Ileana D'Cruz: ഇല്യാന ഡിക്രൂസിന് സിനിമകളിൽ വിലക്ക്, കാരണം ഇതാണ്

Ileana D'Cruz Movie Ban: വിഷയം ഫിലിം ചേംബറിന് മുൻപാകെ എത്തിയതോടെയാണ് 4 ഭാഷകളിൽ അഭിനയിക്കുന്നതിൽ നിന്ന് ഇലിയാന ഡിക്രൂസിനെ ഏജൻസി വിലക്കിയത്.

ബോളിവുഡ് താരം ഇലിയാന ഡിക്രൂസിനെ ദക്ഷിണേന്ത്യയിൽ സിനിമകളിൽ അഭിനയിക്കുന്നതിന് വിലക്ക്. അഡ്വാൻസ് നൽകിയിട്ടും ഡേറ്റ് നൽകിയില്ലെന്നും പണം തിരികെ നൽകിയില്ലെന്നും ആരോപിച്ച് ഒരു തമിഴ് നിർമ്മാതാവ് ഇലിയാനയ്‌ക്കെതിരെ പരാതി നൽകിയിരുന്നു. വിഷയം ഫിലിം ചേംബറിന് മുൻപാകെ എത്തിയതോടെയാണ് 4 ഭാഷകളിൽ അഭിനയിക്കുന്നതിൽ നിന്ന് ഇലിയാന ഡിക്രൂസിനെ ഏജൻസി വിലക്കിയത്.

എന്നാൽ വിലക്ക് സംബന്ധിച്ച് നടിയുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. അഭിഷേക് ബച്ചനൊപ്പം 'ദി ബിഗ് ബുൾ' എന്ന ചിത്രത്തിലാണ് ഇലിയാന അവസാനമായി അഭിനയിച്ചത്. കൂടാതെ, രൺദീപ് ഹൂഡയ്‌ക്കൊപ്പമുള്ള 'അൺഫെയർ ആൻഡ് ലൗലി' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി. റിലീസിന് തയ്യാറെടുക്കുന്നുമുണ്ട്.'സബ് ഗജബ്' എന്ന ഗാനത്തിലൂടെയാണ് ഇല്യാന വാർത്തകളിൽ ഇടം നേടിയത്.

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola