ഡൽഹിയിൽ ശക്തമായ മഴ തുടരുന്നു; ന​ഗരത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ കനത്ത നാശനഷ്ടം

ഡൽഹിയിൽ ശക്തമായ മഴ തുടരുന്നു. ശക്തമായ മഴയും കാറ്റും തുടരാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ പരമാവധി വീടുകളിൽ തന്നെ തുടരണമെന്നും അധികൃതർ നിർദേശിച്ചു.

 

  • May 23, 2022, 16:48 PM IST
1 /5

ഡൽഹിയിൽ ശക്തമായ മഴയെ തുടർന്ന് വിവിധ ഭാ​ഗങ്ങളിൽ വൈദ്യുതി മുടങ്ങി

2 /5

ഡൽഹി വിമാനത്താവളത്തിൽ നിന്ന് വൈകിട്ട് പുറപ്പെടേണ്ട ആറ് വിമാനങ്ങൾ മോശം കാലാവസ്ഥയെ തുടർന്ന് വഴിതിരിച്ചുവിട്ടു

3 /5

മരങ്ങൾ കടപുഴകി വീണ് ഡൽഹിയിലെ വിവിധ ഭാ​ഗങ്ങളിൽ റോഡ് ​ഗതാ​ഗതം തടസ്സപെട്ടു

4 /5

ഡൽഹിയിൽ ശക്തമായ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി

5 /5

ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി

You May Like

Sponsored by Taboola