Jithu Madhavan: സംവിധായകൻ ജീത്തു മാധവൻ വിവാഹിതനായി; വധു സഹസംവിധായിക

രോമാഞ്ചം എന്ന സിനിമയുടെ സംവിധായകൻ ജിത്തു മാധവൻ വിവാഹിതനായി. സഹസംവിധായികയായ ഷിഫിന ബബിന്‍ പക്കര്‍ ആണ് വധു.

1 /7

ലളിതമായി നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു.

2 /7

വിവാഹം കഴിഞ്ഞ സന്തോഷം ഷിഫിനയും ജിത്തുവും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

3 /7

അർജുൻ അശോകൻ, ബിനു പപ്പു, നസ്രിയ നസിം, സൗബിൻ ഷാഹിർ ഉൾപ്പടെ നിരവധിപ്പേർ ഇരുവർക്കും ആശംസകള്‍ നേർന്നു.

4 /7

2023 ഫെബ്രുവരിയിലാണ് രോമാഞ്ചം റിലീസ് ആയത്. ഹൊറർ കോമഡി ​ഗണത്തിൽപ്പെട്ട ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

5 /7

അതേസമയം ആവേശം എന്ന ചിത്രമാണ് ജീത്തു നിലവിൽ സംവിധാനം ചെയ്യുന്നത്.

6 /7

ഫഹദ് ഫാസിൽ ആണ് ഈ ചിത്രത്തിൽ നായകൻ.

7 /7

അൻവർ റഷീദ് പ്രൊഡക്ഷൻസ് ആണ് നിർമ്മിക്കുന്നത്.

You May Like

Sponsored by Taboola