Rajayoga: 30 വർഷത്തിനുശേഷം ഈ രാശിക്കാർക്ക് രാജയോഗം; ലഭിക്കും വൻ പുരോഗതിയും ധനനേട്ടവും!

Shukra Shani Yuti 2023: ജ്യോതിഷമനുസരിച്ച് 2023 ചില രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകുന്ന ഒരു വർഷമാണ്. പ്രത്യേകിച്ച് ഈ 4 രാശിക്കാർക്ക് ഈ വർഷം ബമ്പർ നേട്ടങ്ങൾ ലഭിക്കും. ഈ നാലു രാശിക്കാർക്ക് രാജയോഗമുണ്ട്. ഇതിലൂടെ ശനിയും ശുക്രനും ഇവർക്ക് വൻ ധനലാഭവും പുരോഗതിയും നൽകും. 

 

Shukra Gochar: 30 വർഷങ്ങൾക്ക് ശേഷം ശനി കുംഭം രാശിയിലേക്ക് പ്രവേശിച്ചിട്ടുണ്ട്.  ശുക്രൻ ഇന്നലെ അതായത് ഫെബ്രുവരി 15 ന് മീനരാശിയിൽ പ്രവേശിച്ചു. 

1 /5

30 വർഷങ്ങൾക്ക് ശേഷം ശനി കുംഭം രാശിയിലേക്ക് പ്രവേശിച്ചിട്ടുണ്ട്.  ശുക്രൻ ഇന്നലെ അതായത് ഫെബ്രുവരി 15 ന് മീനരാശിയിൽ പ്രവേശിച്ചു. അത്തരമൊരു സാഹചര്യത്തിൽ 4 രാശിക്കാരുടെ ജാതകത്തിൽ രാജയോഗം രൂപപ്പെടും. ഇതിലൂടെ ഇവർക്ക് ഭാഗ്യം തെളിയും.

2 /5

ഇടവം (Taurus): ഇടവ രാശിയുടെ ജാതകത്തിൽ ഫെബ്രുവരി 15-ന് ശുക്രൻ ഉന്നതസ്ഥാനത്ത് എത്തി നിൽക്കുകയാണ്.  ഇവിടെ ശനി ദേവൻ കേന്ദ്ര ത്രികോണ രാജയോഗം സൃഷ്ടിക്കും. ഇതോടൊപ്പം ശശ്  എന്ന പേരിലുള്ള രാജയോഗവും രൂപപെടുന്നുണ്ട്. ഇത് എല്ലാ ജോലികളിലും വിജയം നൽകും.  ഉദ്യോഗത്തിൽ പ്രമോഷനും ഇൻക്രിമെന്റും ലഭിക്കും. തൊഴിൽ രഹിതർക്ക് തൊഴിൽ അവസരങ്ങളും നൽകും.

3 /5

മിഥുനം (Gemini): മിഥുന രാശിക്ക് ഫെബ്രുവരി 15 ന് ശുക്രൻ സംക്രമിച്ചതോടെ തൊഴിൽ മേഖലയിൽ മാളവ്യരാജയോഗം രൂപപ്പെടും. അതുപോലെ ഹൻസ് രാജയോഗവും ഇതിനകം രൂപീകരിച്ചിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ഒരു പുതിയ ജോലിക്കായുള്ള തിരയൽ പൂർത്തിയാകും. സ്ഥാനക്കയറ്റത്തിനും ഇൻക്രിമെന്റിനും അവസരമുണ്ടാകും. ഇഷ്ടമുള്ള സ്ഥലത്തേക്ക് ട്രാൻസ്ഫർ ലഭിക്കും. 

4 /5

കന്നി (Virgo): ഫെബ്രുവരി 15 മുതൽ കന്നി രാശിക്കാരുടെ ജാതകത്തിൽ ശുക്രൻ സംക്രമിക്കുന്നതിലൂടെ മാളവ്യ രാജ്യയോഗം രൂപപ്പെടുന്നുണ്ട്. ഇതോടെ ഭാഗ്യം നിങ്ങളോടൊപ്പം ഉണ്ടാകും. വ്യവസായികൾക്ക് നല്ല കാലം ആരംഭിക്കും. കടത്തിൽ നിന്ന് മോചനം ലഭിക്കും. ഷെയർ മാർക്കറ്റ്, വാതുവെപ്പ്, ലോട്ടറി എന്നിവയിൽ നിന്ന് പണം ലഭിക്കും.  

5 /5

തുലാം (Libra): തുലാം രാശിക്കാരുടെ ജാതകത്തിൽ ശനി കേന്ദ്ര ത്രികോണ രാജയോഗം സൃഷ്ടിച്ച് ഇരിക്കുകയാണ്.  ശനിയുടെ കൃപയാൽ നിങ്ങൾക്ക് ധന നേട്ടം ഉണ്ടാകും. അതുകൊണ്ടുതന്നെ തൊഴിൽ ചെയ്യുന്നവരുടെ ശമ്പളത്തിൽ വർധനയുണ്ടാകും. ഈ സമയത്ത് എല്ലാ ആഗ്രഹങ്ങളും സഫലമാകും, എല്ലാ ജോലികളും ചെയ്തു തുടങ്ങും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola