Saturday Astro Tips: ശനിയാഴ്ച അറിയാതെ പോലും ഈ സാധനങ്ങള്‍ വാങ്ങരുത്, സമ്പത്തും ആയുസും നഷ്ടമാവും

Astrology Tips: ജ്യോതിഷ പ്രകാരം ശനിയാഴ്ച ശനി ദേവനായി സമർപ്പിച്ചിരിക്കുന്ന ദിവസമാണ്. ശനി ദേവന്‍റെ പ്രീതിയും കോപവും ജ്യോതിഷത്തില്‍ പ്രധാനമാണ്. ശനി ദേവൻ പ്രസാദിച്ചാൽ സമ്പത്തിനും ആരോഗ്യത്തിനും സമൂഹത്തില്‍ ബഹുമാനത്തിനും ഒരു കുറവുമുണ്ടാകില്ല എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ശനി ദേവന്‍റെ കോപം ഒരു വ്യക്തിയെ ഇല്ലാതാക്കും എന്ന കാര്യത്തിലും തര്‍ക്കമില്ല. 

ശനിയാഴ്ച  ശനി ദേവന്‍റെ പൂജ വിധിയനുസരിച്ച്  ചെയ്യുന്നത് ഭക്തരുടെ ജീവിതത്തില്‍ ഏറെ അനുഗ്രഹം പ്രദാനം ചെയ്യും എന്നാണ് വിശ്വാസം. ശനിയാഴ്ച  ശനിദേവനെ  പ്രസാദിപ്പിക്കും വിധമുള്ള കാര്യങ്ങള്‍ ചെയ്യണം. ഈ ദിവസം അബദ്ധവശാൽ പോലും ശനിദേവന്‍റെ കോപത്തിന് ഇരയാകേണ്ടി വരുന്ന കാര്യങ്ങള്‍ ചെയ്യരുത്.  അപ്രകാരം ചെയ്‌താല്‍  ജീവിതത്തില്‍ പണനഷ്ടവും ഒപ്പം  ആയുര്‍ ദൈര്‍ഘ്യവും കുറയും. 

1 /6

എണ്ണ വാങ്ങരുത് ശനിയാഴ്ചകളിൽ കടുകെണ്ണയൊഴിച്ച്  വിളക്ക് കത്തിച്ച് ശനിദേവനെ ആരാധിക്കുന്നു. എന്നാല്‍, ഈ ദിവസം അബദ്ധത്തിൽ പോലും എണ്ണ വാങ്ങാൻ പാടില്ല. ഇങ്ങനെ ചെയ്താൽ നിങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം.

2 /6

ഇരുമ്പ് ശനിയാഴ്ചകളില്‍  ഇരുമ്പ് സാധനങ്ങൾ വാങ്ങരുത്. അപ്രകാരം ചെയ്‌താല്‍  ശനി ദേവന്‍റെ കോപത്തിന് നിങ്ങള്‍ ഇരയാകാം.

3 /6

കൽക്കരി ശനിയാഴ്ചകളിൽ വീട്ടിൽ കൽക്കരിയോ അതേപോലുള്ള ഏതെങ്കിലും തരത്തിലുള്ള ഇന്ധനങ്ങള്‍ വാങ്ങാന്‍ പാടില്ല.  

4 /6

ചൂല്‍ ശനിയാഴ്ച ചൂൽ വാങ്ങരുത്.  ഇത് വീട്ടിൽ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു. അതുകൊണ്ട് ഈ ദിവസം ചൂല് വാങ്ങരുത്.

5 /6

കറുത്ത എള്ള്   ശനിയാഴ്ച കറുത്ത എള്ള് വാങ്ങുന്നതും ഒഴിവാക്കണം. ശനി ദശയിൽ കറുത്ത എള്ള് ദാനം ചെയ്യുന്നതിന്  പ്രത്യേക പ്രാധാന്യമുള്ളതാണ്. എന്നാൽ,  ശനിയാഴ്ച വീട്ടില്‍ കറുത്ത എള്ള് വാങ്ങിക്കൊണ്ടുവരുന്നത്‌   ശനിദേവന്‍റെ  വരവിന് തുല്യമാണ്. 

6 /6

 ഉപ്പ് ശനിയാഴ്ച ദിവസം ഉപ്പ് വാങ്ങുന്നത് ഒഴിവാക്കണം. ശനിയാഴ്‌ച വാങ്ങുന്ന ഉപ്പ് വീട്ടിലുള്ളവരുടെ ആരോഗ്യം ഇല്ലാതാക്കും.  ശനിയാഴ്ച ഉപ്പ് വാങ്ങുന്നത് കടബാധ്യത വർദ്ധിപ്പിക്കുമെന്നും  പറയപ്പെടുന്നു.

You May Like

Sponsored by Taboola