Donation: ദാനധർമ്മത്തിന്റെ പ്രത്യേക പ്രാധാന്യം ഹിന്ദുമതത്തിൽ വിശദീകരിച്ചിട്ടുണ്ട്. ദാനം ചെയ്യുന്നതിലൂടെ ഒരു വ്യക്തിക്ക് പുണ്യങ്ങൾ ലഭിക്കുമെന്ന് പറയപ്പെടുന്നു.. ജ്യോതിഷത്തിൽ ദാനധർമ്മത്തെ സംബന്ധിക്കുന്ന ചില പ്രധാന കാര്യങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. പലപ്പോഴും, ദാനം ചെയ്യുന്നതിലൂടെ, ജാതകത്തിൽ ഗ്രഹങ്ങളുടെ സ്വാധീനം കുറയുകയും ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിന്ന് വ്യക്തിക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നു.
ദാനധർമ്മങ്ങള്‍ നടത്തുന്നത് വഴി ഒരാൾക്ക് ജീവിതത്തില്‍ കൂടുതൽ പുണ്യകരമായ ഫലങ്ങൾ ലഭിക്കും. എന്നാല്‍, ദാനം ചെയ്യുമ്പോൾ ചില കാര്യങ്ങൾ മനസിൽ സൂക്ഷിക്കേണ്ടത് ആവശ്യമാണ്, എങ്കിൽ മാത്രമേ അതിന്റെ യഥാര്‍ത്ഥ ഫലം ലഭിക്കുകയുള്ളൂ. ദാനം പൂര്‍ണ്ണമായും നിസ്വാർത്ഥ മനോഭാവത്തോടെ ചെയ്യണം, ദുഃഖം കൊണ്ടോ വിദ്വേഷം കൊണ്ടോ ചെയ്യുന്ന ദാനം ഫലം നല്‍കില്ല. എന്നാല്‍, ചില സാധനങ്ങള്‍ ദാനം ചെയ്യുന്നത് ദോഷം വരുത്തി വയ്ക്കും. അത് എന്തെല്ലാമാണ് എന്നറിയാം...
മഞ്ഞൾ ദാനം മഞ്ഞൾ സൂര്യാസ്തമയത്തിനു ശേഷം ഒരിക്കലും ദാനം ചെയ്യാൻ പാടില്ല, പ്രത്യേകിച്ച് വ്യാഴാഴ്ച ദിവസം. മഞ്ഞൾ വ്യാഴവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നതായി കണക്കാക്കപ്പെടുന്നു. മഞ്ഞൾ ദാനം ചെയ്യുന്നത് വ്യാഴത്തെ ദുർബലപ്പെടുത്തുന്നു, ഇത് ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും വീട്ടിൽ അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യുന്നു.
ഉപ്പ് ദാനം ചെയ്യരുത് ഉപ്പ് ഒരിക്കലും ദാനം ചെയ്യരുത്, കാരണം ഉപ്പ് ദാനം ചെയ്യുന്നതിലൂടെ ലക്ഷ്മീദേവി കോപിയ്ക്കും
പാത്രങ്ങളുടെ ദാനം പ്ലാസ്റ്റിക്, സ്റ്റീൽ, ഗ്ലാസ്, അലുമിനിയം, പാത്രങ്ങൾ എന്നിവ ഒരിക്കലും ദാനം ചെയ്യാൻ പാടില്ല. ഇത് ചെയ്യുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു, ഈ സാധനങ്ങൾ ദാനം ചെയ്യുന്നതിനാൽ ബിസിനസിൽ നഷ്ടമുണ്ടാകാനും കുടുംബത്തിന്റെ സന്തോഷവും സമാധാനവും ഇല്ലാതാകാനും സാധ്യതയുണ്ട്.
മതഗ്രന്ഥങ്ങളുടെ ദാനം പുണ്യഫലം ലഭിക്കാൻ പലരും പലപ്പോഴും മതഗ്രന്ഥങ്ങൾ ദാനം ചെയ്യാറുണ്ട്, എന്നാൽ അങ്ങനെ ചെയ്യുമ്പോൾ, കീറിയ, പഴകിയ മതഗ്രന്ഥങ്ങള്‍ ഒരിക്കലും ദാനം ചെയ്യരുതെന്ന് ഓർമ്മിക്കേണ്ടതാണ്, കാരണം അവ ദാനം ചെയ്യുന്നത് വീട്ടിൽ ദോഷം വരുത്തും.