Ramayana Masam 2021 nalambalam temples Visit: കർക്കിടകമാസത്തിൽ നിർബന്ധമായും വേണ്ടുന്ന നാലമ്പല ദർശനം

1 /4

തൃശ്ശൂർ ജില്ലയിൽ നാട്ടിക ഗ്രാമപഞ്ചായത്തിൽ തൃപ്രയാർ ദേശത്ത് കനോലി കനാലിന്റെ പടിഞ്ഞാറേക്കരയിലാണ് തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നത്. അത്യുഗ്രഭാവത്തിൽ കുടികൊള്ളുന്ന ശ്രീരാമനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ആറടി ഉയരം വരുന്ന ചതുർബാഹുവിഗ്രഹമാണ് ഇവിടെയുള്ളത്. കിഴക്കോട്ടാണ് ദർശനം.

2 /4

നാലമ്പലങ്ങളിൽ എറണാകുളം ജില്ലയിലുള്ള ഏക ക്ഷേത്രമാണിത്. ആലുവ താലൂക്കിൽ പാറക്കടവ് ഗ്രാമപഞ്ചായത്തിൽ ചാലക്കുടിപ്പുഴയുടെ കരയിലാണ് ഈ മഹാക്ഷേത്രം. തമിഴ് വൈഷ്ണവഭക്തകവികളായ ആഴ്‌വാർമാർ പാടിപ്പുകഴ്ത്തിയ 108 ദിവ്യക്ഷേത്രങ്ങളിലൊന്നായ ഇവിടെ ആറടി ഉയരമുള്ള ചതുർബാഹുവിഗ്രഹമാണ് പ്രതിഷ്ഠ.

3 /4

തൃശ്ശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട നഗരത്തിലാണ് കൂടൽമാണിക്യം സംഗമേശ്വരസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ ഭരതനായാണ് കണക്കാക്കപ്പെടുന്നതെങ്കിലും ശൈവ-വൈഷ്ണവ ചൈതന്യങ്ങളോടുകൂടിയ ശങ്കരനാരായണനായും സങ്കല്പമുണ്ട്. ക്ഷേത്രത്തിലെ പൂജകൾ വൈഷ്ണവഭാവത്തിലും ആചാരം ശൈവഭാവത്തിലുമാണ് നടത്തപ്പെടുന്നത്.

4 /4

തൃശ്ശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുടയ്ക്കടുത്ത് പൂമംഗലം ഗ്രാമപഞ്ചായത്തിൽ പായമ്മലിലാണ് ഈ ക്ഷേത്രം. നാലമ്പലങ്ങളിലെ ഏറ്റവും ചെറിയ ക്ഷേത്രമാണിത്. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ചതുരശ്രീകോവിലാണുള്ളത്. ദശരഥന്റെ ഇളയപുത്രനായ ശത്രുഘ്നൻ കുടികൊള്ളുന്ന ക്ഷേത്രത്തിൽ, നാലമ്പലങ്ങളിലെ ഏറ്റവും ചെറിയ വിഗ്രഹമാണുള്ളത്. 

You May Like

Sponsored by Taboola