Guru Uday 2023: വ്യാഴത്തിന്റെ ഉദയം സൃഷ്ടിക്കും രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം ഒറ്റരാത്രികൊണ്ട് മാറിമറിയും

Hans Raj Yoga: ഗ്രഹങ്ങളുടെ അധിപനായ വ്യാഴം രണ്ട് മാസത്തിന് ശേഷം ഉദിക്കും. ഇത് ചില രാശിക്കാർക്ക് വളരെയധികം ഭാഗ്യം തെളിയിക്കാൻ പോകുന്ന രാജയോഗം രൂപപ്പെടും.

Jupiter Rise 2023: എല്ലാ മാസവും ഒന്നോ അല്ലെങ്കിൽകൂടുതൽ ഗ്രഹങ്ങൾ അതിന്റെ ചലനം മാറ്റാറുണ്ട്. ഇത് 12 രാശികളിലും ശുഭമോ അല്ലെങ്കിൽ  അശുഭകരമായ ഫലം ഉണ്ടാക്കും. അതോടൊപ്പം തന്നെ പല ഐശ്വര്യ യോഗങ്ങളും ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നു. ജ്യോതിഷത്തിൽ വ്യാഴത്തെ ഗ്രഹങ്ങളുടെ അധിപൻ എന്നാണ് പറയുന്നത്.  ധനം, സമ്പത്ത്, ഐശ്വര്യം, സുഖസൗകര്യങ്ങൾ എന്നിവയുടെ ഘടകമായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്. 

1 /4

Jupiter Rise 2023: ഒരു വ്യക്തിയുടെ ജാതകത്തിൽ വ്യാഴം ശുഭസ്ഥാനത്ത് നിൽക്കുന്നുണ്ടെങ്കിൽ അത് ധാരാളം ശുഭഫലങ്ങൾ നൽകും. ദേവഗുരു എന്നാറിയപ്പെടുന്ന ബൃഹസ്പതി 2023 ഏപ്രിൽ 29-ന് ഉദിക്കും. ഇത് ഹൻസ് രാജ് യോഗം സൃഷ്ടിക്കും. ജ്യോതിഷത്തിൽ ഈ യോഗം വളരെ ശുഭകരവും ഫലപ്രദവുമാണ്. ഈ യോഗത്തിന്റെ രൂപീകരണം മൂലം ചില രാശിക്കാർക്ക് വളരെയധികം ഗുണം ലഭിക്കും.

2 /4

കർക്കിടകം (Cancer):  കർക്കടക രാശിക്കാർക്ക് ദേവഗുരുവെന്നറിയപ്പെടുന്ന വ്യാഴത്തിന്റെ ഉദയം മൂലം ധാരാളം നേട്ടങ്ങൾ ലഭിക്കും. ജോലിയിലും ബിസിനസ്സിലും വളരെ ശുഭകരമായ ഫലങ്ങൾ ലഭിക്കും. ഏത് ജോലിയിൽ ഏർപ്പെട്ടാലും അവിടെ നിങ്ങൾക്ക് വിജയം ലഭിക്കും. നിങ്ങളുടെ ദീർഘകാല ആഗ്രഹങ്ങളിൽ ഏതെങ്കിലുമൊന്ന് സഫലമാകും. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും, പുതിയ ജോലി വാഗ്ദാനങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട്.

3 /4

ധനു (Sagittarius): വ്യാഴത്തിന്റെ ഉദയം ധനു രാശിക്കാർക്കും വളരെ ഗുണം ചെയ്യും. പെട്ടെന്ന് ധനലാഭത്തിനുള്ള സാധ്യതകൾ ഉണ്ടാകും അതുമൂലം സാമ്പത്തിക സ്ഥിതി മുൻകാലങ്ങളെ അപേക്ഷിച്ച് മെച്ചപ്പെടും.  നിക്ഷേപത്തിന് ഏറ്റവും നല്ല സമയമാണിത്. വാഹനം വാങ്ങാനുള്ള അവസരവും വന്നുചേരും.  

4 /4

മീനം (Pisces): വ്യാഴത്തിന്റെ ഉദയം മീന രാശിക്കാർക്കും വൻ  അനുഗ്രഹമുണ്ടാകും. വ്യാഴത്തിന്റെ ഉദയത്തിൽ നിന്ന് രൂപപ്പെടുന്ന ഹൻസ് രാജയോഗം ഈ രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. ആത്മവിശ്വാസത്തിൽ വർദ്ധനവുണ്ടാകും. പുതിയ സാമ്പത്തിക സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും, ബിസിനസ്സിൽ പുരോഗതി. ജോലി ചെയ്യുന്നവർക്ക് പുതിയ തൊഴിൽ വാഗ്‌ദാനം എന്നിവ ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola