുമാനത്തിന്റെയും ഭവനമാണ്. ഈ കാലയളവിൽ നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ജോലിചെയ്യുന്നവർക്ക് എല്ലാ മേഖലകളിലും പുരോഗതി ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)