Rosshan Andrews: സിദ്ദിഖിന്റെ ഓർമയിൽ സംവിധായകൻ റോഷൻ ആൻഡ്രൂസ്

അന്തരിച്ച സംവിധായകൻ സിദ്ദിഖിനൊപ്പമുള്ള ഓർമ്മ ചിത്രങ്ങൾ പങ്കുവെച്ച് സംവിധായകൻ റോഷൻ ആൻഡ്രൂസ്

 

1 /6

ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് റോഷൻ ആൻഡ്രൂസ് ചിത്രങ്ങളും സിദ്ദിഖിനെ കുറിച്ച് ഹൃദയസ്പർശിയായ വാക്കുകളും കുറിച്ചത്.   

2 /6

''സിദ്ദിഖ് എക്ക. എനിക്ക് 17 വയസ്സുള്ളപ്പോൾ നിങ്ങളിൽ നിന്ന് ഞങ്ങൾക്ക് ഒരു സർട്ടിഫിക്കറ്റ് ലഭിച്ചു. 10 വർഷങ്ങൾക്ക് ശേഷം നിങ്ങൾ എന്റെ ആദ്യ സിനിമാ ഷൂട്ടിംഗ് സെറ്റിൽ എത്തി. എന്റെ ​ഗൃഹപ്രവേശനത്തിന് വന്ന് ഞങ്ങളെ അനു​ഗ്രഹിച്ചു. ഉദയനാണ് താരം എന്ന എന്റെ സിനിമയുടെ കഥ പറഞ്ഞപ്പോൾ വേണ്ട നിർദ്ദേശങ്ങളൊക്കെ നിങ്ങൾ എനിക്ക് നൽകി. ഒരുപാട് നല്ല ഓർമ്മകൾ നമ്മൾ പങ്കിട്ടു.''  

3 /6

''ഈ ചലച്ചിത്രമേഖലയിൽ ഞാൻ കണ്ട ഏറ്റവും നല്ല മനുഷ്യരിൽ ഒരാളാണ് നിങ്ങൾ. എപ്പോഴും ഓർത്തിരിക്കാൻ കഴിയുന്ന മികച്ച സിനിമകളാണ് നിങ്ങൾ സൃഷ്ടിച്ചത്! എന്റെ ജീവിതകാലം മുഴുവൻ എനിക്ക് ഇക്കയെ മറക്കാൻ കഴിയില്ല'' - റോഷൻ ആൻഡ്രൂസ് കുറിച്ചു.  

4 /6

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം സിദ്ദിഖിന്റെ മരണം സംഭവിച്ചത്.    

5 /6

എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തി.  

6 /6

മലയാളത്തിന്റെ കോമഡി ജോണര്‍ സിനിമകളില്‍ വഴിത്തിരിവ് സൃഷ്‍ടിച്ച സംവിധായകനായിരുന്നു സിദ്ദിഖ്.   

You May Like

Sponsored by Taboola