Rajinikanth ന് 51-ാം Dadasaheb Phalke Award, ഇതാ തമിഴ് സൂപ്പർ സ്റ്റാറിന് കുറിച്ച് നിങ്ങൾ അറിയാത്ത ചില വിവരങ്ങൾ

  • Apr 01, 2021, 14:09 PM IST
1 /8

ഇന്ത്യയിലെ പരമോന്നത സിനിമ പുരസ്കാരം 51-ാം ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്തിന്. അരനൂറ്റാണ്ടായി സിനിമ മേഖലയിൽ നൽകി വന്നിട്ടുള്ള സംഭാവനകൾ പരിഗണിച്ചാണ് രജനികാന്ത് പുരസ്കാരത്തിന് അർഹനായത്.

2 /8

കർണാടക തമിഴ്നാട് അതിർത്തിയായ നാച്ചിക്കുപ്പത്തേക്ക് എന്ന് ​ഗ്രാമത്തിലേക്ക് കുടിയേറി മാറാത്തി കുടംബത്തിലാണ് രജനികാന്ത് ജനിക്കുന്നത്. 1950 ഡിസംബർ 12ന് ജനിച്ച് രജനിയുടെ യഥാർഥ പേര് ശിവജിറാവു ​ഗെയ്ക്കുവാദ് എന്നാണ്.

3 /8

എന്നാൽ പിന്നീട് രജനിയുടെ കുടുംബ ബം​ഗളൂരിവിലേക്ക് കുടിയേറി, അവിടെ കർണാടക സ്റ്റേറ്റ് റോഡ് കോർപറേഷനിൽ കണ്ടക്ടറായി പ്രവർത്തിച്ചു  

4 /8

പിന്നീട് സിനിമാ മോഹവുമായി രജനി മദ്രാസിലേക്ക് പോകുകയായിരുന്നു. കുറെ നാളുകൾ അവസാരങ്ങൾ ചോദിച്ച് നടന്ന് അവസാനം 1975ൽ ബാലചന്ദറിന്റെ ചിത്രം അപൂവ രാ​ഗങ്ങളിലടെ സിനിമ ലോകത്തിലേക്ക് പ്രവേശിച്ചു.  

5 /8

പിന്നീട് നെ​ഗറ്റീവ് കഥാപാത്രങ്ങളിൽ നിന്ന് 80തുകളുടെ അവസാനവും 90കളുടെ തുടക്കത്തിൽ രജനി തന്റേതായ ഒരു ആരാധക വൃന്ദത്തെ സൃഷ്ടിച്ചു. ബാഷ, ദളപതി, അരുണാചലം, അണാമലൈ എന്നീ ചിത്രങ്ങളിലൂടെ സൂപ്പർ സ്റ്റാർ പ​ദവിയിലേക്ക് പ്രവേശിക്കുകയും ചെയ്തു. 

6 /8

കഴിഞ്ഞ വർഷം പാർട്ടി രുപീകരിച്ച് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക്  പ്രവേശിക്കുമെന്ന് രജനി അറിയിച്ചുരുന്നു. പക്ഷെ ഹൈദരാബാദിൽ ഷൂട്ടിങിനിടെ ആരോ​ഗ്യ പ്രശ്നം അലട്ടിയതിന് തുടർന്ന് രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 

7 /8

അതിനെ തുടർന്ന് ജനുവരിയിൽ രജനികാന്ത് രാഷ്ട്രീയ പ്രവേശനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. എന്നാൽ ആ തീരുമാനം രജനിയുടെ രാഷ്ട്രീയ പ്രവേശനം കാത്ത് നിന്ന് താരത്തിന്റെ ആരാധകരെ നിരാശയിലാക്കി.

8 /8

പിന്നീട് രജനിയുടെ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് രജനികാന്തിന്റെ വസതിക്ക് സമീപം ആരാധകർ ദിവസങ്ങളോളെ തടിച്ച് കൂടിയിരുന്നു. പിന്നീട് രജനി നേരിട്ട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആരാധകർ സമരത്തിൽ നിന്ന് പിൻവാങ്ങിയത്.

You May Like

Sponsored by Taboola